ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 20 |
ഡൊമനിക്കൻ റിപ്പബ്ലിക്
ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻപ്രദേശത്തെ ഒരു രാജ്യമാണ്. ഹിസ്പാനിയോളദ്വീപിൽ ഹെയ്റ്റിയോട് ചേർന്നാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റർ ആന്റിലെസിന്റെഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ടോ റിക്കോയുടെ പടിഞ്ഞാറും ക്യൂബയുടെയുംജമൈക്കയുടെയും കിഴക്കുമായാണ്.
യൂറോപ്യന്മാർ ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ അധികാരം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വസിച്ചിരുന്നത് അരാവാക് ഇന്ത്യർ (Arawak Indians) എന്ന ജനവർഗമായിരുന്നു. ഹിസ് പാനിയോള ദ്വീപ് കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ് (1492 ഡി. 6). വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമയും ക്യൂബയും കണ്ടെത്തിയതിനുശേഷം സ്പെയിനിലേക്കു മടങ്ങവേ കപ്പലിന് കേടുപാടുകൾ ഉണ്ടായതിനെത്തുടർന്ന് ദ്വീപിന്റെ വടക്കൻ തീരത്ത് അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. ദ്വീപിന്റെ മനോഹാരിതയിൽ ആകൃഷ്ടനായ കൊളംബസ് സ്പാനിഷ് രാജാവിന്റെ പേരിൽ ദ്വീപിനെ ഏറ്റെടുക്കുകയും 'ലാ ഇസ്ളാ എസ്പാനോള' (സ്പാനിഷ് ഐൽ) എന്ന് പേരിടുകയും ചെയ്തു. ദ്വീപിന്റെ വടക്കൻ തീരത്ത് ഒരു കോട്ട പണികഴിപ്പിച്ചതിനുശേഷം അതിന്റെ സംരക്ഷണം തന്റെ അനുയായികളെ ഏല്പിച്ച കൊളംബസ് സ്പെയിനിലേക്കു മടങ്ങി. 'ലാ-നാവിദാദ' എന്ന പേരിലറിയപ്പെട്ട ഈ കോട്ട നവീന ഭൂഖണ്ഡത്തിലെ ആദ്യത്തെ സ്പാനിഷ് കോളനിയായിരുന്നു.
യൂറോപ്യന്മാരുടെ ആദ്യത്തെ സ്ഥിരമായ അമേരിക്കൻ കോളനി ഡൊമനിക്കൻ റിപ്പബ്ലിക്കിലായിരുന്നു. ഇപ്പോഴത്തെ തലസ്ഥാന നഗരമായ സാന്റോ ഡൊമനിഗോഅമേരിക്കയിലെ ആദ്യ കോളനി തലസ്ഥാനം ആയിരുന്നു. രാജ്യത്തിന്റെ സ്വതന്ത്ര ചരിത്രത്തിൽ മിക്ക സമയങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അശാന്തിയും ഡൊമനിക്കൻ റിപ്പബ്ലിക്കിൽ അനുഭവപ്പെട്ടു. 1961-ൽ ഏകാധിപതിയായ റാഫേൽ ട്രുജിലോ അന്തരിച്ചതിനെത്തുടർന്ന് ഈ രാജ്യം ഒരു സ്വതന്ത്ര സമ്പദ്ഘടനിഅയിലേക്കും പ്രാതിനിധ്യ ജാനാധിപത്യത്തിലേക്കും മാറി. തുടർന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഡൊമനിക്കൻ റിപ്പബ്ലിക് മാറാൻ ഇത് കാരണമായി.

No comments:
Post a Comment