29/12/2019

20/12/2019- തീപ്പെട്ടി ശേഖരണം- മിക്കി മൗസ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
68
   
ഷിംല

ഇന്ത്യയിലെ  വടക്കുഭാഗത്ത്  ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്  ഷിംല ഇത് ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഷിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നും അറിയപ്പെടുന്നു.                         ഹിമാലയ പർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഷിംല എന്ന പേര് 1819 ൽ  ഗൂർ‍ഘ യുദ്ധത്തിന്  ശേഷം  ബ്രിട്ടീഷുകാരാണ് നൽകിയത് ഇതിന് മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 1822 ൽ സ്കോട്ടിഷ് സൈനികനായ ചാൾസ് പ്രാറ്റ് കെന്നഡിഇവിടെ ആദ്യത്തെ വേനൽക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതൽ 1835 വരെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന വില്യം ബെന്റിക് പ്രഭുവിന് ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864-ൽ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാലതലസ്ഥാനമാക്കി. ഈ വർഷംതന്നെ സിംലയിൽ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി. 1947-ൽ ഇന്ത്യ സ്വതന്ത്രമാകുകയും പഞ്ചാബിന്റെ പരമ്പരാഗതതലസ്ഥാനമായ ലാഹോർ, പാകിസ്താനിലെ പഞ്ചാബിന്റെ ഭാഗമാകുകയും ചെയ്തപ്പോൾ, ഇന്ത്യൻ പഞ്ചാബിന്റെ താൽക്കാലിക തലസ്ഥാനമായി ഷിംല മാറി .1960 ൽ ചണ്ഡീഗഢ് നഗരം പണി  തീരുന്നതു വരെ ഈ സ്ഥിതി തുടർന്നു. 1971 ൽ ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.

എന്റെ ശേഖരണത്തിൽ ഷിംല എന്ന് പേരുള്ള  തീപ്പെട്ടികൾ താഴെ ചേർക്കുന്നു...




No comments:

Post a Comment