ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 66 |
ക്രിക്കറ്റ്
ക്രിക്കറ്റ് എന്ന് എവിടെ ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിലാവാം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത്. മധ്യകാലഘട്ടങ്ങളിൽ ഇവിടുത്തേ പുൽമേടുകളിൽ ബാലന്മാർ ആടു കളെ മേയിക്കാൻ വരുമായിരുന്നു. ഈ ബാലന്മാരായിരിക്കണം ആദ്യമായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നാണ് പൊതുവേ വിശ്വസിച്ചിരിക്കുന്നത്. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ക്രിക്കറ്റ് മുതിർന്നവരും കളിച്ചുതുടങ്ങി. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിനു പ്രചാരം കൂടുതലായത്.ബൗൾ എന്ന പഴയ കളിയിൽ നിന്നാവാം ക്രിക്കറ്റ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഇവിടെ പന്ത് ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് ബാറ്റ്സ്മാൻ പന്ത് അടിച്ചു തെറിപ്പിക്കുന്നു.
ക്രിക്കറ്റിന് ആ പേരു ലഭിച്ചതിന്റെ പിന്നിൽ ധാരാളം വാദഗതികൾ നിലനിൽക്കുന്നു. ക്രെക്കറ്റ് എന്ന വാക്കിൽ നിന്നുമാണ് ക്രിക്കറ്റിനു ആ പേരു ലഭിച്ചത്. ക്രികെ എന്ന ഡച്ച് വാക്കിൽ നിന്നുംമാകാം ക്രിക്കറ്റ് എന്ന പേരുലഭിച്ചതെന്നാണ് മറ്റൊരു മതം. ഡച്ചിൽ ക്രികെ എന്നാൽ ദണ്ഡ് എന്നാണർത്ഥം. ബോൺ സർവ്വകലാശാലയിലെ ഭാഷാപണ്ഡിതനായ ഹെയിനർ ഗീൽമിസ്റ്ററിന്റെ അഭിപ്രായത്തിൽ ക്രിക്കറ്റ് എന്ന പദം കമ്പുകെണ്ട് പിന്തുടരുന്ന എന്നർത്ഥമുള്ള ഡച്ച് പദമായ (krik ket)ൽ നിന്നാണ്. ഇത് ഡച്ചുകാർക്ക് ക്രിക്കറ്റിന്റെ ഉൽഭവം മുതലുള്ള ബന്ധത്തേയാണ് കാണിക്കുന്നത്. ക്രിക്കറ്റിൽ ഇന്നു ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളൊട്ടുമിക്കവയും ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്.
1660ൽ ഇംഗണ്ടിലെ ഭരണ നേതൃത്തത്തിൽ വന്ന മാറ്റം ക്രിക്കറ്റിനെ നല്ല രീതിയിൽ സ്വാധീനിച്ചു. ഈ മാറ്റങ്ങൾ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു കുതിച്ചു ചാട്ടം തന്നെ സൃഷ്ടിച്ചു. 1696ൽ മാധ്യമ സ്വാതന്ത്ര്യം വന്നതിനു ശേഷം ക്രിക്കറ്റിനേ പറ്റിയുള്ള ധാരാളം വാർത്തകൾ പത്ര മാധ്യമങ്ങളിൽ വന്നു. 1696ലാണ് ക്രിക്കറ്റിനേ പറ്റി ആദ്യമായി ഒരു വാർത്ത വർത്തമാന പത്രത്തിൽ വരുന്നത്. ആദ്യമായി രാജ്യാന്തര രീതിയിലുള്ള ടീമുകൾ ഉണ്ടായത് 1660നു ശേഷമാണ്. ആദ്യ കാലങ്ങളിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചു നടന്ന ബാലന്മാർ പലരുമാണ് പിന്നീട് ആഭ്യന്തര മത്സരങ്ങളിലെ പ്രഗല്ഭരായത്.ആദ്യമായി രാജ്യങ്ങളുടെ പേരിൽ മത്സരം ആരംഭിച്ചത് 1709ലാണ്. എങ്കിലും ഇതിനും മുൻപേ തന്നെ ഇത്തരം കളികൾ ആരംഭിച്ചിട്ടുണ്ടാകാം എന്നും അഭിപ്രായങ്ങൾ ഉണ്ട്.
പതിനേഴാം നൂറ്റാണ്ടോടു കൂടി തന്നെ ക്രിക്കറ്റിന് ബിട്ടന്റെ വടക്കേ അമേരിക്കൻകോളനികളിൽ പ്രചാരം ലഭിച്ചു. ഒരു പക്ഷേ ഇതിനു ശേഷമായിരിക്കണം ഉത്തര ഇംഗ്ലണ്ടിൽ ക്രിക്കറ്റിനെ പറ്റി ആളുകൾ അറിഞ്ഞു തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ക്രിക്കറ്റ് എത്തിതുടങ്ങി. വെസ്റ്റീൻഡീസിൽ ക്രിക്കറ്റ് ഇംഗ്ലീഷ് കോളനി വാഴ്ചയിലൂടെയാണ് എത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ഇന്ത്യയിൽ ക്രിക്കറ്റ് കൊണ്ടു വന്നത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.
എന്റെ ശേഖരണത്തിലെ ക്രക്കറ്റുമായി ബന്ധമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.

No comments:
Post a Comment