02/12/2020

01/12/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബഹ്‌റൈൻ

            

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
69

ബഹ്‌റൈൻ

ബഹ്‌റൈൻ മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യൻ വൻ‌കരയുടെ തെക്കുപടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽരാജ്യങ്ങൾ.

ബൈബിളിൽ പറയുന്ന ഏദൻ തോട്ടം ബഹ്റൈൻ ലാണ് എന്നാണ് വിശ്വാസം, ബഹ്റൈൻ എന്ന വാക്കിന് രണ്ട് കടലുകൾ എന്നാണ് അർത്ഥം ചുറ്റും കടലും ഉപ്പുവെള്ളവും അതേ സമയം കരയിലെ ഉറവകളിലെ ശുന്ധ ജലവും രണ്ട് തരം ജലം എന്നും ബഹ്റൈൻ എന്ന വാക്ക് അർത്ഥം മാക്കുന്നു . ദിൽ മുൺ , ടൈലോസ്, അവാൽ എന്നായിരുന്നു പ്രാചീന കാലത്ത് ഗ്രീക്ക് , റോമ. ഈജിപ്റ്റ്, സുമേറിയ . ബാബിലോണിയ. മെസപ്പൊട്ടോമിയ (എന്ന് ഇറാഖ്) പേർഷ്യ, സിന്ധു നാഗരീക കാലത്തെ വ്യാപാരികൾ ഇടത്താവളവമായ ബഹ്റൈനെ വിളിച്ചിരുന്നത്    , ഈ നാടുകളും മായി വ്യാപാര ബന് ന്ധം ഉണ്ടായിരുന്നു  . ഇന്ന് ഗൾഫിലെ പ്രധാന ധനമിടപാടു കേന്ദ്രമാണ് അതേ സമയം ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയും പേർഷ്യൻ ( അറേബ്യൻ ) ഉൾക്കലിലെ പവിഴം എന്ന ബഹറൈൻ ഇവിടെയാണ് ആദ്യമായി (ഗൾഫ് കടൽ തീരത്ത് )എണ്ണ കണ്ടെത്തിയതും . ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉരുക്ക് ശാലയാണ് അലുമിനിയം ബഹ്റൈൻ. വിസ്തീർണ്ണം 685 ച.കി.മീ. ഭാഷ അറബി, ഇംഗ്ലിഷ്, പാഴ്സി, ഹിന്ദുസ്ഥാനി . മതം. ഇസ് ലാം 80%. ക്രിസ്തുമതം 10% മറ്റ് മതക്കാർ 10% (സുന്നി 30% , ഷിയാ 70%  ) തലസ്ഥാനം . മനാമ നാണയം . ബഹ്റൈൻ ദിനാർ എണ്ണയുടെയും , പവഴിം , പ്രകൃതി വാതകം , മീൻ ഇവയുടെ കൂടി നാടാണ്. പവിഴം തേടിയും മറ്റും വന്ന പേർഷ്യക്കാർ ആദ്യം കീഴടക്കി , പിന്നെ അറബ് ഗോത്രക്കാർ . 13-ാം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യ അധിപൻ ചെങ്കിസ്ഖാൻ ബഹ്റൈൻ പിടിച്ച് എടുത്ത് മംഗോളിയൻ സാമ്രാജ്യത്തിൽ ചേർത്തു . 100 വർഷങ്ങൾ ഏറെ നീണ്ട മംഗോൾ അധീനത്തിന് അറുതി വരുത്തിയത് 1521 ൽ പോർട്ടുഗീസുകാർ ബഹ്റൈൻ കീഴടക്കി പവിഴ കച്ചോടം മായിരുന്നു പോർട്ടുഗീസ് ശ്രദ്ധ. 80 വർഷം പോർട്ടുഗീസുകാർ മംഗോളിയൻമാരെ പോലെ ക്രൂരമായ ഭരണം മാണ് നടത്തിയത്. പിന്നീട് മറ്റ് യൂറോപ്പിയൻ ശക്തികൾ വന്നതോടെ പോർട്ടുഗീസുകാർ പുറത്തായി . അതോടെ വീണ്ടും പേർഷ്യൻ അധിനിവേശം. 1783-ൽ  അറബ് വംശജനായ അൽ-ഖലീഫ കുടുംബം ബഹ്റൈൻ തിരിച്ച് പിടിച്ചു . പേർഷ്യക്കാരെ നേരിടാനായും . ഭരണം നിലനിർത്താനും 1861-ൽ അവർ ബ്രിട്ടീഷുകാരുമായി കരാർ ഉണ്ടാക്കി. ബ്രിട്ടീഷ് സംരക്ഷിത പ്രദേശം മായി തീർന്നു. അൽ ഖലീഫ . കുടുംബത്തിലെ ശൈഖും ബ്രിട്ടീഷ് ഉപദേഷ്ടാവും ഒരുമിച്ചായിരുന്നു ഭരണനിർവഹണം . ബ്രിട്ടണും മായുള്ള ബന്ധം ബഹ്റൈനിൽ സാമൂഹിക പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ചു. പെൺകുട്ടികളുടെ സ്കൂൾ ഗൾഫിൽ ആദ്യം മായി തുറന്നത് ഇവിടെയാണ്. അടിമക്കച്ചവടം നിർത്തലാക്കി. പവിഴ കച്ചോടത്തിൽ നിന്ന് 1931- ൽ എണ്ണ കണ്ടെത്തിയതോടു കൂടി പുരോഗതിയുടെയും ബ്രിട്ടീഷ് സഹകരണത്തിനും കൂടുതൽ ശക്തി പകർന്നു. അതേസമയം രണ്ടാം ലോക മഹായുദ്ധം ബ്രിട്ടീഷ്കാരെ അറബികളുടെ ശത്രുവാക്കി . 1979 - ൽ ഇറാനിലെ നടന്ന ഷാ വാഴ്ചയ്ക്ക് എതിരെയുള്ള ഇസ്ലാമിക അട്ടിമറി ബഹ്റൈനിലും സാമൂഹിക രാഷ്ടീയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. 33 ദ്വീപുകൾ ചേർന്നതാണ് ബഹ്റൈൻ എണ്ണ കയറ്റുമതി വഴിയാണ് 60% വരുമാനവും . താപനില ശരാശരി 40°C.. 48°C ഉയരെ വരെ എത്തും ഈ സമയത്ത് ഖാവ്സ് എന്ന ചൂടുകാറ്റ് വീശാറുണ്ട് ഇവിടെ .ലോകത്തിലെ ഏറ്റവും മികച്ച മുത്തുകൾ മുൻകാലങ്ങളിൽ ബഹ്റൈനിൽ നിന്നാണ് എത്തിയിരുന്നത്. പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്‌റൈനിലെ മുത്തുവാരലിന് അന്ത്യമായി. ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളിൽ ബഹ്‌റൈനിലാണ്. ഇന്ന് മുത്തുവാരൽ ഒരു വിനോദം മാത്രമായി മാറിക്കഴിഞ്ഞു.

പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലർന്ന ബഹ്‌റൈൻ സം‌സ്കാരം സാമ്പത്തിക വളർച്ചകൾക്കിടയിലും മറഞ്ഞു പോയില്ല. കാൽപ്പന്ത് കളിയാണ് ഏറ്റവും ജനപ്രിയമായ കളി. വൈവിധ്യമുള്ള ഭക്ഷണങ്ങൾ ബഹ്റൈൻ സം‌സ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അറബ് രാജ്യങ്ങളിൽ വെച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്റൈനിൽ ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്.











30-11-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - 550ാം ജന്മവാര്‍ഷികം

             

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
12

ഗുരു നാനാക് - 550ാം ജന്മവാര്‍ഷികം

ഭാരത ചരിത്രത്തിൽ ധീരതയും അർപ്പണബോധവും കൊണ്ട് സ്ഥാനം നേടിയിട്ടുള്ളവരാണ് സിക്കുകാർ എന്ന് നാം വിളിക്കുന്ന ശിഖർ. 15 -16 ശതകങ്ങളിലായി ജീവിച്ചിരുന്ന ഗുരു നാനാക് ജി യാണ് സിക്കു മതസ്ഥാപകൻ. 1469 - ൽ നാനാക് എന്ന പേരിൽ മെഹ്ത്ത കാലു, മാതാ തൃപ്ത ദേവി എന്നിവരുടെ സന്താനമായി തൽവണ്ടി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ജന്മദിനം ഏപ്രിൽ 15 ആണെന്നും നവംബര്‍ 29 ആണെന്നും രണ്ടു പക്ഷമുണ്ട്. അത് എന്തു തന്നെ ആയാലും "കാർത്തിക പൂർണിമ" എന്ന് വിളിക്കപ്പെടുന്ന "കടക് " മാസത്തിലെ "പൂരാണ്മഷി" (പൗർണ്ണമി) നാൾ ഗുരു നാനാക് ജി യുടെ ജന്മദിനമായി "പ്രകാശ് പുരബ് " എന്ന പേരിൽ ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.

"ഇക് ഓംകാര" അഥവാ അരൂപിയായ ഏക ദൈവം എന്ന സിദ്ധാന്തമാണ് നാനാക് ജി പ്രചരിപ്പിച്ചത്. എല്ലാ ജീവജാലങ്ങളിലും ദൈവം കുടികൊള്ളുന്നുവെന്നും അതിനാൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പഠിപ്പിച്ചു. അദ്വൈത സിദ്ധാന്തത്തോട് സാമ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രചരിപ്പിച്ച  "ഓം"കാര നിർവചനം വ്യത്യസ്തമായിരുന്നു. പല മതസ്ഥരായ അദ്ദേഹത്തിന്‍റെ അനുയായികൾ ക്രമേണ ശിഖർ എന്നറിയപ്പെടാൻ തുടങ്ങി. അവർ അദ്ദേഹത്തെ ഗുരു എന്ന് വിളിച്ചു. അദ്ദേഹം ശിഖരുടെ ആദ്യ ഗുരുവായി. സമത്വം, സാഹോദര്യം, ചിന്തയിലും കർമ്മത്തിലും നന്മ എന്നിവയിൽ അധിഷ്ടിതമാണ് സിക്ക് മതം. സത്യസന്ധത, ദീനാനുകമ്പ, ഉദാരത, വിനയം, ദൈവ വിശ്വാസം എന്നിവ ദൈനംദിന ജീവിതത്തിൽ പുലർത്തണമെന്ന് മതം അനുശാസിക്കുന്നു. ഒപ്പം എല്ലാ മനുഷ്യരെയും ജാതി മത ഭേദമോ സ്ത്രീ പുരുഷ വ്യത്യാസമോ കൂടാതെ  ഒന്നു പോലെ കരുതേണ്ടതാണെന്നും പഠിപ്പിക്കുന്നു. ഗുരു നാനാക് ജിയുടെ വചനങ്ങൾ 974 ശ്ലോകങ്ങളിലാക്കി, അടുത്ത മൂന്നു ഗുരുക്കന്മാരുടെ ഉപദേശങ്ങളും കൂടെ ഉൾപ്പെടുത്തി "ആദി ഗ്രന്ഥ" യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഞ്ചാമത് ഗുരു, ഗുരു അർജുൻ സിംഗ് ജി  1604 ൽ  ആദി ഗ്രന്ഥത്തെ "ഗുരു ഗ്രന്ഥ സാഹിബ്" ആയി സുവർണ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വിശുദ്ധ ഗ്രന്ഥത്തിലേക്കാണ് അവസാന ഗുരു ഗോബിന്ദ് സിംഗ് ജി തന്റെ ആദ്ധ്യാത്മിക ശക്തി പകർന്നു നൽകിയത്.

റബി നദിയുടെ കരയിൽ നാനാക് ജി നിർമ്മിച്ച ദൈവത്തിന്റെ നഗരം എന്നർത്ഥമുള്ള കർത്താർപുർ ആയിരുന്നു അവസാന പതിനെട്ടു വര്‍ഷം ഗുരുജിയുടെ ആസ്ഥാനം. ഇന്ന് ആ സ്ഥലം പാകിസ്ഥാനിലാണ്. 1539 സെപ്റ്റംബര്‍ 22 ന് അദ്ദേഹം ദിവംഗതനായി. കര്‍ത്താര്‍പൂറിലെ  ഗുരുദ്വാരാ ദർബാർ സാഹിബ് ആണ് ഗുരുജിയുടെ അന്ത്യ വിശ്രമ സ്ഥാനം.

2019 നവംബര്‍ 12ാം  തിയതി 550ാമത്  പ്രകാശ് പുരബ് ലോകമെങ്ങും ആചരിച്ച വേളയിൽ ഗുരുജിയെ ആദരിക്കാൻ ഭാരത സർക്കാർ 550 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കി.

നാണയ വിവരണം

അതിന്റെ പിൻപുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിലുള്ള ഗുരുദ്വാരാ ബേർ സാഹിബിന്റെ ചിത്രമാണ്.

സാങ്കേതിക വിവരണം

മൂല്യം - 550 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍,  ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കല്‍  - 5%, സിങ്ക് - 5%, വരകള്‍ (serration) - 200





29-11-2020- പഴമയിലെ പെരുമ- പഞ്ച് ക്ലോക്ക്

    

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
19

പഞ്ച് ക്ലോക്ക് 

1908 മുതൽ ഹൊറോളജിക്കൽ ബിസിനസ്സിലെ ഒരു പ്രമുഖ കമ്പനിയാണ് ആംഗ്ലോ സ്വിസ് വാച്ച് കോ. ഇന്ത്യയിൽ ടൈം റെക്കോർഡിംഗ് ആശയം അവതരിപ്പിച്ച ആംഗ്ലോ സ്വിസ് വാച്ച് കമ്പനി ഒരു മുൻ‌നിര ശക്തിയായിരുന്നു.  ടൈം അറ്റൻഡൻസ് സിസ്റ്റം മാനേജുമെന്റ്, ആക്സസ് കൺട്രോൾ സിസ്റ്റങ്ങളിലെ ആദ്യകാല ഉപകരണങ്ങളാണ് ആംഗ്ലോ സ്വിസ് ടൈം റെക്കോർഡറുകൾ. ക്ലോക്ക് കാർഡ് മെഷീൻ അല്ലെങ്കിൽ പഞ്ച് ക്ലോക്ക് അല്ലെങ്കിൽ ടൈം റെക്കോർഡർ, ഒരു കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ പ്രവർത്തിച്ച സമയം ട്രാക്കുചെയ്യുന്നതിന് സഹായിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മെക്കാനിക്കൽ ടൈംപീസാണ്. ഇത് ഒരു ജീവനക്കാരൻ ജോലി ചെയ്ത മണിക്കൂറുകളുടെ record  രേഖ കൈവരിക്കാൻ ടൈം റെക്കോർഡറിനെ അനുവദിക്കുന്നു. ഒരു ജീവനക്കാരന് കണക്കുകൂട്ടി പണം നൽകാൻ സഹായിച്ചു.

എന്റെ ശേഖരണത്തിൽ നിന്നും 🙏




01/12/2020

28-11-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 1979 അന്താരാഷ്ട്ര ശിശു വർഷം

         

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
58

 1979 അന്താരാഷ്ട്ര ശിശു വർഷം. 
(സന്തുഷ്ടരായ കുട്ടികൾ - രാഷ്ട്രത്തിൻ്റെ അഭിമാനം) 

1979 അന്താരാഷ്ട്ര ശിശുവർഷമായി ആചരിചക്കപ്പെട്ടു.  ലോകമെമ്പാടും കുട്ടികൾ നേരിടുന്ന പോഷകാഹാരക്കുറവ്, നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യങ്ങളുടെ കുറവ്/അഭാവം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും, അത് വഴി അവ ചർച്ച ചെയ്യപ്പെടുകയും പരിഹാര നിർദേശങ്ങൾ തേടുകയും നടപടികൾ സ്വീകരിക്കുകയുമായിരുന്നു ഉദ്ദേശം.

ഈ അവസരത്തിൽ പല രാജ്യങ്ങളെയും പോലെ, ഇന്ത്യയും സ്മരണിക നാണയങ്ങൾ ഇറക്കിയിരുന്നു. ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.



27/11/2020- തീപ്പെട്ടി ശേഖരണം- സർദാർ വല്ലഭായി പട്ടേൽ

           

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
112

സർദാർ വല്ലഭായി പട്ടേൽ

ഇന്ത്യൻ സ്വാതന്ത്ര്യ സമര  സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും , സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ ഉപ പ്രധാനമന്ത്രിയും , ആദ്യ ആദ്യന്തര മന്ത്രിയും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു  സർദാർ വല്ലഭായി പട്ടേൽ  (ഒക്ടോബർ 31 1875 –ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. 

ഗുജറാത്തിലെ ആനന്ദ് താലൂക്കിലെ  കരംസദ് ഗ്രാമത്തിൽ ജനിച്ച പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ  കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ഗാന്ധിയുടെ  സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകി കൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിന് ശേഷം ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ബ്രിട്ടീഷ് കാർക്കെതിരേ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു  വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.

വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽ രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു. പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും  കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ  തലതൊട്ടപ്പനായും  വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.

എന്റെ ശേഖരണത്തിലെ പട്ടേലിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു 




26-11-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(57) - സന്താറ ( Santhara or Sallekhana )

         

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
57

സന്താറ ( Santhara or Sallekhana )

ആഹാരം പൂർണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികള് മരണത്തെ വരിക്കുന്ന ചടങ്ങാണ് സന്താറ അഥവാ 'സല്ലേഖനം'. ജൈനമത ഗ്രന്ഥങ്ങള് പ്രകാരം സന്താറ എന്നതു ഏറ്റവും പവിത്രമായ മരണമാകുന്നു. മഹാവീരന്റെ കാലം മുതല്ക്കെ ജൈനര്ക്കിടയില് നിലനില്ക്കുന്ന അനുഷ്ഠാനമാണിത്.
 
പ്രായമുളളവരും രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നവരുമാണ് സന്താറ എന്ന നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ലൗകിക സുഖങ്ങളെല്ലാം വിസ്മരിച്ച് ഈശ്വരനാമം ജപിച്ചാണ് മരണത്തെ ഇവര് സമീപിക്കുന്നത്. പ്രായമായവരും, രോഗികളും, ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സന്താറ അനുഷ്ടിക്കുന്നത്.

സന്താറയില് പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങള് പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാര് പ്രസിദ്ധപ്പെടുത്താറുണ്ട്. ഇവരെ സന്ദര്ശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക്‌ സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ് വിശ്വാസികള് കണക്കാക്കുന്നത്. ഫലത്തില് ഇതൊരു ആത്മഹത്യയാണ്. പക്ഷേ, ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കില് സന്താറ അനുഷ്ഠിക്കുന്നവര് അതവസാനിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.
 
ജൈനഭിക്ഷുക്കളുടെ ഉപദേശ- നിർദേശങ്ങളോടെ മാത്രമാണ് ഭൗതിക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർ സന്താറ അനുഷ്ഠിക്കുന്നത്. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ ശ്രാവണബലഗോളയിൽ വെച്ച് സന്താറ അനുഷ്ഠിച്ച് ദേഹത്യാഗം നടത്തിയതായി ജൈന കൃതികൾ വിവരിക്കുന്നുണ്ട്. ശ്രാവണബലഗോളയിലെ ജൈനാശ്രമത്തിൽ ഒരു ഭിക്ഷുണി ഈ വിധം ഭൗതിക തത്തിൽ നിന്ന് വിടവാങ്ങാൻ ശരീരത്തെ പാകപ്പെടുത്തിയ പ്രക്രിയ ഹൃദയസ്പൃക്കായി പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിൾ 'Nine Lives: In Search of Modern India' എന്ന കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തെസ്യുസ്' (Ship of Theseus) എന്ന ചലച്ചിത്രത്തിൽ സന്താറയുടെ യുക്തി - അയുക്തികളെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.
 
വർഷം തോറും സന്താര അനുഷ്ഠിച്ച് 100 ഓളം പേരെങ്കിലും മരിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി സന്താറ നിരോധിച്ചു. സന്താറ അനുഷ്ഠിക്കുന്നവർക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് 2015 ഓഗസ്റ്റ് 10 ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യയ്ക്കു തുല്യമായ കുറ്റമായി ഇതു പരിഗണിക്കുമെന്നും ഐപിസി 306, 309 വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൈനമത സംഘടനകൾ  ഇതിനെതിരെ രംഗത്തു വരികയും വിവാദമാവുകയും ചെയ്തതിനെ തുടര്ന്ന് മതാചാരം അനുഷ്ഠിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2015 ഓഗസ്റ്റ് 31ന് ഈ ഉത്തരവ് സ്റ്റേചെയ്യുകയും ചെയ്തു.







25/11/2020- കറൻസിയിലെ വ്യക്തികൾ- ജോമോ കെനിയാട്ട

         

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
24
   
ജോമോ കെനിയാട്ട

1963 മുതൽ 1964 വരെ കെനിയൻ പ്രധാനമന്ത്രിയായും ,1964 മുതൽ 1978 ൽ മരണം വരെ കെനിയയുടെ പ്രസിഡൻ്റായും ഭരിച്ച കെനിയൻ കൊളോണിയൽ വിരുദ്ധ പ്രവർത്തകനും, രാഷ്ട്രീയക്കാരനുമായിരുന്നു ജോമോ കെനിയാട്ട. (1897 - 22 ഓഗസ്റ്റ് 1978) കെനിയയെ ബ്രിട്ടീഷ്  കോളനിയിൽ നിന്ന് സ്വതന്ത്ര റിപ്പബ്ലിക്കാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.  ഒരു ആഫ്രിക്കൻദേശീയവാദിയുംയാഥാസ്ഥിതികനുമായ അദ്ദേഹം 1961 മുതൽ മരണം വരെ കെനിയ ആഫ്രിക്കൻ നാഷണൽ യൂണിയൻ (കാനു) പാർട്ടിയെ നയിച്ചു.

1947-ൽ അദ്ദേഹം കെനിയ ആഫ്രിക്കൻ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി അദ്ദേഹം സമരം ചെയ്തു, വ്യാപകമായ തദ്ദേശീയ പിന്തുണയുംവെള്ളക്കാരിൽ നിന്നുള്ള ശത്രുതയും നേടി. 1963ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെവിജയത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, കെനിയയെഒരു സ്വതന്ത്രറിപ്പബ്ലിക്കായി മാറ്റുന്നതിൽ വിജയിച്ചു.  അദ്ദേഹം 1964 ൽ പ്രസിഡന്റായി. ഒരു കക്ഷി രാഷ്ട്രം ആഗ്രഹിച്ച അദ്ദേഹം പ്രാദേശിക അധികാരങ്ങൾ തന്റെ കേന്ദ്ര സർക്കാരിന് കൈമാറി, രാഷ്ട്രീയ വിയോജിപ്പുകൾ അടിച്ചമർത്തി. അദ്ദേഹത്തിന്റെ സർക്കാർ  വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും വിപുലീകരിച്ചു. കെനിയാട്ടയ്ക്ക് കീഴിൽ പാശ്ചാത്യ അനുകൂല കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദേശനയം സ്വീകരിച്ചുകൊണ്ട്കെനിയ ആഫ്രിക്കൻയൂണിറ്റി, കോമൺ‌വെൽത്ത് ഓഫ് നേഷൻസ് എന്നിവയിൽ ചേർന്നു.ആഫ്രിക്കയിലുടനീളം അദ്ദേഹം കൊളോണിയൽ വിരുദ്ധനെന്ന നിലയിൽ വ്യാപകമായ ബഹുമാനംനേടി. അദ്ദേഹംകെനിയയുടെ   രാഷ്ട്രപിതാവ്, കെനിയൻ ഗാന്ധി എന്നീ പേരുകളിൽ  അറിയപ്പെടുന്നു.

2019 ൽ കെനിയ പുറത്തിറക്കിയ 100 ഷില്ലിങ്സ് കറൻസി നോട്ട്. മുൻവശം(Obverse): ജോമോ കെനിയാട്ടപ്രതിമയും നെയ്‌റോബിയിലെ കെനിയാട്ട ഇന്റർനാഷണൽ കൺവെൻഷൻ സെന്ററും, ഒരു ആഫ്രിക്കൻ പുള്ളിപ്പുലിയുടെ തലയും ആലേഖനം ചെയ്തിരിക്കുന്നു.

പിൻവശം (Reverse): കൃഷി: ധാന്യങ്ങൾ - ചോളം, തേയിലത്തോട്ടം; കന്നുകാലികൾ - പശുക്കൾ,  ആടുകൾ, ഒട്ടകങ്ങൾ. സമാധാനത്തിന്റെ പ്രാവ് എന്നിവയും ചിത്രീകരിച്ചിരിക്കുന്നു.