26/06/2021

കറൻസിയിലെ വ്യക്തികൾ (52) - തിയോഡർ ഹെർസൽ

         

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
52
   
തിയോഡർ ഹെർസൽ

തിയോഡർ ഹെർസൽ(1860 മേയ് 2-1904 ജൂലൈ 3) ആധുനിക രാഷ്ട്രീയ സിയോണിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആ സ്ട്രോ - ഹംഗറിയിൽ ജനിച്ച അദ്ദേഹം ഒരു എഴുത്തുകാരനും, ജൂത പത്രപ്രവർത്തകനും, രാഷ്ട്രീയക്കാരനുമായിരുന്നു. ഹെർസൽ സിയോണിസ്റ്റ് ഓർഗനൈസേഷൻ രൂപീകരിച്ച് ഒരു ജൂത രാഷ്ട്രം രൂപീകരിക്കുന്നതിനായി പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.  അതിന്റെ സ്ഥാപനത്തിനുമുമ്പ് അദ്ദേഹം മരിച്ചുവെങ്കിലും ഇസ്രായേൽ രാജ്യത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ജൂതന്മാർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പാലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സിയോണിസം.അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സയണിസം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ജെറുസലേം എന്നർത്ഥം വരുന്ന സിയോൺ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് സിയോണിസം എന്ന പദം ഉത്ഭവിച്ചത്. ജൂതന്മാരിൽ 40 ശതമാനതോളം ഇന്ന് ഇസ്രായേലിലാണ് ജീവിക്കുന്നത്.  ഇസ്രായേലിലോട്ടുള്ള കുടിയേറ്റത്തെ ആലിയാ (കയറ്റം) എന്നും ഇസ്രായേലിൽ നിന്നുള്ള തിരിച്ചു പോക്കിനെ യരീദാ (ഇറക്കം) എന്നും വിളിക്കുന്നു 3200 വർഷം മുമ്പ് ജൂതരാജ്യം ഉടലെടുത്ത പാലസ്തീൻ പ്രദേശത്ത് ഇസ്രായേൽ രൂപവൽക്കരിക്കണമെന്ന ആശയം സിയോണിസ്റ്റുകൾ ഉയർത്തി. ബൈബിളിൽ ജറുസലേമിനു പറയുന്ന പലപേരുകളിൽ ഒന്നായ സിയോൺ എന്നതിൽ നിന്നാണ് പ്രസ്ഥാനത്തിന് പേരു കിട്ടിയത്.ഹംഗേറിയൻ പത്രപ്രവർത്തകനായിരുന്ന തിയോഡർ ഹെർസൽ ആയിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.

ഇസ്രായേൽ 1968ൽ പുറത്തിറക്കിയ 100 ​​ലിറോട്ട് കറൻസി നോട്ട്.

മുൻവശം (Obverse): ഡോ. തിയോഡർ ഹെർസലിന്റെ ഛായാചിത്രം , ഈന്തപ്പന.

പിൻവശം (Reverse): ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ ചിഹ്നങ്ങളാൽ ചുറ്റപ്പെട്ട ഇസ്രായേൽ രാജ്യത്തിന്റെ ചിഹ്നം.






കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (96) - അൻഡോറാ

                

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
96

അൻഡോറാ

പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ  വിസ്തീർണം 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ.യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. സമുദ്ര നിരപ്പിൽ നിന്നും 1,023 മീറ്റെർ (3,356 അടി ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എ.ഡി 988 ൽ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ രാഷ്ട്രം നിലവിൽ വന്നതു എ.ഡി 1278 ൽ ആണ്. വളരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യമാണ് അൻഡോറ.അൻഡോറ എന്ന വാക്കിന് കുറ്റിക്കാട് നിറഞ്ഞ നാട് എന്നാണ് അർത്ഥം.ഫ്രാൻസിനും - സ്പെയിനും മിടയിൽ പിറണീസ് പർവതത്തിന്റെ കിഴക്കൻ താഴ്‌വാരത്തിലെ കുന്നിൻ പ്രദേശത്തിലാണ് അൻഡോറ . വേനൽക്കാലത്ത് പോലും തണുപ്പ് അനുഭവപ്പെടുന്നു. ഇവിടെയാണ് പല ചുരങ്ങും 3000 - 8000 അടി വരെയുള്ള അൻഡോറ ചുരങ്ങൾ കടന്ന് വേണം ഫ്രാൻസിലേയ്കും - സ്പെയിനിലേയ്കും പോവാൻ . അതിനാൽ തന്നെ കള്ളകടത്ത് മേഖല കൂടിയാണ്. വിനോദ സഞ്ചാരം പ്രധാനം. ചരിത്രപരമായി വടക്ക് കഴക്കൻ സ്പെയിനിലെ കാറ്റലോണിയയോട് ആണ് അൻഡോറയ്ക്ക് അടുപ്പം.

ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്‌. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്.ഇറ്റലിയിലെ സാൻ മാരിനോ . ഫ്രാൻസിലെ മോണോക്കോയും പോലെ മറ്റ് നാടുകളെ ആശ്രയിച്ച് സ്വയം ഭരണാധികാരം ഉള്ള നാടാണ് അൻഡോറയും . ( പ്രതിരോധം പ്രധാനമായും ) എ.ഡി.803 ഇസ് ലാമിക യൂറോപ്പിയൻ അധീന വേശ കാലത്ത് . ചാർലിമെയ്ൻ രാജാവാണ് അൻഡോറയെ മോചിപ്പിച്ചത്. 814 ൽ അദേഹത്തിന്റെ കാല ശേഷം മകൻ ലൂയി ഒന്നാമൻ 819 ൽ സ്പെയിൻ ഉൾപ്പെടുന്ന ഉർഗലിലെ ബിഷപ്പിന് തന്റെ സാമ്രാജ്യത്തിന്റെ ചില ഭാഗങ്ങൾ വിട്ടു കൊടുത്തു. അതിൽ അൻഡോറയും ഉൾപ്പെടുന്നു. ആയതിനാൽ ഫ്രാൻസിനോടും - സ്പെയിനോടും ഒരേ പോലെ കൂറുപുലർത്തുന്നു. തലസ്ഥാനം. അൻഡോറ - ലാ- വെല.(Andorra La Vella) ലോകത്തിലെയും . യൂറോപ്പിലെയും ചെറുനാടുകളിൽ ഒന്നാണ്. അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം.








സ്മാരക നാണയങ്ങൾ (39) - ക്വിറ്റ് ഇന്‍ഡ്യ സമരം

                                      

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
39

ക്വിറ്റ് ഇന്‍ഡ്യ സമരം

മഹാത്മജിയുടെ അഹിംസാ സമരങ്ങളിൽ സുപ്രധാനമായ ഒന്നാണ് ക്വിറ്റ് ഇന്ത്യാ സമരം.

ബ്രിട്ടീഷുകാരുടെ മാരകമായ ആയുധങ്ങളെ മനക്കരുത്തിന്റെ മാത്രം ബലത്തിൽ നിർവീര്യമാക്കിക്കൊണ്ടായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണമെന്ന് ഭാരതം മുഴുവൻ ഒറ്റ സ്വരത്തിൽ ആവശ്യപ്പെടുന്ന നിലയിലേക്ക് അത് വളർന്നെത്തിയത്. അന്നോളം കണ്ടതിൽ ഏറ്റവും അധികം ജനങ്ങൾ ഏറ്റെടുത്ത പ്രസ്തുത സമരം 1942 ലാണ് നടന്നത്. ദശലക്ഷങ്ങൾ പങ്കെടുത്ത നിരവധി സമരങ്ങളാണ് നാടിന്റെ മുക്കിലും മൂലയിലും ഒരേ സമയം അരങ്ങേറിയത്.

രണ്ടാം ലോകമഹാ യുദ്ധവും ക്വിറ്റ് ഇന്‍ഡ്യാ സമരവും ചേർന്ന് സൃഷ്ടിച്ച തീച്ചൂളയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കു മുഷ്ടികൾ ഉരുകിയൊലിച്ചു. യുദ്ധാനന്തരം അധികം താമസിയാതെ ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കിയതിൽ ഈ സമരക്കടലിന് ചെറുതല്ലാത്ത പങ്കാണുള്ളത്.

സായുധമായ അടിച്ചമർത്തലിനെ സഹന സമരം കൊണ്ട് നേരിട്ട ഭാരതീയർ ലോക മനസ്സാക്ഷിയെ ബ്രിട്ടനെതിരായി തിരിച്ചു.

സ്വദേശി പ്രസ്ഥാനം, ഇന്ത്യയിൽ നിന്നുള്ള ബ്രിട്ടന്റെ വരുമാനം ഇവിടെയുള്ള സൈന്യത്തെ പോറ്റാൻ പോലും തികയാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചു. യുദ്ധച്ചെലവ് ബ്രിട്ടന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയിലെ പ്രക്ഷോഭങ്ങളെ നേരിടാൻ ബാല്യം ബാക്കിയില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടണു മുന്നിൽ മറ്റു പോംവഴികളൊന്നും അവശേഷിച്ചിരുന്നില്ല.

കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രക്ഷോഭങ്ങൾ നിരന്തരം നിറഞ്ഞാടുന്ന ഇന്ത്യയിൽ തുടരുന്നത് അധിക ബാദ്ധ്യതയാകുമെന്നുള്ള തിരിച്ചറിവിൽ നിവൃത്തികേട് കൊണ്ട് ഭാരതം വിടാൻ ബ്രിട്ടൻ തീരുമാനിക്കുമ്പോൾ അത് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിജയം കൂടിയായിരുന്നു.

നിരായുധ ശക്തി സായുധ ശക്തിയെ മുട്ടുകുത്തിച്ച, ലോകം അവിശ്വസനീയതയോടെ നോക്കിക്കണ്ട ആ സമരത്തിന്റെ സുവർണജൂബിലി ആഘോഷിച്ച വര്ഷമായ  1992 ൽ ഭാരതം 100, 50 10 1 രൂപയുടെ സ്മാരക  നാണയങ്ങള്‍ പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ  പിന്‍ഭാഗത്ത് കാണപ്പെടുന്ന ചിത്രം പാറ്റ്ന സെക്രെട്ടറിയേറ്റിനു മുന്നിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള "മാർടയേഴ്സ് മെമ്മോറിയൽ" (Martyr’s Memorial) എന്ന ശില്പത്തിന്റേതാണ്. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി  സെക്രട്ടറിയേറ്റിനു മുകളിൽ ഇന്ത്യയുടെ പതാക സ്ഥാപിക്കാനുള്ള ശ്രമത്തിൽ ജീവൻ ബലീ നൽകിയ ധീരന്മാരായ ഏഴു വിദ്യാർത്ഥികളുടേതാണ് പ്രസ്തുത ശിൽപം.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ  ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%  നിക്കൽ - 25%.
3 മൂല്യം - 10 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,  നിക്കൽ - 25%.
4 മൂല്യം - 1രുപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,  നിക്കൽ - 25%.








റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (85) - Land Vital Resources (ഭൂമി നിർണ്ണായക വിഭവസമ്പത്ത്) 1992

                         

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
85

Land Vital Resources (ഭൂമി നിർണ്ണായക വിഭവസമ്പത്ത്) 1992

1992ൽ, ഭൂ വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും ശാസ്ത്രീയമായി പരിപാലിക്കുന്നതിൻറെയും ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ 1992 നവംബർ 15 മുതൽ  21 വരെ ഇന്ത്യയിൽ "ഭൂ വിഭവ സംരക്ഷണ വാരം" ആയി കൊണ്ടാടി.  

ഈ അവസരത്തിൽ, 18-11-1992 ൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

റിപ്പബ്ലിക് ഇന്ത്യ പുറത്തിറക്കിയതിൽ ഏറ്റവും നിഗൂഢത നിറഞ്ഞ നാണയങ്ങളിൽ ഒന്നായി ഇതിനെ കരുതുപ്പെടുന്നു. നാണയം പുറത്തിറുക്കുന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യരായ അതിഥികൾക്ക് പതിവ് പോലെ ഈ നാണയം സമ്മാനിച്ചു. എന്നാൽ പൊതുജനങ്ങൾക്ക് പതിവ് പോലെ നാണയം ഇറക്കാൻ നിശ്ചയിച്ചിരുന്നുവെന്ങ്കിലും ഇറക്കുക ഉണ്ടായില്ല.

വിവരാവകാശ നിയമം അനുസരിച്ച് ഉള്ള അന്വേഷണത്തിൽ വെറും 380 നാണയങ്ങൾ മാത്രമാണ് ഇറക്കിയത് എന്ന് അറിയാൻ കഴിഞ്ഞു. 






തീപ്പെട്ടി ശേഖരണം- മൊബൈൽ ഫോൺ

                        

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
125

മൊബൈൽ ഫോൺ

നമുക്ക്  കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന
ദൂര ഭാഷിണി യെ (ടെലിഫോൺ) ആണ് മൊബൈൽ ഫോൺ എന്നു പറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ സെൽ ഫോൺ എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവ. കോഡ്‌ ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ. പബ്ലിക് ടെലഫോൺ നെറ്റ്‌‌വർക് ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മറ്റു മൊബൈൽ ഫോണുകളിൽ നിന്നും ലാന്റ് ഫോണുകളിൽ നിന്നും ടെലിഫോൺ വിളികൾ സ്വീകരിക്കുന്നതിനും അവയിലേയ്ക്ക് വിളിക്കുന്നതിനുമാണ് പ്രാഥമികമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.

ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതിക വിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്. കൂടാതെ മറ്റ് മൊബൈൽ ഫോണുകളിലേയ്ക്ക് എഴുതിയ സന്ദേശം ( Text message, എസ്.എം.എസ്. ) അയയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ കൊണ്ട് സാധിക്കും. ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്,കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഉള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു.     ആധുനിക മൊബൈൽ ഫോണുകളിൽ ഉള്ള ചില സവിശേഷതകൾ കമ്പ്യൂട്ടറുകൾക്ക് സമാനമായവയാണ്.

എന്റെ ശേഖരണത്തിലെ മെബൈലിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.








22/06/2021

കറൻസിയിലെ വ്യക്തികൾ (51) - ഡാഗ് ഹാമർ ഷോൾഡ്

        

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
51
   
ഡാഗ് ഹാമർ ഷോൾഡ്

1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി ആയിരുന്നു. സ്വീഡനിലെ ധനശാസ്ത്രജ്ഞൻ ആയ ഡാഗ് ഹാമർ ഷോൾഡ്. നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറലും ഇദ്ദേഹമാണ്.

1905 ജൂലായ് 29 ന് ജനിച്ച ഡാഗ് ഹാമർ ഷോൾഡ് തൻറെ വിദ്യഭ്യാസം കഴിഞ്ഞു.1936-ൽ സ്വീഡനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻകോർപ്പറേഷനിൽ ചേർന്നു.തുടർന്ന് അദ്ദേഹം 1941 മുതൽ 1948 വരെ ബോർഡിന്റെ ചെയർമാനായി. 1947-ൽ മാർഷൽ പദ്ധതി നടപ്പാക്കാൻ പാരീസ് കോൺഫറൻസിൽ സ്വീഡിഷ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ചുമതല പെടുത്തുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും ചെയ്തു. 1948 ൽ അദ്ദേഹം യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷനിൽ അംഗമായി. പിന്നീട് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നില്ലെങ്കിലും പല ജനാധിപത്യ ഗവൺമെന്റുകളിലും അദ്ദേഹം സ്ഥാനം പിടിച്ചു. 1949 ൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായി. 1950 ൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവ ഉൾപ്പെട്ട ഒരു യുനസ്കോ കോൺഫറൻസിലേക്ക് സ്വീഡിഷ് പ്രതിനിധി സംഘത്തിൻറെ അധ്യക്ഷൻ ആയി. 1951 ൽ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ സ്വീഡിഷ് പ്രതിനിധി സംഘത്തിന്റെ വൈസ് പ്രസിഡന്റായി.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ട്രിഗ്വെ ലീയുടെ രാജിക്ക് ശേഷം 1953 ഏപ്രിൽ 10 ന് ജനറൽ അസംബ്ലിയിൽ 60 ൽ 57 വോട്ടുകൾ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് വീണ്ടും1957 ൽ ഇദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരിക്കെ 1961 സെപ്റ്റംബർ 18ന് ഒരു വിമാന അപകടത്തിൽ ഇദ്ദേഹം മരണപെട്ടു.


2015ൽ സ്വീഡൻ പുറത്തിറക്കിയ1000 സ്വീഡിഷ് ക്രോണ കറൻസി നോട്ട്.

മുൻവശം (Obverse): ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ  ഡാഗ് ഹാമർ ഷോൾഡിൻ്റെ ഛായാചിത്രം,  ഐക്യരാഷ്ട്രസഭയുടെ ലോഗോയും ഒലിവ് ശാഖയും ചിത്രീകരിച്ചിരിക്കുന്നു.

പിൻവശം (Reverse): ലാപ്‌ലാന്റിലെ നോർഡിക് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഒരു പർവതനിര കാണിക്കുന്നു.














കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (95) - മാൾട്ട

                

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
95

അലൻഡ്

മാൾട്ട യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്

മാൾട്ട യുടെ പരമ്പരാഗത കപ്പൽ പാതയുടെ വിവരണം ബൈബിളിൽ കൊടുത്തിട്ട് ഉണ്ട് അപ്പസ്തോല പ്രവർത്തനങ്ങൾ 28:1-10 ൽ രണ്ട്‌ ഋതുക്കളെ മാൾട്ടയിൽ ഉള്ളൂ പേമാരിയുള്ള  മഴക്കാലവും . കടുത്ത വേനൽ കാലവും . മെഡിറ്റേറിയൻ കടൽ കടന്ന് സൂയസ് കനാൽ വഴി പോകുന്ന കപ്പലുകൾക്ക് ഇടത്താവളം മാണ്. മാൾട്ട യിലെ  തുറമുഖങ്ങൾ അതിൽ നിന്ന് ഉള്ളവരുമാനവും . ടൂറിസവും . മാണ് പ്രധാനമായും വരുമാന മാർഗ്ഗം. മാൾട്ടിസ് ലിറയാണ് നാണയം . യൂറോപ്പിയൻ യൂണിയനിൽ ചേർന്നതോടെ E.U  , ലെ തന്നെ ഈ ചെറിയ നാട് യൂറോയിലേയ്ക്ക് മാറി. റോമാ സാമ്രാജ്യത്തിൽ നിന്നും കുറ്റവാളികളെ നാടുകടത്താൻ ഉള്ള ഇറ്റലിയുടെ തെക്ക് പടിഞ്ഞാറ് സി സിലി ദ്വീപിന് തെക്ക് ആഫ്രിക്കയിലെ കാർത്തേജ് (Tunisia) നോട് അടുത്ത് സ്ഥിതി ചെയ്യുന്ന മാൾട്ട ദ്വീപ് ഉപയോഗപ്പെടുത്തിയിരുന്നു. ഏഴ് ദ്വീപുകളിൽ . ഗോസോ കോമിനോ എന്നീ രണ്ട് ദ്വീപുകളിൽ മാത്രമേ ജനവാസം ഉള്ളൂ. ജനസാന്ദ്രതയിൽ ലോകത്ത് നാലാം മത് ആണ് അഞ്ച് ലക്ഷം ജനങ്ങൾ വസിക്കുന്ന മാൾട്ട . കൂടാതെ ആഫ്രിക്കയിൽ നിന്നും അനർഥി കൃത്യമായി യൂറോപ്പിയൻ നാട് കളിലേയ്ക്ക് ഉള്ള  കുടിയേറ്റക്കാരുടെ ഇടത്താവളവും കൂടിയാണ്. ഈ ദ്വീപുകൾ . തലസ്ഥാനം. വലേറ്റ. മതം. റോമൻ കത്തോലിക്കാ മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്.