ഇന്നത്തെ പഠനം
| |
അവതരണം
|
V. Sageer Numis
|
വിഷയം
|
ശേഖരത്തിൽ നിന്ന്
|
ലക്കം
| 8 |
31/08/2016
29-08-2016- Modern coins- 5 ഫിൽസ് UAE നാണയം
ഇന്നത്തെ പഠനം
| |
അവതരണം
|
Rafeeq Babu
|
വിഷയം
|
ആധുനിക കറൻസി-നാണയങ്ങൾ
|
ലക്കം
| 7 |
UAE Coins
വിവിധ മാധ്യമങ്ങളിലൂടെ വിപ്ലവകരമായ ആശയങ്ങൾ ജനങ്ങളിലെത്തിക്കാം.
UAE സ്വീകരിച്ച രീതി:
1973 ൽ പുറത്തിറക്കിയ 5 ഫിൽസ് (22mm Dia, 3.75 ഗ്രാം തൂക്കം, ബ്രോൺസ്) നാണയത്തിലൂടെ ഒരുസന്ദേശം ജനങ്ങളിലെത്തിക്കുക " കൂടുതൽ വൃത്തിയുള്ള കടലുകൾ കൂടുതൽ മനുഷ്യർക്ക് ആഹാരം "
ഒരു വർഷം 8 ദശലക്ഷം ടൺ പ്ലാസ്റ്റിക്ക് സമുദ്രത്തിലെത്തപ്പെടുന്നു എന്നറിയുമ്പോൾ നാം ഏറെ ജാഗ്രത പാലിക്കണം.
UAE കടൽ തീരങ്ങൾ മനോഹരമായിതീർന്നതിന്റെ രഹസ്യം വ്യക്തമായില്ലേ മാത്രമല്ല ചിത്രത്തിലെ മത്സ്യം സ്വദേശിക്കൾക്കൊപ്പം നമുക്കും (വിദേശി ) പ്രിയപ്പെട്ട "ശേരി"യാണ്.
28-08-2016- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി- Part -1
ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 7 |
ബ്രിട്ടീഷ് ഇന്ത്യൻ കറൻസി
(Part- 1)
Victoria Portrait Series
(Part- 1)
Victoria Portrait Series
1861-ലെ Paper Currency Act- നു ശേഷമാണ് ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യ നോട്ടുകളിൽ ആദ്യമായി ഇഷ്യു ചെയ്ത നോട്ടുകളാണ് Victoria Portrait Series നോട്ടുകൾ. 10, 20, 50, 100, 1000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്.പൂർണ്ണമായും കൈ കൊണ്ട് നിർമ്മിക്കപ്പെട്ട പേപ്പർ ഷീറ്റുകളിൽ ഒരു വശം മാത്രം പ്രിൻറ് ചെയ്യപ്പെട്ടു എന്നതാണ് ഈ നോട്ടുകളുടെ പ്രത്യേകത. രണ്ട് ഭാഷാ പാനലുകൾ ഈ നോട്ടുകളിൽ ഉണ്ടായിരുന്നു.ഇംഗ്ലണ്ടിലെ Laverstock Paper Mills- ലാണ് ഇവ നിർമ്മിക്കപ്പെട്ടത്. സുരക്ഷാ സംവിധാനമായി watermark, printed signature, registration എന്നിവ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇവയുടെ കള്ളനോട്ടുകൾ വ്യാപകമായതിനെ തുടർന്ന് 1867-ൽ Victoria Portrait Series നോട്ടുകൾ പിൻവലിക്കുകയും ഇവക്ക് പകരമായി Underprint Series നോട്ടുകൾ നിലവിൽ വരികയും ചെയ്തു.
വിദൂര സ്ഥലങ്ങളിലേക്ക് പോസ്റ്റ് വഴി പണം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടായേക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ നോട്ടുകൾ പകുതി മുറിച്ചു ഒരു പകുതി ആദ്യം അയക്കുകയും അത് കൈപറ്റിയതിനു ശേഷം ബാക്കി പകുതി പോസ്റ്റ് വഴി തന്നെ അയച്ചു കൊടുക്കുകയും സ്വീകർത്താവ് ഈ രണ്ടു ഭാഗങ്ങളും യോജിപ്പിച്ചു ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയാണ് നോട്ടിന്റെ ഇരുപകുതികളിലും അതിന്റെ സീരിയൽ നമ്പർ ചേർത്തിരിക്കുന്നത്.
to be continued...
27-08-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-7
ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 7 |
1816 ലാണ് അലക്സാണ്ടർ ഗ്രഹാംബെൽ (Pic 1) ടെലിഫോൺ കണ്ടു പിടിച്ചത്. ടെലിഫോൺ സർവ്വീസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്വതന്ത്യ ഇന്ത്യ 1982 ൽ ഇറക്കിയ രണ്ടു രൂപയുടെ സ്റ്റാമ്പിൽ പഴയതും പുതിയതുമായ ടെലിഫോൺ കാണാം. (Pic 2)
ടെലിഫോണിന്റെ അവശ്യവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ടെലിഫോൺ സ്റ്റാമ്പുകൾ ഇറക്കിയത് കാണാവുന്നതാണ്. ഇന്ത്യൻ നാട്ടുരാജ്യമായ പട്യാലയിലെ ഒരു ടെലിഫോൺ സ്റ്റാമ്പ് ഇവിടെ കാണിച്ചിരിക്കുന്നു. (Pic 3)
26-08-2016- നോട്ടിലെ ചരിത്രം- ലൂയി പാസ്ചർ
ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 7 |
ലൂയി പാസ്ചർ
നായ്ക്കളുടെ പേവിഷബാധക്ക് പ്രതിവിധി കണ്ടെത്തിയ മഹാനെ കുറിച്ചാണ് ഇൗ ലക്കം.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ; (1822 Dec. 27 - 1895 Sep. 28).
രസതന്ത്രവും മൈക്രോ ബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും, സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും; പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളർച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാൽ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കൾ നശിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷൻ' എന്ന പേരിൽ അറിയപ്പെട്ടു.
![]() |
| ഫ്രാന്‍സിൻ്റെ ലൂയി പാസ്ചർ ചരിത്രം പറയുന്ന 5 franc note. (issue 1967 - Until 1972) |
25-08-2016- Gandhi stamps- ചർക്ക
ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
|
ലക്കം
| 7 |
മഹാത്മാ ഗാന്ധിയുടെ വസ്ത്രധാരണവും, കൈതിരിയോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും തത്വജ്ഞാനതിന്റെയും അവശ്യ ഘടകങ്ങൾ ആയിരുന്നു. അദ്ദേഹം പരമ്പരാഗത നെയ്ത്ത് പാശ്ചാത്യ സംസ്കാരത്തോടുള്ള തിരസ്കരമായും, ഇന്ത്യയുടെ പാവപെട്ടവരുടെ പ്രതീകമാണ് എന്ന് വിശേഷിപ്പിച്ചു. ഭാരതത്തിന്റെ പതാകയില്‍ പരമ്പരാഗത ചർക്ക 1931 മുതൽ 1947 ജൂലൈ 22ആം തീയതി അശോകചക്രം ഉൾക്കൊള്ളിക്കുന്നത് വരെ വലിയ ഒരു ഘടകമായി നില നിന്നു.
Dominica 1998 ൽ പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.
Subscribe to:
Posts (Atom)






