31/08/2016

28-08-2016- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി- Part -1




ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
7

ബ്രിട്ടീഷ് ഇന്ത്യൻ  കറൻസി
(Part- 1)

 Victoria Portrait Series

1861-ലെ Paper Currency Act- നു ശേഷമാണ് ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യ നോട്ടുകളിൽ ആദ്യമായി ഇഷ്യു ചെയ്ത നോട്ടുകളാണ് Victoria Portrait Series നോട്ടുകൾ. 10, 20, 50, 100, 1000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്.പൂർണ്ണമായും  കൈ കൊണ്ട് നിർമ്മിക്കപ്പെട്ട പേപ്പർ ഷീറ്റുകളിൽ ഒരു വശം മാത്രം പ്രിൻറ്  ചെയ്യപ്പെട്ടു എന്നതാണ് ഈ നോട്ടുകളുടെ പ്രത്യേകത. രണ്ട് ഭാഷാ പാനലുകൾ ഈ നോട്ടുകളിൽ ഉണ്ടായിരുന്നു.ഇംഗ്ലണ്ടിലെ Laverstock Paper Mills- ലാണ് ഇവ നിർമ്മിക്കപ്പെട്ടത്. സുരക്ഷാ സംവിധാനമായി   watermark, printed signature, registration എന്നിവ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇവയുടെ കള്ളനോട്ടുകൾ വ്യാപകമായതിനെ തുടർന്ന്  1867-ൽ Victoria Portrait Series നോട്ടുകൾ പിൻവലിക്കുകയും ഇവക്ക് പകരമായി Underprint Series നോട്ടുകൾ നിലവിൽ വരികയും ചെയ്തു.

വിദൂര സ്ഥലങ്ങളിലേക്ക് പോസ്റ്റ് വഴി പണം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടായേക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ നോട്ടുകൾ പകുതി മുറിച്ചു ഒരു പകുതി ആദ്യം അയക്കുകയും അത് കൈപറ്റിയതിനു ശേഷം ബാക്കി പകുതി പോസ്റ്റ് വഴി തന്നെ അയച്ചു കൊടുക്കുകയും സ്വീകർത്താവ്  ഈ  രണ്ടു ഭാഗങ്ങളും യോജിപ്പിച്ചു ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയാണ് നോട്ടിന്റെ  ഇരുപകുതികളിലും അതിന്റെ സീരിയൽ നമ്പർ ചേർത്തിരിക്കുന്നത്.








to be continued...

No comments:

Post a Comment