01/08/2016

31-07-2016-കറൻസി പരിചയം- East Pakistan notes


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
3

ഈസ്റ്റ്‌ പാകിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്)ല്‍ ഉപയോഗിച്ചിരുന്ന നോട്ടുകള്‍.

1947-ലെ വിഭജനത്തിനു ശേഷം ബംഗ്ലാദേശ്(Bangladesh) പാകിസ്ഥാന്റെ കീഴില്‍ East Pakistan എന്ന പേരില്‍ അറിയപ്പെട്ടു.  1971-ലെ വിമോചന സമരത്തിന് മുന്‍പ്  State Bank of Pakistan–ന്‍റെ ബാങ്ക് നോട്ടുകള്‍ ആയിരുന്നു ബംഗ്ലാദേശില്‍ ആകമാനം ഉപയോഗിച്ചിരുന്നത്.  1972 മാര്‍ച്ച് 4-ന് ഔധ്യോഗികമായി Bangladesh Taka നിലവില്‍ വരുന്നതു വരെ ഇത് തുടര്‍ന്നു.

ആദ്യകാലത്ത് നോട്ടുകളില്‍ ഉപയോഗിച്ചിരുന്നത് ഉറുദു ഭാഷ മാത്രമായിരുന്നു. ഇത് ബംഗ്ല(Bangla) മാത്രം അറിയാവുന്ന ഈസ്റ്റ്‌ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് ഉണ്ടാവുകയും, തങ്ങളുടെ ഭാഷയും സംസ്കാരവും അംഗീകരിക്കപ്പെടാത്തതില്‍  പ്രതിഷേധം രൂപപ്പെടാന്‍ കാരണമാവുകയും ചെയ്തു. അതിനു ശേഷം 1960-ല്‍ State Bank of Pakistan  ഉറുദുവും ബംഗ്ലയും തുല്യ അളവില്‍ പ്രിന്‍റ് ചെയ്ത ബാങ്ക് നോട്ടുകള്‍ (ചിത്രം കാണുക) പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല.

തുടര്‍ന്ന് ബംഗാളികള്‍ അവരുടെ സ്വാതന്ത്രത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ബാങ്ക് നോട്ടുകളെ  തിരഞ്ഞെടുത്തു. വിമോചന സമരകാലത്ത് ചില ബംഗ്ലാദേശ് ദേശീയവാദികള്‍ പാകിസ്താന്‍ നിയമവാഴ്ച്ചക്കെതിരെ പ്രതിഷേധസൂചകമായി ബാങ്ക് നോട്ടുകളില്‍ വ്യാപകമായി  "বাংলা দেশ","BANGLA DESH" ,"JOY OF BANGLA" തുടങ്ങിയ വാചകങ്ങള്‍  ഇംഗ്ലീഷിലും ബംഗ്ലയിലും മുദ്ര ചെയ്യാന്‍ തുടങ്ങി.


ഇതിനെത്തുടര്‍ന്ന് 1971 ജൂണില്‍ യാഹ്യ ഖാന്‍റെ നേത്രുത്വത്തിലുള്ള പാകിസ്ഥാന്‍ ഗവണ്മെന്റ് രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് വേണ്ടി 100, 500 രൂപ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ബംഗ്ലാദേശ് മുദ്രാവാക്യങ്ങള്‍ എഴുതപെട്ട എല്ലാ  നോട്ടുകളും അസാധുവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.











No comments:

Post a Comment