31/08/2016

14-08-2016- കറൻസി പരിചയം- ഹൈദരാബാദ് കറന്‍സി




ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
5

ഹൈദരാബാദ് കറന്‍സി

1959 വരെ ഇന്ത്യയിൽ ഒരേ സമയം രണ്ട്‌ തരം കറൻസികൾ നിലവിലുണ്ടായിരുന്നു എന്ന് നിങ്ങൾക്കറിയാമോ?

1918 മുതൽ 1959  വരെ ഹൈദരാബാദ്  സ്റ്റേറ്റിന്റെ കറൻസികളെ Hyderabadi Rupee എന്നറിയപ്പെട്ടു.  1948-ൽ ഹൈദരാബാദ്, ഇന്ത്യൻ  ആധിപത്യത്തിന് കീഴിൽ വരികയും 1950-ൽ  Republic of India-യിൽ  അംഗമാവുകയും ചെയ്തു. 1950-ൽ Indian rupee നിലവിൽ വന്നതിന്  ശേഷം  7 Hyderabadi Rupee = 6 Indian rupee എന്ന നിരക്കിൽ ഈ രണ്ട്  കറൻസികളും വിനിമയത്തിൽ തുടർന്നു. 1951-ൽ ഹൈദരാബാദ് കറൻസികൾ  ഔദ്യോഗികമായി നിർത്തലാക്കിയെങ്കിലും നിലവിലുള്ള കറൻസികൾ  1959 വരെ പ്രചാരത്തിൽ തുടർന്നു.

ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി നില നിന്നിരുന്ന ഹൈദരാബാദ്  നാട്ടുരാജ്യത്തിന്  ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷമാണ് സ്വന്തമായി കറൻസി നോട്ടുകൾ  നിർമിക്കാൻ  ബ്രിട്ടീഷ് ഭരണകൂടം അനുമതി നൽകിയത്. അങ്ങിനെ 1918-ൽ Hyderabad Currency Act-ന്  കീഴിൽ 10, 100 നോട്ടുകൾ നിലവിൽ വന്നു. 1919-ൽ 1, 5 റുപീ നോട്ടുകളും 1926-ൽ 1000 റുപീ  നോട്ടുകളും ഇഷ്യൂ ചെയ്തു. ഈ കറൻസികൾ ഉറുദുവിലാണ് പ്രിന്റ് ചെയ്യപ്പെട്ടതെങ്കിലും കറൻസി മൂല്യം ഉറുദു, മറാത്തി,  തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.





No comments:

Post a Comment