31/08/2016

12-08-2016- നോട്ടിലെ ചരിത്രം- അരിസ്റ്റോട്ടിൽ




ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
5

അരിസ്റ്റോട്ടിൽ

ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ്‌ അരിസ്റ്റോട്ടിൽ. അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു.

ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർ‍ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്പ്ലേറ്റോയുടെ കലാശാലയായ അക്കാഡമിയിൽ പഠിച്ച് അരിസ്റ്റോട്ടിൽ എല്ലാ വിഷയങ്ങളിലും അറിവ്‌ നേടി.

ശാ*സ്ത്രത്തെ പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, രാജ്യതന്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചത്‌ അരിസ്റ്റോട്ടിലാണ്‌. പ്ലേറ്റോയുടെ കലാശാലയായ അക്കാഡമി പോലെ പ്രസിദ്ധമായിരുന്നു അരിസ്റ്റോട്ടലിന്റെ കലാശാല ലൈസിയം. ഇദ്ദേഹം സ്ഥാപിച്ച "ലൈസിയം" എന്ന കലാശാലയിലെ അരിസ്റ്റോട്ടിലിന്റെ പ്രധാന ശിഷ്യനായിരുന്നു ''തിയൊഫ്രാസ്റ്റസ് ''.

ഈ വിദ്യാർത്ഥിയാണ്  പിൽക്കാലത്ത് ആധുനിക ശാസ്ത്രത്തിൽപോലും സ്വാധീനം ചെലുത്തിയ പല പ്രമുഖ ഗ്രന്ഥങ്ങളും രചിച്ചത്. ബോട്ടണിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.







No comments:

Post a Comment