ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 7 |
ലൂയി പാസ്ചർ
നായ്ക്കളുടെ പേവിഷബാധക്ക് പ്രതിവിധി കണ്ടെത്തിയ മഹാനെ കുറിച്ചാണ് ഇൗ ലക്കം.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ; (1822 Dec. 27 - 1895 Sep. 28).
രസതന്ത്രവും മൈക്രോ ബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും, സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും; പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളർച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാൽ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കൾ നശിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷൻ' എന്ന പേരിൽ അറിയപ്പെട്ടു.
ഫ്രാന്‍സിൻ്റെ ലൂയി പാസ്ചർ ചരിത്രം പറയുന്ന 5 franc note. (issue 1967 - Until 1972) |
No comments:
Post a Comment