ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 4 |
പി.ടി.ഐ (Press Trust of India) എന്ന ന്യൂസ് ഏജൻസിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് 1999 ൽ ഇന്ത്യ ഇറക്കിയ 15 രൂപയുടെ സ്റ്റാമ്പിൽ മലയാളമുൾപ്പെടെ 6 ഭാഷകൾ കാണാം. ഇത് ഒരു Multilingual stamp ആണ്.
ഇറ്റലിയിലെ റോമിൽ നിന്നും അമേരിക്കയിലെ ചിക്കാഗോവിലേക്ക് കുറേ ഇറ്റാലിയൻ സേനാ വിമാനങ്ങൾ 1933ൽ ഒരു മേള കാണാൻ പോയപ്പോൾ ഉപയോഗിച്ച മൂന്ന് സ്റ്റാമ്പുകളുടെ ഒരുse-tenent സ്റ്റാമ്പ് ഇവിടെ ചേർക്കുന്നു. ഇടത്തെ സ്റ്റാമ്പ് റജിസ്റ്റേഡ് എക്സ്പ്രസ്സ് ലേബൽ ആണ്.ഇതിൽ ഇറ്റാലിയൻ പതാകയും പൈലറ്റിന്റെ പേരും ചേർത്തിരിക്കുന്നു (Bal b). മധ്യത്തിലുള്ള സ്റ്റാമ്പിൽ രാജാവായ വിക്ടർ ഇമാനുവൽ III നെയും കാണാം. വലതു ഭാഗത്തെ സ്റ്റാമ്പിൽ ഉള്ളത് Airmail Postage stamp ആണ്. ഇത് പോലെ 20 പൈലറ്റുകളുടെ സ്റ്റാമ്പുകൾ ഉണ്ട്; ഇത് ഒരു അപൂർവ്വ സ്റ്റാമ്പാണ്
No comments:
Post a Comment