01/11/2017

04-10-2017- പത്ര വർത്തമാനങ്ങൾ- The Times


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
29



The Times (ദി ടൈംസ്)



ദി ടൈംസ് ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നു അച്ചടിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപ്പത്രമാണ്. 1785 ൽ ദി ഡെയ്ലി യൂണിവേഴ്സൽ റജിസ്റ്റർ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ പത്രം 1788 ജനുവരി ഒന്നിനാണ് നിലവിലുള്ള പേര് സ്വീകരിച്ചത്.


03-10-2010 -പണത്തിലെ വ്യക്തികൾ- സാമുവൽ ജോൺസൺ



ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
19

സാമുവൽ ജോൺസൺ
  ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന  സാമുവൽ ജോൺസൺ ( 1709 -1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.  ഗ്രബ് സ്ട്രീറ്റ്പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച്   കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന  ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.

ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാം‌വിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഘണ്ടു, ജോൺസണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വർഷത്തിനുശേഷം ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാകുന്നതുവരെ, ജോൺസന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടിരുന്നു. ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകൻ തന്നെയായും ജോൺസൺ അംഗീകരിക്കപ്പെട്ടു.

സാമുവൽ ജോൺസണെ ആദരിച്ചു കൊണ്ട്ബ്രിട്ടൺ ഇറക്കിയ 50 പെൻസ് നാണയം.

01/10/2017

30-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-17)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
56



Tibetan Currency Continuation... (Part -17)

റ്റാം സ്രാങ് നോട്ടുകൾ (Tam srang notes)

1937-38 കാലഘട്ടങ്ങളിൽ നാനാവർണ്ണങ്ങളോട് കൂടി പുറത്തിറങ്ങിയ പുതിയ നോട്ടുകളാണ് 100 tam srang നോട്ടുകൾ.

പ്രത്യേകതകൾ: മുൻ tam നോട്ടുകളിൽ ഉണ്ടായിരുന്നത് പോലെ എട്ട് മൂലകളുള്ള (octagonal) ചുവപ്പു സീലും, ടിബറ്റൻ ഭാഷയിൽ "Srid zhi dpal ´bar" (meaning: "A peaceful government (generates) prosperity") എന്ന് രേഖപ്പെടുത്തിയ പുതിയ തരം കറുത്ത സീലുമാണ് ഈ 100 tam srang നോട്ടുകളുടെ പ്രത്യേകത. എന്നാൽ മുൻപ് ഇറങ്ങിയ tam നോട്ടുകളുടെ മുൻവശത്ത് ഉണ്ടായിരുന്ന നാല് വരി ലിഖിതങ്ങൾക്കു പകരം 100 tam srang നോട്ടുകളിൽ രണ്ടു വരി ലിഖിതങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.



സ്രാങ് നോട്ടുകൾ (Srang notes)

100 tam srang നോട്ടുകൾ പുറത്തിറങ്ങി ഏറെ താമസിയാതെ തന്നെ ഇവ "srang" എന്ന denomination-ലേക്ക് മാറ്റപ്പെട്ടു. 1939 നും 1945 നും ഇടയിലും, വീണ്ടും 1951 മുതൽ 1959 വരെയുള്ള വർഷങ്ങളിലുമായിരുന്നു ഇവ പുറത്തിറക്കിയിരുന്നത്. എങ്കിലും നോട്ടുകളിൽ ഇവ പ്രിന്റു ചെയ്ത വർഷം രേഖപ്പെടുത്തിയിരുന്നില്ല.

പിന്നീട് 10, 5, 25 എന്ന denomination- കളിലുള്ള srang നോട്ടുകൾ കൂടി പുറത്തിറങ്ങി.1940-ൽ മൂന്ന് നിറങ്ങളിൽ (ചുവപ്പ്, നീല, കറുപ്പ്) T.E. 1686 എന്ന വർഷം രേഖപ്പെടുത്തി മെഷീനറി ഉപയോഗിച്ച് പ്രിന്റ് ചെയ്ത 10 srang നോട്ടുകൾ ഇഷ്യൂ ചെയ്യപ്പട്ടു. ഇവയുടെ പ്രിന്റിങ് T.E. 1694 (= AD 1948) വരെ നീണ്ടു.

1942 മുതൽ 1946 വരെയുള്ള കാലയളവിൽ 5 srang നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു.ഇവയിൽ വർഷം രേഖപ്പെടുത്തിയിരുന്നില്ല. അവസാനമായി ഇഷ്യൂ ചെയ്യപ്പെട്ടത് 25 srang നോട്ടുകളാണ്. 1950-ൽ പുറത്തിറങ്ങി 1955-ൽ ഇവയുടെ പ്രിന്റിങ് നിർത്തിവച്ചു.

srang നോട്ടുകളുടെ പൊതുവായ പ്രത്യേകതകൾ: എല്ലാ srang നോട്ടുകളും ടിബറ്റിൽ തന്നെ നിർമ്മിച്ച പേപ്പറുകളിൽ ഗവണ്മെന്റ് മിന്റായ Trabshi Lekhung-ൽ മെഷിനറി ഉപയോഗിച്ച് പ്രിന്റ് ചെയ്തവയാണ്. ഇവ പ്രിന്റ് ചെയ്യാനുള്ള മഷി ഇന്ത്യയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തത്. ഇവയിലെ അക്കങ്ങൾ എല്ലാം പ്രത്യേക പരിശീലനം നേടിയ ടിബറ്റൻ calligraphists കറുത്ത മഷി ഉപയോഗിച്ച് കൈകൊണ്ടാണ് എഴുതിയിരുന്നത്. 10 srang നോട്ടുകളുടെ മുൻവശത്ത് നാല് വരി ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 100, 5, 25 srang നോട്ടുകളിൽ രണ്ട് വരി ലിഖിതങ്ങൾ ആണുള്ളത്. വൃത്താകൃതിയിലുള്ള പുതിയ ചുവന്ന സീലും ചതുരാകൃതിയിലുള്ള കറുത്ത സീലും ഇവയുടെ മുൻവശത്ത് പതിച്ചിരിക്കുന്നു.

1959-ൽ എല്ലാ ടിബറ്റൻ നോട്ടുകളും പിൻവലിക്കപ്പെടുകയും പകരം ചൈനയുടെ കറൻസിയായ Renminbi Yuan നിലവിൽ വരികയും ചെയ്തു. Tibetan Currency - END




27-09-2017- പത്രവർത്തമാനങ്ങൾ- International Herald Tribune

ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
24


International Herald Tribune 
 (ഇന്റർനാഷണൽ ഹെറാൾഡ് ട്ട്രിബ്യൂൺ ) 




ഇന്റർനാഷണൽ ഹെറാൾഡ് ട്ട്രിബ്യൂൺ 160ൽ അധികം രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു ഒരു അന്തർദേശീയ ഇംഗ്ലീഷ് ദിനപത്രമാണ്. 1887ൽ പാരിസ് ഹെറാൾഡ് എന്ന പേരിൽ തുടങ്ങിയ ഈ പത്രം ഇന്ന് ഇന്റർനാഷണൽ ന്യൂ യോർക്ക് ടൈംസ് എന്ന പേരിൽ ബ്രോഡ്ഷീറ്റ് രൂപത്തിലാണ് അച്ചടിക്കുന്നത്. എന്റെ ശേഖരത്തിൽ ഈ പത്രത്തിന്റെ 26 രാജ്യങ്ങളുടെ എഡീഷനുകൾ ഉണ്ട്. പല രാജ്യങ്ങളിൽ നിന്ന് അച്ചടിക്കുന്നതു കൊണ്ടാവാം ഇവയിൽ പലതും പല വലുപ്പതിലുള്ളവയാണ്.

26-09-2017- പണത്തിലെ വ്യക്തികൾ- മാർട്ടിൻ ലൂഥർ കിംഗ്

ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
18


മാർട്ടിൻ ലൂഥർ കിംഗ്

ജൂനിയർ അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929 ജനുവരി 15- 1968 ഏപ്രിൽ 4). വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനംനേടിക്കൊടുത്തു. നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്. 1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ "എനിക്കൊരു സ്വപ്നമുണ്ട്" (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്. 1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ്നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.


 വർണ്ണവിവേചനത്തിനു എതിരെ പടപൊരുതിയ മാർട്ടിൻ ലൂഥറിനെ ആദരിച്ചുകൊണ്ട് ആഫ്രിക്കൻ രാജ്യമായ ലൈബീരിയ ഇറക്കിയ നാണയം.




23-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-16)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
55


Tibetan Currency Continuation... (Part - 16)

നാനാവർണ്ണങ്ങളോട് കൂടിയ 50 റ്റാം നോട്ടുകൾ. (Multicoloured 50 tam notes)



1913 (T.E 1659) മുതല്‍ നിലവിലുണ്ടായിരുന്ന നീല നിറമുള്ള 50 റ്റാം നോട്ടുകളുടെ വ്യാജകറൻസികൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ടിബറ്റൻ ഗവണ്മെന്റ് പുതിയ 50 tam നോട്ടുകൾ പുറത്തിറക്കാൻ നിർബന്ധിതരായി. അങ്ങിനെ 1926-ൽ (T.E. 1672) നാനാവർണ്ണങ്ങളോട് കൂടിയ multicoloured 50 tam നോട്ടുകൾ ഇഷ്യൂ ചെയ്തു. ഈ നോട്ടുകൾ 1941 വരെ (T.E. 1687) എല്ലാ വർഷവും പ്രിന്റ് ചെയ്തു പുറത്തിറങ്ങി. 

ടിബറ്റിൽ ആദ്യമായി മെഷിനറി ഉപയോഗിച്ച് സങ്കീർണ്ണമായ രീതിയിൽ ഇഷ്യൂ ചെയ്യപ്പെട്ട നോട്ടുകളാണ് multicoloured 50 tam നോട്ടുകൾ. ഇരുവശങ്ങളിലുമുള്ള എല്ലാ ഡിസൈനുകളും വ്യത്യസ്ത നിറങ്ങളിലുള്ള metal ബ്ലോക്കുകൾ ഉപയോഗിച്ച് മെഷിനറിയുടെ സഹായത്തോടെയായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ മുൻവശത്തെ നാലുവരി ലിഖിതങ്ങളും നോട്ടിന്റെ denomination -ഉം മാത്രം പഴയ രീതിയിൽ മരം കൊണ്ടുള്ള അച്ച് ഉപയോഗിച്ചാണ് പ്രിന്റ് ചെയ്തത്. കൂടാതെ നോട്ടുകളിലെ നമ്പറുകൾ പഴയ നോട്ടുകളിലേതു പോലെത്തന്നെ പ്രത്യേക പരിശീലനം നേടിയ ടിബറ്റൻ calligraphists കറുത്ത മഷി ഉപയോഗിച്ച് കൈകൊണ്ട് തന്നെയായിരുന്നു എഴുതിയിരുന്നത്. 

Multicoloured 50 tam നോട്ടുകൾ പഴയ റ്റാം നോട്ടുകളുടേതു പോലെ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത മഷി ഉപയോഗിച്ച് ടിബറ്റിൽ തന്നെ നിർമിച്ച പേപ്പറുകളിലായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. പക്ഷെ പഴയ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പറുകൾ കട്ടി(thickness) കൂടിയവയും പുതിയവ കട്ടി കുറവുള്ളതുമായിരുന്നു. 

to be continued...

20-09-2017- പത്ര വർത്തമാനങ്ങൾ- Columbian Centinel



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
23


Columbian Centinel 
(കൊളംബിയൻ സെന്റിനൽ) 



കൊളംബിയൻ സെന്റിനൽ അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ നിന്നും ഇറങ്ങുന്ന ഒരു പ്രതിവാര പത്രമായിരുന്നു. ശേഖരത്തിൽ ഉള്ള ഈ പത്രത്തിന്റെ 1797ലെ ഒരു ഇഷ്യൂ ചിത്രത്തിൽ കാണാം.