22/11/2019

14/11/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (130) ഡാം നാണയങ്ങള്‍, മിന്റ് കാബൂള്‍ -3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
130



13/11/2019- ANCIENT INDIAN COINS- Independent kingdoms- Tanjaore Marathas


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
44

Independent kingdoms- Tanjaore Marathas

The Maratha rule in Tanjaore was initiated in 1674 by Venkoji, a half brother of Sivaji and culminated with Sivaji II in 1855. Their rule was full of skirmishes and battles. These coins are a fine example of the coinage of Tanjaore during their rule. 

Specifics of the coin shown below 

Ruler  - Sarabhoji (1712 - 1728)
Obverse  - lion to the right 
Reverse  - legend 
Denomination  - Fanam 
Metal  - Gold 
Weight  - 0.37 gms

സ്വതന്ത്ര രാജ്യങ്ങൾ- തഞ്ചാവൂർ മറാത്താസ്

തഞ്ചാവൂരിലെ മറാത്ത ഭരണം 1674 ൽ ശിവാജിയുടെ അർദ്ധസഹോദരനായ വെങ്കോജി ആരംഭിക്കുകയും 1855 ൽ ശിവാജി രണ്ടാമനുമായി കലാശിക്കുകയും ചെയ്തു. അവരുടെ ഭരണം കലഹങ്ങളും യുദ്ധങ്ങളും നിറഞ്ഞതായിരുന്നു. ഈ നാണയങ്ങൾ അവരുടെ ഭരണകാലത്ത് തഞ്ചാവൂരിലെ നാണയങ്ങളുടെ ഉത്തമ ഉദാഹരണമാണ്.

നാണയത്തിന്റെ സവിശേഷതകൾ ചുവടെ കാണിച്ചിരിക്കുന്നു

ഭരണാധികാരി - സരഭോജി (1712 - 1728)
എതിർവശത്ത് - വലതുവശത്ത് സിംഹം
വിപരീതം - ഇതിഹാസം
വിഭാഗങ്ങൾ - ഫനം
മെറ്റൽ - സ്വർണം

ഭാരം - 0.37 ഗ്രാം




12/11/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഫിജി


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
14
   
ഫിജി

ഫിജി  തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെതെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു.ന്യൂസീലൻഡിൽനിന്ന് രണ്ടായിരം കിലോമീറ്റർ അകലെയാണ് ഫിജിയൻ ദ്വീപസമൂഹം. 1970-ൽ സ്വാതന്ത്ര്യം പ്രാപിച്ച ഫിജി 1987-ൽ റിപ്പബ്ലിക്കായി. ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കിൽ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതൽ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മൾ ഇന്ത്യയിൽ സൂര്യനെ കാണുന്നതിന് ആറര മണിക്കൂർ മുമ്പ് ഫിജിയിൽ സൂര്യനെത്തുന്നു.ജനങ്ങളിൽ 65 ശതമാനം ക്രിസ്ത്യാനികളാണ്. അവരിൽ ബഹുഭൂരിപക്ഷവും മെത്തഡിസ്റ്റുകൾ. അടുത്ത വലിയ വിഭാഗം കത്തോലിക്കരാണ്. ഹിന്ദുക്കൾ 28 ശതമാനവും മുസ്ലിങ്ങൾ ആറുശതമാനവും ഉണ്ട്. ദീപാവലിയാണ് പ്രധാനപ്പെട്ട ഇന്ത്യൻ ആഘോഷം. നാദിയിലെ ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണംകൂടിയാണ്.1643-ൽ ടാസ്മൻ കണ്ടെത്തിയതും 1774-ൽ ക്യാപ്റ്റൻ കുക്ക് ബ്രിട്ടീഷുകാർക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയൻ ദ്വീപസമൂഹം 1874-ൽ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളിൽ പണിയെടുക്കുന്നതിന് അവർ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയിൽ ഇന്ത്യൻ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യൻ വംശജരാണ്.സുളു എന്ന മുട്ടോളമെത്തുന്ന പാവാടയാണ് ഫിജിയിലെ പുരുഷന്മാരുടെ പാരമ്പര്യവേഷം...



11/11/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (129) ഡാം നാണയങ്ങള്‍, മിന്റ് കാബൂള്‍ -2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
129



08/11/2019- തീപ്പെട്ടി ശേഖരണം- ചീട്ടുകളി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
63
   
ചീട്ടുകളി

ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലി അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.ഒരു വിനോദമായും, പണത്തിനായും, ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി കളിക്കുന്നവയും അല്ലാത്തവയുമായ കളികൾ പ്രചാരത്തിലുണ്ട്. എന്നാൽ  ഈ കാഴ്ചയില്‍ മാത്രം ഒതുങ്ങുന്ന വെറും കളിയല്ല ചീട്ടുകളിയിപ്പോള്‍.. ലക്ഷങ്ങള്‍ മറിയുന്ന കളികളായി ചീട്ടുകളി മാറിയിരിക്കുന്നു.

വിവിധതരം ചീട്ടുകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.  

റമ്മി :  രണ്ടോ അതിലധികമോ ആളുകൾക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണ് റമ്മി. ചൈനീസ് ചീട്ടുകളിയായ ഖാൻഹൂവിൽ നിന്നു മാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.

കഴുത കളി : തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണ് കഴുത അല്ലെങ്കിൽ ആസ്.

തുറുപ്പ് (ഗുലാൻ പരിശ്) : ഗുലാൻ പരിശ് എന്നത്, കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കൂട്ടം പരസ്പര ബന്ധമുള്ള ചീട്ടുകളികളുടെ പൊതുവായ പേരാണ്. ലേലം, തുറുപ്പ്, സ്ലാം എന്നിവ ഈ കളിയുടെ മറ്റു പേരുകളാണ്.

ഇരുപത്തിയെട്ട് : ഏറ്റവും അടിസ്ഥാന പരമായ തുറുപ്പുകളിയാണ് ഇരുപത്തിയെട്ട്. നാലുപേരാണ് ഇത് പൊതുവേ കളിക്കാറുള്ളതെങ്കിലും രണ്ടോ മൂന്നോ ആറോ പേർക്കും കളിക്കാവുന്നതാണ്.

നാൽപ്പത് : ഇരുപത്തിയെട്ടിലെ 7 ചീട്ടുകൾക്കു പുറമേ ഓരോ ഗുലാൻ കൂടി ചേർത്താണ് നാൽപ്പത് കളിക്കുന്നത്.

അമ്പത്തിയാറ് : ആറു പേർ ആണ് സാധാരണയായി അമ്പത്താറും കളിക്കുന്നത്. ഇവിടേയും ലേലം വിളി എല്ലാ ചീട്ടിട്ടതിനു ശേഷം ഒറ്റ ഘട്ടമായിത്തന്നെയാണ്. ഇവയെക്കൂടാതെ പുള്ളിവെട്ട്, മങ്കൂസ്, മുച്ചീട്ട്, പരൽ തുടങ്ങിയ പേരുകളിലും ചീട്ടുകളികൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്. 

എന്റെ ശേഖരണത്തിൽ നിന്നും ചീട്ട് കളിയുമായി ബന്ധമുള്ള ചിഹ്നങ്ങളുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.


07/11/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (128) ഡാം നാണയങ്ങള്‍, മിന്റ് കാബൂള്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
128



06/11/2019- ANCIENT INDIAN COINS- Banas


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
43

Banas

anas claim decent from Mahabali and the dynasty takes its name from Bana, the son of Mahabali. They were feudatories to Satavahanas, Pallavas, Cholas, Pandyas and Chalukyas. Their kingdom had various regions at different times spanning from 4th to 15th century.  

Specifics of the coin shown below 

This coin attributed to Banas of Madhura, 14th century. 

Metal  - Copper 
Weight  - 3.2 gms 
Obverse  - Garuda facing to the right holding a snake in hand. 
Reverse  - twin fishes around a sceptre.