ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 63 |
ചീട്ടുകളി
ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലി അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.ഒരു വിനോദമായും, പണത്തിനായും, ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി കളിക്കുന്നവയും അല്ലാത്തവയുമായ കളികൾ പ്രചാരത്തിലുണ്ട്. എന്നാൽ ഈ കാഴ്ചയില്‍ മാത്രം ഒതുങ്ങുന്ന വെറും കളിയല്ല ചീട്ടുകളിയിപ്പോള്‍.. ലക്ഷങ്ങള്‍ മറിയുന്ന കളികളായി ചീട്ടുകളി മാറിയിരിക്കുന്നു.
വിവിധതരം ചീട്ടുകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.
റമ്മി : രണ്ടോ അതിലധികമോ ആളുകൾക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണ് റമ്മി. ചൈനീസ് ചീട്ടുകളിയായ ഖാൻഹൂവിൽ നിന്നു മാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.
കഴുത കളി : തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണ് കഴുത അല്ലെങ്കിൽ ആസ്.
തുറുപ്പ് (ഗുലാൻ പരിശ്) : ഗുലാൻ പരിശ് എന്നത്, കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കൂട്ടം പരസ്പര ബന്ധമുള്ള ചീട്ടുകളികളുടെ പൊതുവായ പേരാണ്. ലേലം, തുറുപ്പ്, സ്ലാം എന്നിവ ഈ കളിയുടെ മറ്റു പേരുകളാണ്.
ഇരുപത്തിയെട്ട് : ഏറ്റവും അടിസ്ഥാന പരമായ തുറുപ്പുകളിയാണ് ഇരുപത്തിയെട്ട്. നാലുപേരാണ് ഇത് പൊതുവേ കളിക്കാറുള്ളതെങ്കിലും രണ്ടോ മൂന്നോ ആറോ പേർക്കും കളിക്കാവുന്നതാണ്.
നാൽപ്പത് : ഇരുപത്തിയെട്ടിലെ 7 ചീട്ടുകൾക്കു പുറമേ ഓരോ ഗുലാൻ കൂടി ചേർത്താണ് നാൽപ്പത് കളിക്കുന്നത്.
അമ്പത്തിയാറ് : ആറു പേർ ആണ് സാധാരണയായി അമ്പത്താറും കളിക്കുന്നത്. ഇവിടേയും ലേലം വിളി എല്ലാ ചീട്ടിട്ടതിനു ശേഷം ഒറ്റ ഘട്ടമായിത്തന്നെയാണ്. ഇവയെക്കൂടാതെ പുള്ളിവെട്ട്, മങ്കൂസ്, മുച്ചീട്ട്, പരൽ തുടങ്ങിയ പേരുകളിലും ചീട്ടുകളികൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്.
എന്റെ ശേഖരണത്തിൽ നിന്നും ചീട്ട് കളിയുമായി ബന്ധമുള്ള ചിഹ്നങ്ങളുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.
No comments:
Post a Comment