ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 13 |
കുക്ക് ദ്വീപുകൾ
കുക്ക് ദ്വീപുകൾ പസഫിക് സമുദ്രത്തിനു തെക്കുഭാഗത്തുള്ളപാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഈ രാജ്യം ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിലാണ് നിലനിൽക്കുന്നത്. മൊത്തം 240ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള 15 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. ഇത് ന്യൂസിലന്റിനു 2600 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. കരഭൂമി ചെറുതാണെങ്കിലും കുക്ക് ദ്വീപുകളുടെ എക്സ്ക്ലൂസീവ് സാമ്പത്തികമേഖല(ഇ.ഇ.ഇസെഡ്.) 1800000 ചതുരശ്രകിലോമീറ്റർ വരുന്ന ബൃഹത്തായ സമുദ്രമേഖലയാണ്
കുക്ക് ദ്വീപുകളുടെ പ്രതിരോധവും വിദേശകാര്യവും ന്യൂസിലാന്റിന്റെ ചുമതലയാണ്. ഇത് കുക്ക് ദ്വീപുകളുമായി ചർച്ച ചെയ്തുവേണം നടപ്പിലാക്കുവാൻ. അടുത്ത കാലത്തായി കുക്ക് ദ്വീപുകൾ കൂടുതൽ സ്വതന്ത്രമായ വിദേശനയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. കുക്ക് ദ്വീപുവാസികൾ ന്യൂസിലാന്റിലെ പൗരന്മാരാണെങ്കിലും അവർക്ക് കുക്ക് ഐലന്റിലെ പൗരന്മാർ എന്ന പദവി കൂടിയുണ്ട്. ഇത് മറ്റു ന്യൂസിലാന്റ് പൗരന്മാർക്ക് നൽകപ്പെടുന്നില്ല.
റാറൊട്ടോങ്ക എന്ന ദ്വീപിലാണ് ഇവിടുത്തെ പ്രധാന ജനവാസമേഖലകൾ (2006-ൽ 14,153). ഇവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ന്യൂസിലന്റിൽ താമസിക്കുന്ന കുക്ക് ദ്വീപുവാസികളുടെ എണ്ണം ഇതിലും വളരെക്കൂടുതലാണ്. പ്രധാനമായും നോർത്ത് ഐലന്റിലാണ് കുക്ക് ദ്വീപുവാസികൾ താമസിക്കുന്നത്. 2006 സെൻസസ് അനുസരിച്ച് കുക്ക് ദ്വീപുവംശജരാജ മവോറികളാണെന്ന് 58,008 ആൾക്കാർ അവകാശപ്പെട്ടു. 2010-11 സാമ്പത്തികവർഷം ഉദ്ദേശം 100,000 സന്ദർശകർ കുക്ക് ദ്വീപുകളിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.രാജ്യത്തിന്റെ പ്രധാന വ്യവസായവും സാമ്പത്തിക മേഖലയുടെ പ്രധാന ഭാഗവും വിനോദസഞ്ചാരമാണ്. ഓഫ്ഷോർ ബാങ്കിംഗ്, മുത്തുകൾ, സമുദ്രവിഭവങ്ങൾ, പഴങ്ങൾ എന്നിവയും വ്യവസായങ്ങളാണ്.

No comments:
Post a Comment