ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 14 |
ഫിജി
ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെതെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു.ന്യൂസീലൻഡിൽനിന്ന് രണ്ടായിരം കിലോമീറ്റർ അകലെയാണ് ഫിജിയൻ ദ്വീപസമൂഹം. 1970-ൽ സ്വാതന്ത്ര്യം പ്രാപിച്ച ഫിജി 1987-ൽ റിപ്പബ്ലിക്കായി. ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കിൽ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതൽ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മൾ ഇന്ത്യയിൽ സൂര്യനെ കാണുന്നതിന് ആറര മണിക്കൂർ മുമ്പ് ഫിജിയിൽ സൂര്യനെത്തുന്നു.ജനങ്ങളിൽ 65 ശതമാനം ക്രിസ്ത്യാനികളാണ്. അവരിൽ ബഹുഭൂരിപക്ഷവും മെത്തഡിസ്റ്റുകൾ. അടുത്ത വലിയ വിഭാഗം കത്തോലിക്കരാണ്. ഹിന്ദുക്കൾ 28 ശതമാനവും മുസ്ലിങ്ങൾ ആറുശതമാനവും ഉണ്ട്. ദീപാവലിയാണ് പ്രധാനപ്പെട്ട ഇന്ത്യൻ ആഘോഷം. നാദിയിലെ ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണംകൂടിയാണ്.1643-ൽ ടാസ്മൻ കണ്ടെത്തിയതും 1774-ൽ ക്യാപ്റ്റൻ കുക്ക് ബ്രിട്ടീഷുകാർക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയൻ ദ്വീപസമൂഹം 1874-ൽ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളിൽ പണിയെടുക്കുന്നതിന് അവർ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയിൽ ഇന്ത്യൻ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യൻ വംശജരാണ്.സുളു എന്ന മുട്ടോളമെത്തുന്ന പാവാടയാണ് ഫിജിയിലെ പുരുഷന്മാരുടെ പാരമ്പര്യവേഷം...
No comments:
Post a Comment