ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 62 |
കേരളം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയും 580 കിലോ മീറ്റർ നീളവും ഉള്ള കേരളത്തിന്റെ അതിർത്തികൾ.
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാന നഗരങ്ങൾ കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, തെയ്യം തുടങ്ങിയവ കേരളത്തിന്റെ തനതായ കലകൾ ആണ്. സുഗന്ധ വ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്ത മാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ മൃഗം - ആന ,പക്ഷി- മലമുഴക്കി വേഴാമ്പൽ ,പുഷ്പം - കണിക്കൊന്ന, വൃക്ഷം - തെങ്ങ് ,ഫലം - ചക്ക, മത്സ്യം - കരിമീൻ ,പാനീയം - ഇളനീർ .എന്നിവയാണ്.
1950 കളിൽ വളരെ പിന്നോക്ക അവസ്ഥയിലായിരുന്ന കേരളം അര നൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിട പിടിക്കുന്നതാണ്.
കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പല അഭിപ്രായങ്ങൾ ഉണ്ട്. കേര വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായ മാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് മറ്റൊരു വാദം.
കേരളീയരുടെ പൊതു വ്യവഹാര ഭാഷ ദ്രാവിഡ ഭാഷാ ഗോത്രത്തിൽ പ്പെട്ട മലയാളം ആണ്. പ്രാചീനകാല തമിഴിൽ നിന്ന് രൂപംകൊണ്ടതാണ് മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യ കാല മലയാളം എഴുതപ്പെട്ടു പോന്നത്. വട്ടെഴുത്തു ലിപികളുടേയും ഗ്രന്ഥ ലിപികളുടേയും സങ്കലന ത്തിലൂടെയാണ് ഇന്നത്തെ മലയാള ലിപി സഞ്ചയം ഉരുത്തിരിയുന്നത്.
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞു കിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ ആയിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻ മാരിലൂടെയായിരുന്നു ഭരണം. 1947 ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യ കേരളത്തിനുവേണ്ടി യുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനംരൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിന മായി ആഘോഷിക്കപ്പെടുന്നു.
No comments:
Post a Comment