ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 15 |
സെയ്‌ഷെൽസ്
റിപ്പബ്ലിക്ക് ഓഫ് സെയ്ഷെൽസ് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഒരു ദ്വീപസമൂഹമാണ് സെയ്‌ഷെൽസ്, ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ് ഇത്. . മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. സെയ്ഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ, മൌറീഷ്യസ്, റിയൂണിയൻ, കൊമോറസ്, മയോട്ട്, സുവാദീവ്സ്, മാൽദീവ്സ് എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെത്സിലാണ്
രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് വളരെക്കാലം മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് സെയ്‌ഷെൽസ്. ഈ പ്രദേശങ്ങൾ ആദ്യമായി സന്ദർശിച്ചത് ആസ്ട്രോനേഷ്യൻ നാവികയാത്രികരും പിന്നീട് മാലിദ്വീപിലെ ആളുകളും അറേബ്യൻ കച്ചവടക്കാരും ആണെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു,1910 വരെ ഇവിടെ നിലവിലുണ്ടായിരുന്ന ശവക്കല്ലറകളാണ് ഈ നിഗമനത്തിലെത്താൻ കാരണം.യൂറോപ്യന്മാർ ആദ്യമായി ഈ ദ്വീപുകളെക്കുറിച്ച് രേഖപ്പെടുത്തിയത് 1502-ൽ വാസ്കോ ഡ ഗാമഅമിറാന്റസിലൂടെ കടന്നുപോയതാണ്. 1609 ജനുവരിയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ "അസൻഷൻ" എന്ന കപ്പൽ നാലാമത്തെ യാത്രയിൽ ക്യാപ്റ്റൻ അലക്സാണ്ടർ ഷാർപെയുടെ കീഴിൽ ഇവിടെ ഇറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.സെയ്‌ഷെൽസ് ആഫ്രിക്കൻ യൂണിയൻ,ദക്ഷിണാഫ്രിക്കൻ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി, കോമൺവെൽത്ത് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭ എന്നിവയിലെ അംഗമാണ് .
1976-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, സെയ്‌ഷെൽസിന്റെ സമ്പദ്ഘടന വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു.

No comments:
Post a Comment