22/11/2019

15/11/2019- തീപ്പെട്ടി ശേഖരണം- ഈ ശേഖരണത്തെ കുറിച്ച്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
64
   
ഈ ശേഖരണത്തെ കുറിച്ച്


പഴയകാല വിനോദങ്ങളിൽ ഒന്നാണ് ഫിലൂമിനി അഥവാ തീപ്പെട്ടി ശേഖരണം.

കുട്ടികളെയും പ്രായമുള്ളവരെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന ഒരു വിനോദമാണിത്. പ്രായമുള്ളവരെ അവരുടെ ചെറുപ്രായത്തിലെ തീപ്പെട്ടിപടം കളിയുടെ ഒർമ്മകളിലേക്ക് കൊണ്ടു പോകുന്നു. നാണയം , സ്റ്റാമ്പ് എന്നീ ഹോബി കളിൽ മുഴുകിയിരിക്കുന്ന മിക്കവരും തങ്ങളുടെ ഹോബി തുടങ്ങിയിരിക്കുന്നത് തീപ്പെട്ടി പടങ്ങൾ ശേഖരിച്ചു കൊണ്ടായിരിക്കും എന്നത് ശ്രദ്ധേയമാണ്. 

അന്യം നിന്നുപോയ ഈ വിനോദം ഈ അടുത്തായി ഉയർന്ന് വന്നിട്ടുണ്ട്. ഇതിനകം  ഒട്ടേറെപേർ തീപ്പെട്ടിയുടെ കൗതുകം തേടി ശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഒരറിവും ചെറുതല്ല എന്ന തിരിച്ചറിവാണ് തീപ്പെട്ടിയും ഇവരുടെ ശേഖരണ പട്ടികയിൽ ഇടംപിടിക്കാൻ കാരണമായത്.

തീപ്പെട്ടി ശേഖരണം പല രീതിയിലുണ്ട്. അത് ശേഖരിക്കുന്ന ആളുകളുടെ അഭിരുചി അനുസരിച്ചായിരിക്കും . തീപ്പെട്ടിയുടെ ലേബൽ മാത്രം ശേഖരിക്കുന്നവർ ഉണ്ട് ലേബൽ എന്നു പറയുമ്പോൾ തീപ്പെട്ടിയുമായി ബന്ധമുള്ള  ചെറുതും  വലുതുമായ എല്ലാ ലേബലുകളും പെടും . 

തീപ്പെട്ടി ബോക്സും കൊള്ളിയും അടക്കം  സുക്ഷിക്കുക, തീപ്പെട്ടി ട്രേയും കൊള്ളിയും മാറ്റി മടക്കി കോയിൻ ഫോൾഡറിൽ സുക്ഷിക്കുക, (ഇതായിരിക്കും എറ്റവും ഉചിതം) മരത്തിന്റെ പെട്ടിയും, വിവിധ ഷെയ്പ്പിലെ പെട്ടികളും, ഹോട്ടലുകളിൽ  ഉപയോഗിക്കുന്ന വിവിധ പെട്ടികളും മാത്രം, കൊള്ളിയോടെയൊ ഇല്ലാതെയൊ സുക്ഷിക്കുക എന്നിങ്ങനെ. ലേബലും  ബോക്സും സുക്ഷിച്ചാൽ കളക്ഷനിൽ എണ്ണം കൂട്ടുവാൻ എളുപ്പമായിരിക്കും.

ഇനി വൈകേണ്ട, മറ്റു ശേഖരത്തോടൊപ്പം ചെറിയ രീതിയിലെങ്കിലും തീപ്പെട്ടിയും നമുക്ക് ശേഖരിച്ച് തുടങ്ങാം..........


No comments:

Post a Comment