29/12/2019

22/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(07)- ലേ വലേസ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
07


ലേ വലേസ 


1990 ഡിസംബര്‍ 22-ന്, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പോളണ്ടിലെ ആദ്യ കമ്മ്യൂണിസ്റ്റിതര പ്രസിഡന്റായി പോളിഷ് തൊഴിലാളി നേതാവും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവുമായ ലേ വലേസ ചുമതലയേറ്റു. സോളിഡാരിറ്റി ട്രേഡ് യൂണിയന്റെ സ്ഥാപനകനായ ലേ ലേസ, 1990 ഡിസംബര്‍ ഒമ്പതിന് പോളണ്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ അധികാരം കുറയുന്നതിന്റെ സൂചനയായിരുന്നു അദ്ദേഹത്തിന്റെ വിജയം. കിഴക്കന്‍ യൂറോപ്പിലെമ്പാടും ജനാധിപത്യമാറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ സോളിഡാരിറ്റി പ്രസ്ഥാനത്തിന് സാധിച്ചു.

ഒരു മരപ്പണിക്കാരന്റെ മകനായി ജനിച്ച വലേസയ്ക്ക് പ്രാഥമിക, തൊഴില്‍ വിദ്യാഭ്യാസങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. 1967ല്‍, ഗഡാന്‍സ്‌കയിലെ പടുകൂറ്റന്‍ ലെനിന്‍ കപ്പല്‍നിര്‍മ്മാണശാലയില്‍ ഒരു ഇലക്ട്രീഷനായി ജീവിതം ആരംഭിച്ചു. 1970-ലെ പോലീസ് നിരവധി പ്രകടനക്കാരെ കൊലപ്പെടുത്തിയ ഗഡാന്‍സ്‌കയിലെ ഭക്ഷ്യ കലാപത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1976-ല്‍ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പുതിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, വലേസ സര്‍ക്കാര്‍ വിരുദ്ധ യൂണിയനില്‍ അണിചേരുകയും തല്‍ഫലമായി ജോലി നഷ്ടപ്പെടുകയും ചെയ്തു. 1982 ഓഗസ്റ്റ് 14-ന് ഭക്ഷ്യവിലകള്‍ക്കെതിരെ ലെനിന്‍ കപ്പല്‍നിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചപ്പോഴും അദ്ദേഹം തൊഴില്‍രഹിതനായിരുന്നു. താമസിയാതെ 36-കാരനായ വലേസ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. മറ്റ് കപ്പല്‍നിര്‍മ്മാണശാലയില്‍ നിന്നും സമീപപ്രദേശങ്ങളിലെ തൊഴില്‍ശാലകളില്‍ നിന്നുമുള്ള തൊഴിലാളികള്‍ സമരത്തില്‍ അണിചേര്‍ന്നു. ഇന്റര്‍ഫാക്ടറി സ്‌ട്രൈക്ക് കമ്മിറ്റി എന്ന് പേരായ യൂണിയനുകള്‍ക്ക് വേണ്ടി വലേസ ചര്‍ച്ചകളില്‍ ഇടപെട്ടു. തൊഴിലാകളിക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിയമപരമാക്കുന്ന ഒരു കാരാര്‍ നേടിയെടുക്കാന്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന് സാധിച്ചു. 1981 ഡിസംബറില്‍ സോവിയറ്റ് യൂണിയന്റെ സമ്മര്‍ദത്തിന്റെ ഫലമായി പോളിഷ് സര്‍ക്കാര്‍ പട്ടാളനിയമം പ്രഖ്യാപിക്കുകയും സോളിഡാരിറ്റിയെ നിയമവിരുദ്ധമാക്കുകയും വലേസയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

'1981 അവസാനമായതോടെ ഗഡാന്‍സ്‌കയില്‍ നിന്നുള്ള ഈ ഇലക്ട്രീഷ്യന്‍, അഴിമതിയില്‍ മുങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പോളണ്ടിന്റെ പോരാട്ടത്തിന്റെ ഹൃദയവും ആത്മാവുമായി മാറി എന്ന് മാത്രമല്ല, സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ അന്താരാഷ്ട്ര മുദ്രയായി ഉയരുകയും ചെയ്തു,'  ഒരു വര്‍ഷത്തിന് ശേഷം വലേസ മോചിതനാവുകയും സോളിഡാരിറ്റി പ്രസ്ഥാനത്തിനായി രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്യു ബുഷുമായും, പോളണ്ടുകാരന്‍ കൂടിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 1983-ല്‍ അദ്ദേഹത്തിന് നോബല്‍ സമാധാന പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള വലേസയുടെ പ്രസംഗം വായിച്ചത് ഭാര്യ ഡാനുറ്റ ആയിരുന്നു. 'ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു-അതുകൊണ്ടാണ് കായിക ശക്തിയിലേക്ക് ഞങ്ങള്‍ ഒരിക്കലും തിരിയാതിരുന്നത്. ഞങ്ങള്‍ നീതിക്കായി ദാഹിക്കുന്നു-അതുകൊണ്ടാണ് ഞങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഇത്രയും നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നത്. വിശ്വാസത്തിലുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്-അതുകൊണ്ടാണ് മനുഷ്യന്റെ മനഃസാക്ഷിയെ അടിമപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിക്കാത്തതും, ഒരിക്കലും അതിന് ശ്രമിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളതും,' എന്ന് ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ തലവനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1989-ല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പ്രതിനിധികളെ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാര്‍ക്കാര്‍ നിര്‍ബന്ധിതമായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുളള ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പായിരുന്നു അത്. ഭൂരിപക്ഷം സീറ്റുകളിലും ഡോളിഡാരിറ്റി ജയിക്കുകയും കമ്മ്യൂണിസ്റ്റുകളുടെ പങ്കില്ലാത്ത ഒരു സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. പക്ഷെ സര്‍ക്കാരിന്റെ തലവനാകാനുള്ള അവസരം വലേസയ്ക്ക് നിഷേധിക്കപ്പെടുകയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ തദേവൂസ് മസോവിക്കിയെ സര്‍ക്കാരിനെ നയിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം, പോളണ്ട് ചരിത്രത്തിലെ ആദ്യത്തെ നേരിട്ടുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസോവിസ്‌കിക്കെതിരെ വലേസ മത്സരിച്ചു. രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ 74 ശതമാനത്തിലേറെ നേടിയ വലേസ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം അധികാരമേറ്റെടുക്കുകയും ചെയ്തു. 'ഇതോടെ പോളണ്ടിന്റെ മൂന്നാം റിപബ്ലിക്ക് നിയമാനുസൃതമായി ആരംഭിക്കുകയാണ്,' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'ആര്‍ക്കും ഒന്നിനും ഈ യാഥാര്‍ത്ഥ്യത്തെ നിഷേധി്കാനാവില്ല. വിദേശശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴിലോ അല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിട്ടുവീഴ്ചയുടെ ഫലമായോ നമ്മുടെ രാജ്യത്തിന്റെ നേതാക്കളെ തിരഞ്ഞെടുക്കുന്ന മോശം കാലം അവസാനിപ്പിച്ചിരിക്കുന്നു.'



21/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(06)- കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്)


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
06


കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) 


1991 ഡിസംബര്‍ 21-ന്, മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യയും മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളും ചേര്‍ന്ന് പരമാധികാര രാജ്യങ്ങളുടെ ഒരു സ്വതന്ത്ര കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രൂപീകരിച്ചു. തകര്‍ന്നുകൊണ്ടിരിക്കുന്ന യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സിന് (യുഎസ്എസ്ആര്‍) പകരമായി പുതിയ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള കരാറില്‍ റഷ്യയും ഉക്രൈനും ബെലറസും (ബെലോറഷ്യ) എന്നിവയുടെ തിരഞ്ഞെടുത്ത നേതാക്കള്‍ 1991 ഡിസംബര്‍ എട്ടിന് ഒപ്പുവെച്ചിരുന്നു. ഈ മൂന്ന് സ്ലാവിക് രാജ്യങ്ങളോടൊപ്പം കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളും അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജ്ജിയ, മാള്‍ഡോവ എന്നീ ട്രാന്‍സ്‌കാകേസിയന്‍ രാജ്യങ്ങളും കരാറില്‍ പങ്കുചേര്‍ന്നു. ബാക്കിയുള്ള ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വേനിയ, ലാത്വിയ, എസ്‌തോണിയ എന്നിവ സംഘടയില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിക്കുകയും നാറ്റോയിലും പിന്നീട് 2004-ല്‍ യൂറോപ്യന്‍ യൂണിയനിലും ചേരുകയും ചെയ്തു.

സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ലെന്നും സിഐഎസ് നിലവില്‍ വരുകയാണെന്നും പ്രഖ്യാപിക്കുന്ന അല്‍മ-ആട്ട പ്രഖ്യാപനത്തില്‍, ബാള്‍ട്ടിക് രാജ്യങ്ങളും ജോര്‍ജ്ജിയയും ഒഴികെയുള്ള മറ്റ് പതിനൊന്ന് രാജ്യങ്ങള്‍ യൂണിയന്റെ ഔദ്ധ്യോഗിക പിരിച്ചുവിടലിന് ഒരാഴ്ച മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ റഷ്യ ഉള്‍പ്പെടെയുള്ള എല്ലാ സ്വതന്ത്ര റിപബ്ലിക്കുകളും യുഎസ്എസ്ആറില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 142-എച്ച് എന്ന പ്രഖ്യാപനത്തിലൂടെ 1991 ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെട്ടു. മുന്‍ സോവിയറ്റ് റിപബ്ലിക്കുകളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപനം അംഗീകരിക്കുകയും, സിഐഎസിന് രൂപം നല്‍കുകയും ചെയ്തു. ഇതിന്റെ തൊട്ടുതലേ ദിവസം സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും നേതാവായിരുന്ന സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്, രാജിവെക്കുകയും, തന്റെ ഓഫീസ് നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും സോവിയറ്റ് മിസൈല്‍ ലോഞ്ചിംഗ് കോഡ്‌സിന്റെ നിയന്ത്രണം ഉള്‍പ്പെടയുള്ള സര്‍വ അധികാരങ്ങളും റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന് കൈമാറുകയും ചെയ്തിരുന്നു. അത്് വൈകിട്ട് 732ന് സോവിയറ്റ് പതാക ക്രംലിനില്‍ താഴ്ത്തുകയും വിപ്ലവപൂര്‍വ റഷ്യന്‍ പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു. യുഎസ്എസ്ആര്‍ പിരിച്ചുവിടപ്പെട്ടതോടെ ശീതയുദ്ധം അവസാനിക്കുകയും യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ലോകത്തിലെ ഏക വന്‍ശക്തിയായി മാറുകയും ചെയ്തു.

1992 ജനുവരിയിലാണ് സിഐഎസ് ഔദ്ധ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ബെലാറസ് നഗരമായ മിന്‍സ് ഭരണകേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. സോവിയറ്റ് യൂണിയന് പകരമായാണ് സിഐഎസ് രൂപീകരിച്ചതെന്ന് ഒരു തരത്തില്‍ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലായിരുന്നു എന്ന് മാത്രമല്ല അതൊരു പ്രത്യേക രാജ്യമോ ഭരണകൂടമോ ആയിരുന്നില്ല. പകരം, അതിന്റെ അംഗങ്ങള്‍ തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംഘടന മാത്രമായിരുന്നു സിഐഎസ്. അതിന്റെ അംഗങ്ങളുടെ സാമ്പത്തിക, വിദേശകാര്യ, പ്രതിരോധ, കുടിയേറ്റ് നിയമങ്ങള്‍, പരിസ്ഥിതി സംരക്ഷണം, നിയമം നടപ്പാക്കല്‍ എന്നിവയിലെ നയങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സിഐഎസ് മുന്‍കൈയെടുത്തു. തങ്ങളുടെ സൈനീക വിഭാഗങ്ങളെയും തങ്ങളുടെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള പഴയ സോവിയറ്റ് യൂണിയന്റെ ആണവ ആയുധങ്ങളെയും ഒരു ഏകീകൃത കമാന്റിന് കീഴിലാക്കാമെന്ന് സിഐഎസ് അംഗരാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 1990 കളുടെ അവസാനത്തോടെ സിഐഎസിന് അതിന്റെ ഊര്‍ജ്ജം നഷ്ടമാവുകയും ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരയാവുകയും ചെയ്തു. അതോടെ സിഐഎസ് മിക്കവാറും അപ്രസക്തവും അശക്തവുമായതായി ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2008ല്‍ ജോര്‍ജിയ സിഐഎസില്‍ നിന്നും പിന്മാറി. സാമ്പത്തിക രംഗത്തായിരുന്നു സിഐഎസിന്റെ ഏറ്റവും സ്പഷ്ടമായ പരാജയം. അംഗരാജ്യങ്ങള്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടക്കത്തില്‍ തന്നെ അത് പാളാന്‍ തുടങ്ങിയിരുന്നു. 1993ല്‍ റൂബിള്‍ സോണ്‍ തകരുകയും ഓരോ രാജ്യങ്ങളുടെ സ്വന്തം നാണയം ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. സിഐഎസിനെ കണക്കിലെടുക്കാതെ തങ്ങളുടെതായ സാമ്പത്തിക പരിഷ്‌കാരങ്ങളും പരിപാടികളുമായി അംഗരാജ്യങ്ങള്‍ മുന്നോട്ടുപോവുകയും തങ്ങളുടെ അയല്‍ യൂറോപ്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ രാജങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തുടുങ്ങുകയും ചെയ്തതോടെയാണ് സാമ്പത്തിക സഹകരണം തകര്‍ന്നത്.





20/12/2019- തീപ്പെട്ടി ശേഖരണം- മിക്കി മൗസ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
68
   
ഷിംല

ഇന്ത്യയിലെ  വടക്കുഭാഗത്ത്  ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്  ഷിംല ഇത് ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഷിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നും അറിയപ്പെടുന്നു.                         ഹിമാലയ പർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഷിംല എന്ന പേര് 1819 ൽ  ഗൂർ‍ഘ യുദ്ധത്തിന്  ശേഷം  ബ്രിട്ടീഷുകാരാണ് നൽകിയത് ഇതിന് മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 1822 ൽ സ്കോട്ടിഷ് സൈനികനായ ചാൾസ് പ്രാറ്റ് കെന്നഡിഇവിടെ ആദ്യത്തെ വേനൽക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതൽ 1835 വരെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന വില്യം ബെന്റിക് പ്രഭുവിന് ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864-ൽ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാലതലസ്ഥാനമാക്കി. ഈ വർഷംതന്നെ സിംലയിൽ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി. 1947-ൽ ഇന്ത്യ സ്വതന്ത്രമാകുകയും പഞ്ചാബിന്റെ പരമ്പരാഗതതലസ്ഥാനമായ ലാഹോർ, പാകിസ്താനിലെ പഞ്ചാബിന്റെ ഭാഗമാകുകയും ചെയ്തപ്പോൾ, ഇന്ത്യൻ പഞ്ചാബിന്റെ താൽക്കാലിക തലസ്ഥാനമായി ഷിംല മാറി .1960 ൽ ചണ്ഡീഗഢ് നഗരം പണി  തീരുന്നതു വരെ ഈ സ്ഥിതി തുടർന്നു. 1971 ൽ ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.

എന്റെ ശേഖരണത്തിൽ ഷിംല എന്ന് പേരുള്ള  തീപ്പെട്ടികൾ താഴെ ചേർക്കുന്നു...




19/12/2019

19/12/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (140) ഡാം നാണയങ്ങള്‍, മിന്റ് KALPI-7


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
140



18/12/2019- ANCIENT INDIAN COINS- Princely State - Ladakh


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
49

Princely State - Ladakh

Home of the Indo-Aryan tribes, Ladakh during the first century was a part of the Kushan dynasty.

During the eight century Ladakh acquired predominantly Tibetan population under the rule of Nyima-Gon who spearheaded the spread of Buddhism.

King Bhagan repelled most Central Asian raiders during the 15th and 16th century and reunited Ladakh and founded the Namgyal dynasty which survives to date. 

In 1665, Moghul governor of Kashmir demanded the acceptance of Mughal suzerainty.

In 1834, the Dogras invaded and annexed Ladakh to the Sikh Empire. Until 1845, Gulab Singh ruled it as a part of Jammu under Sikh suzerainty. 

After the defeat of the Sikhs in the Second Anglo-Sikh War, the province of Jammu and Kashmir was transferred to Gulab Singh, to be ruled under British suzerainty as a Princely-State. 

Gulab Singh was the last to have minted silver coinage of Ladakh.

Specifics of the coin shown below 

 Ruler - Gulab Singh - (1842-1850 AD) Denomination -  ja'u
Metal - Silver 
Weight  - 2.01 gms 
Obverse  - Dot on blade of Katar.
Rev - Inscription ‘Raja Gulab Singh’ in nagari in three lines.






17/12/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടർക്സ്-കൈകോസ് ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
19
   
കേയ്മൻ ദ്വീപുകൾ

വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾവ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്.സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്.




16/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(05)- റൈറ്റ് സഹോദരന്മാര്‍


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
05


റൈറ്റ് സഹോദരന്മാര്‍ 


1903 ഡിസംബര്‍ 17ന്, നോര്‍ത്ത് കരോളിനയിലെ കനത്ത കാറ്റുവീശുന്ന ഒരു ബീച്ചിലൂടെ 20 അടി പൊക്കത്തില്‍ ഓര്‍വെല്‍ റൈറ്റ് ആദ്യത്തെ യന്ത്രവല്‍കൃത വിമാനം പറപ്പിച്ചു. 12 സെക്കന്റുകള്‍ നീണ്ടുനിന്ന പറത്തലില്‍ 120 അടി ദൂരമാണ് വിമാനം താണ്ടിയത്. 1899 മുതല്‍ തന്നെ വില്‍ബറും ഓര്‍വെല്‍ റൈറ്റും വിമാനം പറപ്പിക്കുന്നതിന്റെ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. താരതമ്യേന രഹസ്യമായാണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. 

1878ല്‍ റൈറ്റ് സഹോദരന്മാര്‍ കുട്ടികളായിരുന്നപ്പോള്‍, ഒരു ദിവസം വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയ പിതാവ് ഒരു സമ്മാനം നല്‍കി. അദ്ദേഹം അത് അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. 'ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അത് നിലത്തേക്ക് വീണില്ല,' റൈറ്റ് സഹോദരന്മാര്‍ ഓര്‍ക്കുന്നു. 'മുറിയുടെ മുകളില്‍ ഇടിക്കുന്നത് വരെ അത് മുറിയില്‍ പറന്നു നടന്നു. മുറിയുടെ സീലിംഗില്‍ ഇടച്ചപ്പോള്‍ ഒരു പ്രകമ്പനം സൃഷ്ടിക്കുകയും പിന്നീട് അത് നിലത്തേക്ക് വീഴുകയും ചെയ്തു.' കോര്‍ക്കും മുളയും പേപ്പറുമുപയോഗിച്ച് നിര്‍മ്മിക്കുകയും റബര്‍ ബാന്റ് ഉപയോഗിച്ച് ശാക്തീകരിക്കുകയും ചെയ്ത ഹെലിക്കോപ്ടര്‍ മോഡല്‍ കുട്ടികളെ അത്ഭുതപരന്ത്രരാക്കുകയും വിമാനം പറത്താനുള്ള അവരുടെ അഭിലാഷത്തെ ജ്വലിപ്പിക്കുകയും ചെയ്തു. 

മനുഷ്യര്‍ക്ക് തങ്ങളുടെ യന്ത്രങ്ങള്‍ പറപ്പിക്കാന്‍ സാധിക്കണമെന്നും വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ നിലത്തുനിന്നും പരിഹരിക്കാനാവില്ലെന്നുമുള്ള റൈറ്റ് സഹോദരന്മാരുടെ ദര്‍ശനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായി അത് മാറി.  ജര്‍മ്മന്‍ വൈമാനികനായിരുന്ന ഓട്ടോ ലിലിയന്താളിന്റെ ഗവേഷണങ്ങളെ റൈറ്റ് സഹോദരന്മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്ലൈഡര്‍ തകര്‍ന്ന് ലിലിയന്താള്‍ അന്തരിച്ചതോടെ വിമാനം പറപ്പിക്കുന്നത് സംബന്ധിച്ച് സ്വന്തം പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ റൈറ്റ് സഹോദരന്മാര്‍ തീരുമാനിച്ചു. തങ്ങളുടെ വിജയപ്രദമായ രൂപകല്‍പന വികസിപ്പിക്കാന്‍ നിശ്ചയിച്ചുറച്ച വില്‍ബറും ഓര്‍വെലും ശക്തമായ കാറ്റിന് പേരുകേട്ട നോര്‍ത്ത് കരോളിനയിലെ കിറ്റി ഹ്വാക്കിലേക്ക് തിരിച്ചു. വിമാനത്തിന് എങ്ങനെ ചിറകുകള്‍ ഘടിപ്പിക്കാം എന്നതിലാണ് ആദ്യം വില്‍ബറും ഓര്‍വലും പരീക്ഷണങ്ങള്‍ നടത്തിയത്.

സന്തുലനവും നിയന്ത്രണവും ലഭിക്കുന്നതിനായി പക്ഷികള്‍ തങ്ങളുടെ ചിറകുകള്‍ ചരിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. ഇതിനെ പകര്‍ത്താന്‍ ശ്രമിച്ച അവര്‍ 'ചിറക് സങ്കോചിപ്പിക്കല്‍' എന്നൊരു സങ്കല്‍പം വികസിപ്പിച്ചെടുത്തു. ചലിപ്പിക്കാവുന്ന ഒരു പങ്കായം കൂട്ടിച്ചേര്‍ത്തതോടെ തങ്ങള്‍ക്ക് ഒരു മാന്ത്രിക സൂത്രവാക്യം ലഭ്യമായതായി റൈറ്റ് സഹോദരന്മാര്‍ തിരിച്ചറിഞ്ഞു. പരീക്ഷണ വിമാനങ്ങള്‍ കണ്ടുപിടിക്കുകയും പറത്തുകയും ചെയ്യുന്നത് ആദ്യമായല്ലെങ്കില്‍, ഉറപ്പിച്ച ചിറകുകളുടെ ശക്തയില്‍ പറക്കുന്ന വിമാനങ്ങള്‍ സാധ്യമാക്കിയ വൈമാനിക നിയന്ത്രണങ്ങള്‍ റൈറ്റ് സഹോദരന്മാരുടെ സംഭാവനയായിരുന്നു.

1903 ഡിസംബര്‍ 17ന്, എയര്‍ പ്ലെയ്നിനെക്കാള്‍ ഭാരം കൂടിയതും, യന്ത്രത്താല്‍ നിയന്ത്രിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ആദ്യവിമാനം അവര്‍ വിജയകരമായി പറപ്പിച്ചു. ഓര്‍വെല്‍ നിലത്തുനിന്നും പറന്നുയരുകയും വില്‍ബര്‍ വിമാനത്തോടൊപ്പം ഓടുകയും ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തം ജീവന്‍ രക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന ജോണ്‍ ഡാനിയല്‍സ്, നേരത്തെ തയ്യാറാക്കി വച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തി. ഓര്‍വെല്‍ നിയന്ത്രണങ്ങളെ അമിതമായി ആശ്രയിച്ചതിനാല്‍ ചാടിയും കുലുങ്ങിയുമാണ് വിമാനം പറന്നത്. പക്ഷെ റെയിലില്‍ നിന്നും 120 അടി അകലെ വിമാനം മണ്ണില്‍ തലകുത്തുന്നത് വരെ അദ്ദേഹം അതിനെ നിയന്ത്രിച്ച് നിറുത്തി. മണിക്കൂറില്‍ 27 മൈല്‍ വേഗതയില്‍ വീശിയ കാറ്റിന്റെ സഹായത്തോടെ പറന്ന വിമാനത്തിന്റെ ഗ്രൗണ്ട് സ്പീഡ് മണിക്കൂറില്‍ 6.8 മൈലും മൊത്തം വായുവേഗം മണിക്കൂറില്‍ 34 മൈലുമായിരുന്നു. 

നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പുവരുത്തിക്കൊണ്ടും കൂടുതല്‍ ദൂരം താണ്ടിക്കൊണ്ടും റൈറ്റ് സഹോദരന്മാര്‍ ആ ദിവസം മാറി മാറി മൂന്ന് തവണകൂടി വിമാനം പറത്തി. വില്‍ബൂറിന്റെ രണ്ടാമത്തെയും അന്നത്തെ നാലാമത്തെയും അവസാനത്തെയും പറപ്പിക്കല്‍ അസൂയാരീതിയില്‍ 59 സെക്കന്റില്‍ 852 അടി ദൂരമായിരുന്നു.