15/12/2021

കറൻസിയിലെ വ്യക്തികൾ (79) - Hernan Cortez & Francisco Pizarro

    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
79
   
ഒലെ റോമർ (Ole Christensen Romer)

ഒലെ ക്രിസ്റ്റൻസെൻ റോമർ ( 1644 സെപ്റ്റംബർ 25-1710 സെപ്റ്റംബർ 23) ഒരു ഡാനിഷ് ഭൗതിക ശാസ്ത്രഞ്ജനും ജ്യോതിശാസ്ത്രജ്ഞനുമാണ്. പ്രകാശവേഗത ആദ്യം അളന്ന ശാസ്ത്രഞ്ജനാണ് റോമർ. പ്രകാശത്തിനു വേഗതയുണ്ടെന്ന് തെളിവുകളോടെ കണ്ടെത്തിയതാണ് റോമറുടെ മുഖ്യ സംഭാവന. ഡെൻമാർക്കിൽ നിന്നും പാരീസിലെത്തി 1671 മുതൽ പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനായ കാസിനിയുടെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. 1610ൽ ഗലീലിയോ ഗലീലി കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ 'ഇയോ' ( Io ) യെ നിരീക്ഷിച്ചാണ്, പ്രകാശം നിശ്ചിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തിൽ റോമർ എത്തിയത്. ഇയോ ഉപഗ്രഹത്തിന്റെ ഗ്രഹണം നിരീക്ഷിച്ചപ്പോൾ, അവിടെ നിന്ന് പ്രകാശത്തിന് ഇവിടെയെത്താൻ 22 മിനുറ്റ് വേണമെന്ന് റോമർ കണക്കുകൂട്ടി. അതുപ്രകാരം പ്രകാശം സെക്കൻഡിൽ 2.2 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തിൽ റോമർ എത്തി. പ്രകാശത്തിന്റെ പ്രവേഗം സെക്കൻഡിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്ററാണെന്ന് ഇപ്പോഴറിയാം. അതിനെക്കാൾ 26 ശതമാനം കുറവായിരുന്നു 340 വർഷം മുമ്പ് റോമർ കണ്ടെത്തിയ വേഗം.

ഡെൻമാർക്ക് 1956 ൽ പുറത്തിറക്കിയ 50 ഡാനിഷ് ക്രോൺ കറൻസി നോട്ട്.

മുൻവശം ( Obverse):ഒലെ ക്രിസ്റ്റൻസൻ റോമറിന്റെ ഛായാചിത്രം,  
17-ആം നൂറ്റാണ്ടിലെ സെൻട്രൽ കോപ്പൻഹേഗനിലെ ഒരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം(റൗണ്ട് ടവർ).
പിൻവശം (Reverse): മഹാശിലായുഗത്തിലെ (നിയോലിത്തിക്) ശവകുടീരവും ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ശിലായുഗ ശവകുടീരങ്ങളായ  കുടകല്ല് നോട് സാദൃശ്യമുണ്ട്.   





14/12/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ - ഐസ്‌ലാന്റ്

    

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
122

ഐസ്‌ലാന്റ്

വടക്കൻയൂറോപ്പിലെ അറ്റ്‌ലാന്റിക്സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.റെയിക്‌ജാവിക് ആണ്‌തലസ്ഥാനം.സജീവ അഗ്നിപർവ്വതങ്ങളുള്ള രാജ്യമാണിത്.

പ്രധാനമായും വടക്കേ അമേരിക്ക, യുറേഷ്യൻ എർത്ത് പ്ലേറ്റുകളെ വേർതിരിക്കുന്ന മിഡ്-അറ്റ്ലാന്റിക് റിഡ്ജ്. ഫലകങ്ങൾ പരസ്പരം അകന്നു പോയിക്കൊണ്ടിരിക്കുന്നതിനാൽ ദ്വീപ് സജീവമായ ഭൂഗർഭമായി മാറുന്നു. കൂടാതെ, ഐസ്ലാന്റ് ദ്വീപുകൾ ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപംകൊണ്ട ഐസ്ലാന്റ് പ്ലൂമുകൾ എന്നറിയപ്പെടുന്ന ഒരു ഹോട്ട് പോട്ട് (ഹവായി പോലെയായിരുന്നു). ഭൂകമ്പനത്തിന് പുറമേ, ഐസ്ലാന്റ് അഗ്നിപർവ്വത സ്ഫോടനങ്ങളിലേക്കും കുതിച്ചുചാടും, ചൂടുള്ള അരുവികളും ഗെയ്സറുകളും പോലുള്ള മലിനീകൃതമായ സവിശേഷതകളും ഇവിടെ കാണാം.

മനുഷ്യർ ആദ്യമായി ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ച സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആർട്ടിക് കുറുനരിയായിരുന്നു. ഹിമയുഗത്തിന്റെ അവസാനകാലത്ത് ഊറഞ്ഞുകിടന്നിരുന്ന കടൽ താണ്ടിയാണത്രേ കുറുനരികൾ ഇവിടെയെത്തിയത്. ഇന്നും ജന്തുവൈവിധ്യം നന്നേ കുറവാണ്. കീടങ്ങളും പ്രാണികളും മാത്രമാണ് അപവാദം. സ്വദേശീയർ എന്നു പറയാൻ ഉരഗവർഗത്തിലോ ഉഭയജീവിവർഗത്തിലോപെട്ട ഒറ്റ ജന്തുവും ഐസ്‌ലാന്റിലില്ല. ഒരു ശതമാനം മാത്രമുള്ള വനത്തിലും ജൈവവൈവിധ്യം നന്നേ കുറവാണ്

പരിശ്രമശാലികളും, സൗഹൃദശീലരുമാണ് ഐസ് ലൻഡുകാർ.ഏതു കാര്യവും അങ്ങേയറ്റം വരെ ചെയ്യാൽ താത്പര്യമുള്ളവർ ഉയർന്ന ജീവിത നിലവാരം ലോകത്തിൽ തന്നെ ഏറ്റവും മുന്തിയ ആയുർദൈർഘ്യം രക്ത ദൂഷിതമായ ചരിത്രവും, മഹാമാരികളും, പ്രകൃതിദുരന്തങ്ങളും ഇവരെ ദൃഡ ചിത്തരാക്കി. തിമിംഗലവേട്ടയിൽ വളരെ ഹരമാണിവർക്ക് ശാസ്ത്രീയമായ തിമിംഗലവേട്ട പുന:സ്ഥാപിക്കാൻ സർക്കാർ സദാ സന്നദ്ധമാണ്. പക്ഷേ ലോക ജന്തുറ സ്നേഹ സമൂഹത്തിൻ്റെ പ്രതിഷേധങ്ങളെ തുടർന്ന് അതിന് അർധവിരാമമിട്ടു കാത്തിരിക്കുകയാണിപ്പോൾ. കുടിയേറ്റക്കാരായ സ്കാൻ ഡിനേവിയക്കാരുടെയും (നോർവിക് വംശജർ) അവർ കൊണ്ടുവന്ന സെൽട്ടിക് അടിമകളുടേയും പിൻഗാമികളാണ് ഇന്നത്തെ ഐസ് ലൻഡുകാർ.94 ശതമാനത്തോളം ഇവരാണ്. ആറു ശതമാനം പേർ വിദേശത്ത് ജനിച്ചവരും.

സത്രീകൾക്ക് തുല്യ അവസരം നല്കുന്ന കാര്യത്തിൽ സമൂഹം സദാ ജാഗ മൂകരാണ്. വിവാഹം കഴിഞ്ഞാൽ ഭർതൃ കുടുംബപ്പേര് സ്വീകരിക്കുന്ന പതിവ് സ്ത്രീകൾക്കില്ല സർ നെയിമിനോട് തന്നെ പൊതുവെ ആർക്കും താത്പര്യമില്ല.ഇവിടെത്തെ കറൻസിഐസ്‌ലാൻഡിക് ക്രോണ ( ISK )








13/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - ആന്‍റീഗ്വ ആന്‍റ് ബാര്‍ബുഡ

 

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
06

ആന്‍റീഗ്വ ആന്‍റ് ബാര്‍ബുഡ

അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കരീബിയന്‍ മേഖലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 171 ചതുരശ്രമൈല്‍ മാത്രം വിസ്തൃതിയുള്ള ദ്വീപ് രാഷ്ട്രം. സെന്‍റ് ജോണ്‍സ് തലസ്ഥാനമായ രാജ്യത്ത് 95% ജനങ്ങളും ആഫ്രിക്കന്‍ വംശജര്‍. ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷിനൊപ്പം പറ്റോയിസ് എന്ന പ്രാദേശിക ഭാഷയും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 99% വും ആംഗ്ലിക്കന്‍ സഭാ വിശ്വാസികള്‍. ഔദ്യോഗിക കറന്‍സിയായ ഈസ്റ്റ് കരീബിയന്‍ ഡോളര്‍ ★ (East Caribbean Dollar) 100 സെന്‍റു (Cents) കളായി വിഭജിച്ചിരിക്കുന്നു. 

★ വെസ്റ്റ് ഇന്‍ഡീസ് മേഖലയിലെ കരീബിയന്‍ രാജ്യങ്ങളായ ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക, ഗ്രനേഡ, സെയ്ന്‍റ് കീറ്റ്സ് ആന്‍ഡ് നെവിസ്, സെയ്ന്‍റ് ലൂസിയ, സെയ്ന്‍റ് വിന്‍സന്‍റ് ആന്‍ഡ് ദ ഗ്രനേഡിന്‍സ് എന്നിവയും ബ്രിട്ടീഷ് കോളനികളായ ആന്‍ഗ്വില, മോണ്‍സെറാറ്റ് എന്നിവയും ഈസ്റ്റ് കരീബിയന്‍ ഡോളര്‍ തങ്ങളുടെ പൊതു കറന്‍സിയായി ഉപയോഗിക്കുന്നു.

രാജ്യചരിത്രം

കാര്‍ബണ്‍ ഡേറ്റിങ് ടെസ്റ്റുകളുടെ ഫലമനുസരിച്ച് BC 3100 ല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നു. അമരിന്‍ഡ്യന്‍ ഗോത്രമായ Ciboney വംശജരാണ് അധിവസിച്ചിരുന്നതെന്ന് കരുതുന്നു. കാലാന്തരത്തില്‍ കൊളംബിയന്‍ വംശജരായ Saladoid ഗോത്രം കടന്നുകയറി കൃഷിയും കാലിവളര്‍ത്തലും നടത്തി.  അവരെ കീഴടക്കി അമരിന്‍ഡ്യന്‍ വംശജരായ Carib കള്‍ ആധിപത്യം ഉറപ്പിച്ചു.

1493 ല്‍ കൊളംബസ് കണ്ടെത്തിയ ദ്വീപിനെ അദ്ദേഹം സ്പെയിനിലെ സെവല്ലയിലെ Santa Maria of Antigua Church ന്‍റെ പേരില്‍ Antigua എന്ന് നാമകരണം ചെയ്തു. 1632 ല്‍ സെന്‍റ് കീറ്റ്സ് ദ്വീപില്‍ നിന്നുള്ള ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. കൊളോണിയല്‍ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ 1667 ലെ Breda ഉടമ്പടി പ്രകാരം ഫ്രഞ്ച് അവകാശവാദം അവസാനിപ്പിച്ച് ആന്‍റിഗ്വ ഔദ്യോഗികമായി ബ്രിട്ടണ്‍ന്‍റെ കൈവശമായി.

ബാര്‍ബഡോസില്‍ നിന്നുള്ള കരിമ്പ് കര്‍ഷകന്‍ ക്രിസ്റ്റഫര്‍ കാരിങ്ക്ടന്‍ 1685 ല്‍ ബാര്‍ബൂഡ ദ്വീപ് ബ്രിട്ടീഷ് രാജാവില്‍ നിന്ന് പാട്ടത്തിനെടുത്ത്, ആഫ്രിക്കയില്‍ നിന്നുള്ള  അടിമകളെ ഉപയോഗിച്ച് വന്‍കിട കരിമ്പിന്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷം 1834 ല്‍ ഈ അടിമകളുടെ പിന്‍തലമുറയെ മോചിപ്പിച്ചു. 1860 ല്‍ ബാര്‍ബുഡ ദ്വീപിനെ ആന്‍റിഗ്വയോട് ചേര്‍ത്തു.

1871 മുതല്‍ 1956 വരെ ഈ ദ്വീപുകളെ Leeward Islands Group ല്‍ ഉള്‍പ്പെടുത്തിയിരുന്നു. 1958 ല്‍ West Indies Federation ല്‍ അംഗമായ ആന്‍റിഗ്വ, ഫെഡറേഷന്‍റെ ശിഥിലീകരണത്തെ തുടര്‍ന്ന്, ആഭ്യന്തരകാര്യങ്ങളില്‍ സ്വയംഭരണമുള്ള നിലയില്‍ 1967 ല്‍ West Indies Associated States ല്‍ അംഗമായി.

1981 നവംബര്‍ 1ന് ബ്രിട്ടണില്‍ നിന്നും പൂര്‍ണസ്വാതന്ത്ര്യം നേടിയ ആന്‍റിഗ്വ ആന്‍റ് ബാര്‍ബുഡയില്‍ ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്നു.

ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ഭൂപടം


ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ദേശീയ പതാക

ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ദേശീയ ചിഹ്നം

1950 - 1965 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന West Indian Dollar

1965 ശേഷം നിലവില്‍ വന്ന East Caribbean Dollar







12/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ഷെർലക് ഹോംസ്

         

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
76

ഷെർലക് ഹോംസ്

ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെകുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. കുറ്റാന്വേഷകൻ എന്ന വാക്കിനുള്ള ഏറ്റവും ലളിതമായ നിർവചനമാണ് ഷെർലക് ഹോംസ്. കുറ്റാന്വേഷണത്തിലെ പൂർണത എന്നു  വിശേഷിപ്പിക്കാം ഹോംസിനെയും വിവിധ കേസുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകളെയും. ലോകസാഹിത്യത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള പത്ത് നായകകഥാപാത്രങ്ങളെ എടുത്താൽ അതിലൊന്ന് ഷെർലക് ഹോംസ് ആയിരിക്കും

തീർത്തും കൽ‌പ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.

ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്

വായനക്കാർക്കിടയിൽ തികച്ചും അമരനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. കോനൻ ഡോയൽ ഹോംസിനെ സൃഷ്ടിക്കുമ്പോൾ ഈ കഥാപാത്രം ഇത്രമാത്രം വളരുമെന്ന് വിചാരിച്ചിരുന്നില്ല. പുസ്തകങ്ങൾ ഓരോന്നും പുറത്തിറങ്ങുംതോറും ഹോംസ് ഡോയലിനെക്കാൾ വളർന്നു. തന്റെ ചരിത്രാഖ്യായികകളും ഗവേഷണവും നടത്തുന്നതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ഡോയൽ ഹോംസ് "മരണക്കെണി"(The death trap) എന്ന നോവലിലൂടെ ഈ കഥാപാത്രത്തെ വധിച്ചു. പക്ഷേ ഇതു വായനക്കാർക്കിടയിൽ പ്രധിഷേധം സൃഷ്ടിച്ചു. കഥാകാരൻ വലിയ തെറ്റു ചെയ്തതായി അവർ വ്യാഖ്യാനിച്ചു.വായനക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഡോയലിനു "ഒഴിഞ്ഞ വീട്"(The Empty House) എന്ന തന്റെ കഥയിലൂടെ ഹോംസിനെ പുരരുജ്ജീവിപ്പിക്കേണ്ടി വന്നു. തിരികെ വന്ന ഹോംസ് വീണ്ടും കഥകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ ഒരു കർഷകനായി ഷെർലക് ഹോസ് ആരാധക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.

ഒരുപാട് ആലോചിച്ചാണ് ഡോയൽ തൻറെ കഥാപാത്രത്തിന് ഷെർലക് ഹോംസ് എന്ന പേര് കണ്ടുപിടിച്ചത്. ഷെർലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.അക്കാലത്ത് ജീവിച്ചിരുന്ന ഒലിവർ വെൻഡൽ ഹോംസ് എന്ന എളഴുത്തുകാരനിൽ നിന്നാണ് ഡോയൽ ഹോംസ് എന്ന പേര് കടമെടുത്തത്.ലണ്ടനിൽ ജീവിച്ചിരുന്ന ജെയിംസ് എന്നു പേരുള്ള ഒരു ഡോക്ടറുടെ പുനരാവിഷ്കാരമായിരുന്നു ഷെർലക് ഹോംസ്.രോഗികളുടെ രോഗവിവരങ്ങൾ സൂക്ഷമദർശനത്തിലുടെ അപഗ്രഥിക്കാൻ അദ്ദേഹത്തിന് പ്രത്യേക സാമർദ്ധ്യമുണ്ടായിരുന്നു. ഹോംസിൻറെ ഉറ്റചങ്ങാതിയായ ഡോഃ വാട്സൻ ഡോയിലിൻറെ തനിപ്പകരപ്പായിരുന്നു. ലോകത്തിന്നേവരെ എഴുതപ്പെട്ട എല്ലാ കുറ്റാന്വേഷണ നോവലുകളെക്കാൾ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നു ഷെർലക്ഹോംസ് കഥകളും നോവലുകളും. അപസർപ്പകചക്രവർത്തിയായി ഷെർലക് ഹോംസ് എക്കാലവും ആരാധകരുടെ മനസ്സുകളിൽ കൊടിയേന്തി വാഴുന്നു. 

എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന 1887-ൽ പുറത്തിറങ്ങിയ നോവലിലാണ്‌ ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. മൊത്തം നാല്‌ നോവലുകളിലും 56 ചെറുകഥകളിലും ഹോംസ് പ്രത്യക്ഷപ്പെടുന്നുണ്ട്.ദി കേസ് ബുക്ക് ഓഫ് ഷെർലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ്‌ ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.

നാല്‌ ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ ജോൺ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്

മലയാളത്തിലും പല ഡിറ്റക്ടീവ് നോവലുകൾ ഷെർലക് ഹോംസിനെ അധികരിച്ചു വന്നിട്ടുണ്ട്.






റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ - മൗലാനാ അബുൽ കലാം ആസാദ് 125 ആം ജന്മവാർഷികം, 2013

    

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
112

 മൗലാനാ അബുൽ കലാം ആസാദ്  125 ആം ജന്മവാർഷികം, 2013  

ഇന്ന്, നവംബർ 11,  ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.

അബുൽ കലാം ആസാദിൻ്റെ 125 ആം ജന്മവാർഷികം പ്രമാണിച്ച് 2013 ത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.








11/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - റാണി കി വാവ് (the Queen's Stepwell)

        

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
75

റാണി കി വാവ് (the Queen's Stepwell)

വാസ്തുവിദ്യാ ലോകത്തിന് ഇന്ത്യയുടെ അതുല്യമായ സംഭാവനയാണ് ചവിട്ടുപടി കിണർ അല്ലെങ്കിൽ സ്റ്റെപ്പ് വെൽ.സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഇടയില്‍ അത്രയധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു ചരിത്ര നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്. റാണി കി വാവ് ലോകത്തിലെ ഏറ്റവും അദ്വിതീയവും അസാധാരണവുമായ പടിക്കിണറുകളിൽ ഒന്നാണ്.ഉഷ്ണത്തിലും വരൾച്ചയിലും  വേനലുകളിൽ ഏറ്റവും വിലയുള്ളത് വെള്ളത്തിന് തന്നെയാണ്.  പണ്ട്- അത്ഭുതപടിക്കിണറുകൾ പണിത് നൂറ്റാണ്ടുകളോളം മനുഷ്യരുടെയും മൃഗങ്ങളുടെയും ദാഹം തീർത്ത രാജാക്കന്മാരും ഉണ്ടായിരുന്നു.  അത്തരം ഒരു പടിക്കിണറിന്റെ പേരാണ്  'റാണി കി വാവ് 'ഗുജറാത്തിലെ ഈ പടിക്കിണറ് നമ്മെ അമ്പരപ്പിക്കുന്ന ശില്പമഹാത്ഭുതങ്ങളിൽ ഒന്നാണ്.

അഹമ്മദാബാദിൽ നിന്ന് 125 കിലോമീറ്റർ വടക്ക് സോളങ്കി സാമ്രാജ്യത്തിന്റെ മധ്യകാല തലസ്ഥാനമായഗുജറാത്തിലെ പാടാനിലെ സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം യഥാർത്ഥത്തിൽ 'റാൻ കി വാവ്' (രാജ്ഞിയുടെ സ്റ്റെപ്പ് വെൽ)എന്നാണ്അറിയപ്പെടുന്നത്. )ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക രേഖകളിലെ ഒരു ഡോക്യുമെന്റേഷൻ പിഴവാണ് ഇതിനെ 'റാൻ' എന്നതിന് പകരം 'റാണി' എന്ന് വിളിച്ചിരുന്നത്, ഇത് 'റാണി കി വാവ്' എന്ന പേരിൽ പ്രശസ്തി നേടുന്നതിന് കാരണമായി. 

ഗുജറാത്തിലെ ഏറ്റവും വലിയ പടിക്കിണറുകളിൽ, റാണി കി വാവിന്റെ ശിൽപ സമ്പത്ത് മറ്റെല്ലാവരെയും മറികടക്കുന്നു. നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ ഷാജഹാൻ തൻറെ ഭാര്യയായ മുംതാസിനു വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ റാണി കി വാവിന്‍റെ ചരിത്രം പരിശോധിച്ചാൽ ഈ നിർമ്മിതി ഭാര്യ തന്റെ ഭർത്താവിനായി നിർമ്മിച്ചതാണെന്നു കാണാം.പതിനൊന്നാം നൂറ്റാണ്ടിൽ  ഗുജറാത്തിലെ ചാലൂക്യ രാജാവായ   ഭീമ ഒന്നാമന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭാര്യ ഉദയമതിയാണ് ഈ പടിക്കിണർ പണിത് തുടങ്ങിയത്. പിന്നീട് പുത്രനായ കർണനാണ് ഈ മഹാസ്മാരകത്തിന്റെ പണി പൂർത്തിയാക്കിയത്. സരസ്വതി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് ഈ കിണർ മൂടിപ്പോയി. 1980 ൽ ആണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ഇത് കണ്ടെത്തിയത്. . അതുവരെ, സ്റ്റെപ്പ്‌വെല്ലിനെക്കുറിച്ചുള്ള കഥകൾ പ്രാദേശിക നാടോടിക്കഥകളുടെ ഒരു ഭാഗം മാത്രമായിരുന്നു, 64മീറ്റർ നീളവും , 20 മീറ്റർ വീതിയും  27 മീറ്റർ ആഴവും ഉള്ളതാണ് ഈ പടിക്കിണർ. ഏഴു നിലകളിലായി പണിതിരിക്കുന്ന ഈ കിണറിൽ ചിത്രത്തൂണുകളും ശിൽപ്പ ഭംഗിയുള്ള ബാൽക്കണികളും നിരനിരയായി കാണാം -. ദശാവതാര കഥകൾ ഉൾപ്പെട്ട അതി സൂക്ഷ്മ കൊത്തുപണികളുള്ള എണ്ണൂറോളം ശിൽപ്പങ്ങൾ ഉള്ളതാണ് ഈ  പവലിയനുകൾ . തലകുത്തനെയുള്ള ഒരു ക്ഷേത്രം തറനിരപ്പിൽ നിന്ന് ഉള്ളിലേക്ക് അമർന്ന് കിടക്കുന്നത് പോലെയാണ് ഇത് തോന്നിക്കുക.  അവസാനത്തെ പടിക്ക് തൊട്ടായി ഒരു കവാടം ഉണ്ട്. വെറും വെള്ളം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും മാറി മറ്റനേകം ലക്ഷ്യങ്ങളും ഇതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതിന്റെ തെളിവാണ് പടവ് കിണറിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നും തുറക്കുന്ന ഒരു തുരങ്കം. പത്താനടുത്തുള്ള സിദ്ധപൂരിലേക്കാണ് ഈ തുരങ്കം തുറക്കുന്നത്. ഏതാണ് മുപ്പത് കിലോമീറ്ററോളം നീളം നീളം ഇതിനുണ്ടത്രെ. യുദ്ധ സമയത്തും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഒക്കെ രക്ഷപ്പെടാൻ ഉപയോഗിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു ആക്രമണ സമയത്ത് രഹസ്യമായി രാജാവിന് രക്ഷപ്പെടാനായി ഉണ്ടാക്കിയതാണ് ഈ വഴി.ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് റാണി കി വാവ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് ഇത്രയും വളർന്ന വാസ്തു വിദ്യയും കഴിവുകളും നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ് ഈ പടവ് കിണർ. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ വൈവിധ്യം തന്നെയാണ്

ഇതിന്റെ പ്രത്യേകതയും ശിൽപങ്ങളുടെ മികച്ച നിലവാരവും കാരണം, സ്റ്റെപ്പ്‌വെൽ 2014 ൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ലോക പൈതൃക സൈറ്റായി അംഗീകരിച്ചു.







10/12/2021

തീപ്പെട്ടി ശേഖരണം- റോഡ് റോളർ

                                     

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
147

റോഡ് റോളർ

റോഡുകളും വിമാനങ്ങൾക്കുള്ള റൺവേകളും പോലുള്ളവ നിർമ്മിക്കുമ്പോഴും അവ പുതുക്കി പണിയുമ്പോഴും അവയുടെ പ്രതലം നിരപ്പാക്കാനും അമർത്തി ബലപ്പെടുത്താനും ഉപയോഗിക്കുന്ന, മനുഷ്യർ ഉരുട്ടുന്നതോ, യന്ത്രസംവിധാനത്തോടേയുള്ളതോ ആയ ഉരുളുകളെയാണ് റോഡ് റോളർ(Road Roller) എന്നു പറയുന്നത്.

ഇന്ത്യയിൽ മീഡിയം മോട്ടോർ വിഭാഗത്തിൽ ഉൾപെട്ടിരിക്കുന്ന  വാഹനമായ ഇതിന് ഏകദേശം 8.12 ടൺ ഭാരമുണ്ട്. ഉരുക്കുകൊണ്ട് പൂണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിന് ഓറഞ്ച് നിറമാണു നിയമപരമായി നൽകിയിരിക്കുന്നത്. ഇതിൽ ഡ്രൈവർക്കു മാത്രമാണ് ഇരിപ്പിടം ഉള്ളത്.  12 ലിറ്റർ എഞ്ചിൻ ഓയിൽ ഉൾക്കൊള്ളൂന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്. ബാറ്ററി ഉപയോഗിച്ചുള്ള സെൽഫ് സ്റ്റാർട്ട് കൂടാതെ ലിവർ ഉപയോഗിച്ചു കറക്കിയും പ്രവർത്തിപ്പിക്കാം. ഡീസൽ ടാങ്കിന്റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്. ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ 4 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് 3 കിലോമീറ്റർ മൈലേജ് മാത്രമാണ്. ഒരു ദിവസം 8 മണിക്കൂർ വീതം പണി ചെയ്താൽ ഒരു മാസം തികയുമ്പോഴേയ്ക്കും എഞ്ചിൻ ഓയിൽ മാറ്റേണ്ടതാണ്. 5 വർഷം കൂടുമ്പോൾ എഞ്ചിൻ പണിയും നടത്തേണ്ടതാണ്. ചക്രങ്ങളുടെ ആയുസ്സ് 20 കൊല്ലം മാത്രമാണ്. ചക്രങ്ങൾക്ക് തേയ്മാനം സംഭവിച്ചാൽ പുതിയവ മാത്രമേ ലഭിക്കുകയുള്ളൂ. ഇക്കാലത്ത് കൂടുതൽ കൃത്യതയോടെ വിശാലമായ പ്രതലങ്ങൾ വേഗത്തിൽ നിരപ്പാക്കാനും ഉറപ്പിക്കാനും കഴിയുന്ന ആത്യാധുനിക റോഡ് റോളർ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്.

എന്റെ ശേഖരത്തിലെ റോഡ് റോളറിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു ..