31/12/2018

29/12/2018- Collection Errors- 100₹


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
5
Error note  

India 100₹ 
Error : Extra paper . 
Year : 2013 .
Governor : Subbarao 









28/12/2018- തീപ്പെട്ടി ശേഖരണം- ലാലാ ലജ്പത് റായ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
19
   
ലാലാ ലജ്പത് റായ്   

              ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകൻ ആയിരുന്നു ലാല ലജ്പത് റായ്.1865 ജനുവരി 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. ബ്രിട്ടീഷ് രാജ്ന് എതിരെ നടത്തിയിട്ടുള്ള രാഷ്ട്രീയ പടനീക്കങ്ങളിൽ പ്രധാനി ആയിരുന്നു ലാലാ അടുപ്പമുള്ളവർ ലാലാജി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത് .പഞ്ചാബിലെ സിംഹം എന്നും അറിയപെട്ടിരുന്ന ഇദ്ദേഹം പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷമി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും കൂടിയാണ്.

                        ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന ലാലാ സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യാഗസററിന്റെ പത്രാധിപരും കൂടിയായിരുന്നു.നിയമ പഠനത്തിനു ശേഷമായിരുന്നു ലാലാ കോൺഗ്രസിൽ പ്രവർത്തകനായി ചേരുന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു. 1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്ക് നാട് കടത്തി .

                 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിൻതുണ അത്യാവശ്യമാണ് എന്ന് മനസിലാക്കിയ ലാലാ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളായ ഇന്ത്യാക്കാേരെ ദശീയ പ്രസ്ത്ഥാനത്തിലേക്ക് ആകർഷിക്കുവാനുള്ള ശ്രമം ആരംഭിക്കുവാനുള്ള ലക്ഷ്യവുമായി 1914 ൽ ബ്രിട്ടൻ സന്ദർശിച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. അവിടെ നിന്ന് ലാലാ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ത്യൻ ഹോംലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതിൽ മുൻ കൈ എടുത്തു. അവിടെ വച്ച് യങ്ങ് ഇന്ത്യ എന്ന ഒരു പുസ്തകം അദ്ദേഹം രചിക്കുകയുണ്ടായി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉള്ള നിശിത വിമർശനം ആയിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം .1920ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷമാണ് ലാലാ ഇന്ത്യയിലേക്ക് തിരിച്ചു വന്നത്.

          ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ച് പഠിക്കുവാൻ 1928ൽ ബ്രിട്ടീഷ് സർക്കാർ സർ ജോൺ സൈമണിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചു.കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലും ഇല്ല എന്ന കാരണത്താൽ സൈമൺ കമ്മീഷൻ ബഹിഷ്കരിക്കുവാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.1928oct 30 ന് കമ്മീഷൻ ലാഹോർ സന്ദർശിച്ചപ്പോൾ ലാലായുടെ നേതൃത്വത്തിൽ സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുക ഉണ്ടായി ഈ ജാഥക്കെതിരെ നടന്ന ക്രൂരമായ ലാത്തി ചാർജിൽ ലാലക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം 1928 Nov 17 ന് മരണമടയുകയുണ്ടായി. അദ്ദേഹത്തിന്റെ ചരമദിനമായ Nov 17 ന് ഇന്ത്യയിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കാറുണ്ട്.


     എന്റെ ശേഖരണത്തിലുള്ള ലാലാ ലജ്പത് റായിയുടെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു.




25/12/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 1 Rupees


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
20

  ഒരു രൂപ  നാണയങ്ങൾ ഭാഗം ഒന്ന്





22/12/2018- Collection Errors- India 2₹


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
4

Error note  

ERROR COIN

India 2₹ 

Error : uniface coin . 

Year : Unknown year .






21/12/2018- തീപ്പെട്ടി ശേഖരണം- രജനികാന്ത്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
18
   
രജനികാന്ത്  

                           ഒരു ഇന്ത്യൻ അഭിനേതാവാണ് രജനികാന്ത് .പഴയ മൈസൂർ സംസ്ഥാനത്തിലെ ബാഗ്ലൂരിൽ റാണോ ജിറാവു ഗായ്ക്ക് വാദിന്റെയും റാംഭായിയുടെയും 4 ആമത്തെ പുത്രനായി 1950 ഡിസംബർ 12ന് ജനിച്ചു. യഥാർത്ഥ പേര് ശിവാജി റാവു ഗായ്ക്ക് വാദ് എന്നാണ്. പ്രധാനമായും തമിഴ് സിനിമകളിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപെട്ടിട്ടുള്ളത്. ഭാര്യ ലത രജനികാന്ത്, മക്കൾ ഐശ്വര്യ ധനുഷ്, സൗന്ദര്യ എന്നിവരാണ്.

                             തമിഴ്നാട് - കർണാടക അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നാണ് രജനികാന്തിന്റെ പിതാവായ റാണോ ജിറാവു ഗായ്ക്ക് വാദ് ജനിച്ചത് കോൺസ്റ്റബിൾ ആയി ജോലി ലഭിച്ചതിനെ തുടർന്ന് ബാഗ്ലുരിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് താമസമാക്കി ശിവാജി റാവുവിന്റെ 7 മത്തെ വയസിൽ അമ്മ മരിച്ചു. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണമില്ലാത്ത ബാല്യം ശിവാജിയെ മോശമായ കൂട്ട് കെട്ടിലേക്കും ദുശ്ശീലങ്ങളിലേക്കും വഴി നടത്തി.

                           എങ്ങിനെ എങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തോടെ മദ്രാസിൽ അലഞെങ്കിലും അവസരങ്ങൾ ലഭിച്ചില്ല. ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ സ്വഭാവം മെച്ചപ്പെടും എന്ന ധാരണയിൽ മൂത്തസഹോദരൻ സത്യനാരായണ റാവു കർണാടക ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടർ ആയി ജോലി വാങ്ങി നൽകി.1973 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്നു.

                   1975 ൽ  K ബാലചന്ദ്രർ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഇതെ വർഷം തന്നെ പുറത്തിറങ്ങിയ പുറത്തിറങ്ങിയ കഥാ സംഗമ യാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപെടുന്നത്.

                 1980കളിലാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവ ബഹുലമായ കാലഘട്ടം എന്ന് പറയാം 1995 ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജപ്പാനീസ് ഭാഷയിൽ ഡബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി.തമിഴിനു പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും രജനി അഭിനയിച്ചിട്ടുണ്ട് 1988ൽ ഹോളീവുഡ് ചിത്രമായ ബ്ലഡ് സ്റ്റോൺ ലും വേഷമിട്ടു.

     എന്റെ ശേഖരണത്തിൽ രജനികാന്തിന്റെ ചിത്രമുള്ള തിപ്പട്ടികളിൽ ചിലത് താഴെ ചേർക്കുന്നു.....





18/12/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- അൻപത് പൈസ നാണയങ്ങൾ ഭാഗം രണ്ട്


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
19

  അൻപത് പൈസ  നാണയങ്ങൾ ഭാഗം രണ്ട്







14/12/2018- തീപ്പെട്ടി ശേഖരണം- തത്ത


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
17
   
തത്ത

സിറ്റാസി ഫോർമസ് എന്ന പക്ഷി ഗോത്രത്തിലെ സിറ്റാസിഡെ കുടുംബത്തിൽ പെടുന്ന പക്ഷികളെ പൊതുവെ തത്തകൾ എന്ന് പറയുന്നു. 80 ജനുസ്സുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപെട്ടിട്ടുണ്ട്.                                ഇവയുടെ മേൽ ചുണ്ട് തലയോടുമായി ബന്ധിച്ചിരിക്കുന്നതിനാൽ മേൽ ചുണ്ടിന് പരിമിതമായ ചലന സ്വാതന്ത്ര്യമെ ഉള്ളു.തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ഇവ മിക്കപ്പോഴും കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത്. മൊത്തം ഇനങ്ങളിൽ 5 ഇനങ്ങൾ മാത്രമാണ് പൊതുവെ കേരളത്തിൽ കാണപ്പെടുന്നത്.

തത്തകൾ മുട്ട ഇടുന്നത് വേനൽക്കാലത്താണ് ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ കൂട് കെട്ടുന്നത്.സാധാരണ തത്തകൾ 4 മുട്ടകൾ വരെ ഇടുന്നു. തത്തകൾ അനുകരണ സാമർത്ഥ്യം കൂടുതൽ ഉള്ള പക്ഷികൾ ആയതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കുവാൻ ഇവയ്ക്ക് കഴിയും.

ഇന്ത്യ, തെക്ക് കിഴക്കെ ഏഷ്യ, പടിഞ്ഞാറെ ആഫ്രിക്ക, എന്നിങ്ങനെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും തത്തകളെ കാണാം. ഏററവും കൂടുതൽ തത്ത ഇനങ്ങൾ വരുന്നത് ഓസ്ട്രലേഷ്യ, തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക എന്നിവടങ്ങളിൽ നിന്നാണ്.

എന്റെ ശേഖരണത്തിൽനിന്നും തത്തയുടെ ചിത്രമുള്ള ചില തിപ്പട്ടികൾ താഴെ ചേർക്കുന്നു.


12/12/2018- നോട്ടിലെ വ്യക്തികള്‍- ഡേവിഡ് ഹ്യൂം


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
36

ഡേവിഡ് ഹ്യൂം

ജനനം:7 മെയ് 1711. എഡിൻബർഗ്, സ്കോട്ട് ലാൻഡ്.
മരണം:25 ഓഗസ്റ്റ് 1776. എഡിൻബർഗ്, സ്കോട്ട് ലാൻഡ്.

പതിനെട്ടാം നൂറ്റാണ്ടിലെ  ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു ഡേവിഡ് ഹ്യൂം. വക്കീലായ ജോസഫ് ഹോമിന്‍റെയും കാതറീൻ ഫാൽക്കണറുടേയും മകനായാണ് ഡേവിഡ് ഹ്യൂം ജനിച്ചത്. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്‍റെയും (empiricism) സന്ദേഹവാദത്തിന്‍റെയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെട്ടിരുന്നത്. ഹോം എന്ന കുടുംബപ്പേര് സ്കോട്ടിഷ് രീതിയിൽ ഉച്ചരിക്കാൻ ഇംഗ്ലീഷുകാർക്ക് കഴിയുകയില്ലെന്നു മനസ്സിലായപ്പോൾ, അദ്ദേഹം അതിനു പകരം 1734-ൽ ഹ്യും എന്ന പേരു സ്വീകരിച്ചു. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹ്യൂം, "സ്കോട്ടിഷ് ജ്ഞാനോദയം" (Scottish Enlightenment) എന്നറിയപ്പെടുന്ന ചിന്താപരമായ ഉണർവിന്‍റെ നായകസ്ഥാനികളിൽ ഒരാൾ കൂടിയാണ്. ജോൺ ലോക്കിനും, ജോർജ്ജ് ബെർക്ക്‌ലിക്കും വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്. തത്ത്വചിന്തയിൽ തന്‍റെ പൂർവഗാമികളായിരുന്ന റെനെ ദെക്കാർത്തിനെപ്പോലുള്ളവരുടെ നിലപാടിനു നേർവിപരീതമായി, മനുഷ്യകർമ്മങ്ങളുടെ അടിസ്ഥാനചോദന യുക്തിയല്ല കാമനകാളാണ് എന്നു ഹ്യൂം വാദിച്ചു. "യുക്തി, വികാരങ്ങളുടെ അടിമയാണ്; അങ്ങനെയാണ് ആകേണ്ടതും" എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന പ്രസിദ്ധമാണ്. ജീവിതകാലമത്രയും അദ്ദേഹം അവിവാഹിതനായിരുന്നു. ഡേവിഡ് ഹ്യൂംനെ
ആദരിച്ചുകൊണ്ട്സ്കോട്ട് ലാൻഡ് പുറത്തിറക്കിയ ഇരുപത് പൗണ്ട്.



11/12/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- അൻപത് പൈസ നാണയങ്ങൾ ഭാഗം ഒന്ന്


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
18

  അൻപത് പൈസ  നാണയങ്ങൾ ഭാഗം ഒന്ന്









10/12/2018

07/12/2018- തീപ്പെട്ടി ശേഖരണം- സൈക്കിൾ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
16
   
സൈക്കിൾ

മനുഷ്യാദ്ധ്വാനത്തിലൂടെ പെഡലുകൾ  ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇരുചക്രവാഹനമാണ് സൈക്കിൾ അല്ലെങ്കിൽ ബൈസിക്കിൾ. 

പത്തൊമ്പതാം നൂറ്റാണ്ടിൽ  യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത് പിന്നീട് ഇരുപത്തൊന്നാം നൂറ്റാണ്ടോടെ സൈക്കിൾ ലോകവ്യാപകമായി പ്രസിദ്ധനായി അന്ന് നിർമ്മിക്കപ്പെട്ട കാറുകളുടെയും മറ്റു വാഹനങ്ങളേക്കാളും കൂടുതൽ സൈക്കിൾ ആയതിനാൽ വിവിധ മേഖലകളിലെ ജനകീയ ഗതാഗത രീതിയായി സൈക്കിൾ മാറി. 1885 ൽ സ്റ്റാർലി നിർമ്മിച്ച റോവർ ആയിരുന്നു ആദ്യത്തെ ആധുനിക സൈക്കിൾ ആയി അറിയപ്പെട്ടത് പിന്നീട് സൈക്കിളുകളിൽ യാത്രാസുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപെട്ടു.

ഇരുപതാം നൂറ്റാണ്ടോടെ നഗരങ്ങൾക്കുള്ളിലുള്ള തിരക്കുകൾ കുറക്കുവാൻ സെക്കിളുകൾക്ക് കഴിഞ്ഞിരുന്നു. പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്തുവാൻ ഈ വാഹനങ്ങൾ സഹായിച്ചിരുന്നു. ഇപ്പോളും സൈക്കിൾ തങ്ങളുടെ സംസ്കാരത്തിന്റെയും തലമുറകളുടെയും പൊതു സ്വത്തായി ഇന്നും നിലനിൽക്കുന്ന നാടുകൾ ഉണ്ട്. പോർച്ചുഗലിലെ ല്ലാഹോ ഇതിന് ഒരു ഉദാഹരണം ആണ്.

സൈക്കിളിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ എന്റെ ശേഖരണത്തിലുള്ളവ താഴെ ചേർക്കുന്നു.




05/12/2018- നോട്ടിലെ വ്യക്തികള്‍- അബ്ദുൽ അസീസ് ഇബ്നു സൗദ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
35

അബ്ദുൽ അസീസ് ഇബ്നു സൗദ്

ജനനം: 15 ജനുവരി 1875.
റിയാദ്, എമിറേറ്റ് ഒാഫ് നെജ്ദ്, സൗദി അറേബ്യ.
മരണം: 9 നവംബർ 1953.
തായ്ഫ്, സൗദി അറേബ്യ.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനാണ് നജ്ദിയൻ സിംഹം എന്ന അപരനാമത്തില്‍ അറിയപെട്ട അബ്ദുൽ അസീസ് ഇബ്നു സൗദ്. ഇന്നത്തെ സൗദി അറേബ്യ രൂപപ്പെടുത്തിയത് അബ്ദുൽ അസീസ് ഇബ്നു സൗദ് രാജാവാണ്. 1932ലാണ് അബ്ദുൽ അസീസ് ഇബ്നു സൗദ്  സൗദി അറേബ്യ രൂപപ്പെടുത്തിയത്. 1938 മുതൽ സൗദി അറേബ്യയിലെ എണ്ണപര്യവേഷണത്തിനു മുൻകൈയെടുത്ത വെക്തികൂടിയാണ്ഇദ്ദേഹം. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായ എണ്ണഘനനത്തിനും നേതൃത്വം നൽകി. സൗദിയിലെ ഭാവി രാജാക്കന്മാരും രാജകുമാരന്മാരുമുൾപ്പെടെ 89 സന്താനങ്ങൾ ഇദ്ദേഹത്തിനുണ്ട്. അബ്ദുൽ അസീസ് ഇബ്നു സൗദ്നെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ പുറത്തിറക്കിയ ഇരുപത് റിയാല്‍...


04/12/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 25 Paise


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
17

  ഇരുപത്തഞ്ച് പൈസ  നാണയങ്ങൾ 







29/11/2018

27/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 20 Paisa


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
16

  ഇരുപത് പൈസ  നാണയങ്ങൾ 










28/11/2018

24/11/2018- Collection Errors- 5 Rupees


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
3

Error note  

5₹ 
C Rangarajan Issue
Tractor issue
Error type - partial dry print .
(Part of my collection)







23/11/2018- തീപ്പെട്ടി ശേഖരണം- കംഗാരു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
14
   
കംഗാരു

ഒസ്ട്രേലിയയിൽ ഏകദേശം 47 ജൈവ വർഗങ്ങളിലെ സഞ്ചി മൃഗങ്ങളെയെല്ലാം പൊതുവെ കംഗാരു എന്ന് വിളിക്കുന്നു. മാക്രോ പോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്നവയും , സസ്യഭുക്കുകളും ആണ് മിക്കവയും ഓസ്ട്രേലിയയിലെ സമതലങ്ങളിൽ മേയുന്നു.

ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും, പാദങ്ങളും കീഴറ്റം തടിച്ചു നീണ്ട ഒരു വാലും ഉണ്ട്. പിൻ കാലുകൾ ഇവയെ സ്വയം പ്രധിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു . പെൺകംഗാരുക്കൾക്ക് ഓരോ വർഷവും കംഗാരു കുഞ്ഞുങ്ങൾ ജനിക്കുന്നു 6 മാസക്കാലം അവ അമ്മയുടെ വയറ്റിലുള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു . പിന്നിട് പലപ്പോഴും പുറത്തിറങ്ങുകയും ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിന് 30 അടിയിൽ കൂടുതൽ ചാടുവാൻ കഴിയും.

മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തിൽ ആഹാരത്തിന്നായി മത്സരിക്കേണ്ടതുകൊണ്ടും കംഗാരുക്കളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു വരുന്നു.

കംഗാരുവിന്റെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.