28/11/2018

23/11/2018- തീപ്പെട്ടി ശേഖരണം- കംഗാരു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
14
   
കംഗാരു

ഒസ്ട്രേലിയയിൽ ഏകദേശം 47 ജൈവ വർഗങ്ങളിലെ സഞ്ചി മൃഗങ്ങളെയെല്ലാം പൊതുവെ കംഗാരു എന്ന് വിളിക്കുന്നു. മാക്രോ പോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്നവയും , സസ്യഭുക്കുകളും ആണ് മിക്കവയും ഓസ്ട്രേലിയയിലെ സമതലങ്ങളിൽ മേയുന്നു.

ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും, പാദങ്ങളും കീഴറ്റം തടിച്ചു നീണ്ട ഒരു വാലും ഉണ്ട്. പിൻ കാലുകൾ ഇവയെ സ്വയം പ്രധിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു . പെൺകംഗാരുക്കൾക്ക് ഓരോ വർഷവും കംഗാരു കുഞ്ഞുങ്ങൾ ജനിക്കുന്നു 6 മാസക്കാലം അവ അമ്മയുടെ വയറ്റിലുള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു . പിന്നിട് പലപ്പോഴും പുറത്തിറങ്ങുകയും ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിന് 30 അടിയിൽ കൂടുതൽ ചാടുവാൻ കഴിയും.

മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തിൽ ആഹാരത്തിന്നായി മത്സരിക്കേണ്ടതുകൊണ്ടും കംഗാരുക്കളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു വരുന്നു.

കംഗാരുവിന്റെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




No comments:

Post a Comment