11/11/2018

07/11/2018- നോട്ടിലെ വ്യക്തികള്‍-മരിയ മോണ്ടിസോറി


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
33

മരിയ മോണ്ടിസോറി

ജനനം: 31 ഓഗസ്റ്റ് 1870. ചിരിയവല്ല,
മാർചെ, ഇറ്റലി.
മരണം: 6 മേയ് 1952. നെതർലാന്‍റ്സിലെ നൂർദ്വിജ്ക്, സൗത്ത് ഹോളണ്ട്.

ഒരു ഇറ്റാലിയൻ വൈദ്യനും വിദ്യാഭ്യാസവിദഗ്ദ്ധനും വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ആയിരുന്നു മരിയാ മേണ്ടിസോറി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച വെക്തികൂടിയാണ് മരിയ മോണ്ടിസോറി. വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു.

തന്‍റെ പേര് വഹിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ തത്ത്വചിന്തയ്ക്കും ശാസ്ത്രീയ മാതൃകയിൽ എഴുതിയ രചനകൾക്കും പ്രശസ്തയായ വെക്തികൂടിയാണ് മരിയാ മേണ്ടിസോറി. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്. സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത്  ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു. 

കുട്ടികളെ യുദ്ധത്തിൽ ചേർക്കുന്നത് തടഞ്ഞുകൊണ്ടും സ്വന്തം ആദർശങ്ങളിൽ നിന്ന് വിട്ടുമാറാൻ വിസമ്മതിച്ചതുകൊണ്ടും മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. ലോകമെമ്പാടുമുള്ള പല പൊതു, സ്വകാര്യ സ്കൂളുകളിലും ഇന്ന് അവളുടെ വിദ്യാഭ്യാസ രീതി ഉപയോഗത്തിലുണ്ട്. മരിയ മോണ്ടിസോറിയെ ആദരിച്ചുകൊണ്ട് ഇറ്റലി  പുറത്തിറക്കിയ അഞ്ഞൂര്‍ ലിറേ.




No comments:

Post a Comment