11/11/2018

08/11/2018- തീപ്പെട്ടി ശേഖരണം- ചിത്രശലഭം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
12
   ചിത്രശലഭം

പൂമ്പാറ്റ എന്ന് വിളിക്കുന്ന പ്രാണി ലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്പദങ്ങൾ ആണ് ചിത്രശലഭങ്ങൾ. മനുഷ്യർ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു 1973 ൽ ഫ്രാൻസിൽ നിന്നും കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.

ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ ആർ ത്രോപോഡയിലെ ഇൻസ്റ്റെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്‌റ്റിറ എന്ന ഗോത്രത്തിലാണ്‌ ചിത്രശലഭങ്ങൾ വരുന്നത് ഇന്ത്യയിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഏറ്റവും വലുത് ഗരുഡശലഭങ്ങൾ ആണ്.ഇവയുടെ ചിറകളവ് 140 മുതൽ 190 വരെ മില്ലീമീറ്റർ ആണ് .പൂവുകളിലെ തേൻ ആണ് ഇവയുടെ പ്രധാന ഭക്ഷണം.

ചിത്രശലഭങ്ങളുടെ ആയുസ്സിനെകുറിച്ച് സമഗ്രമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല 2 ആഴ്ച്ച മുതൽ 6 ആഴ്ച്ച വരെ ആണ് മിക്ക ശലഭങ്ങളുടെയും ആയുസ്സ്. ദേശാടനശലഭങ്ങൾ മാസങ്ങൾ ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് നിശാശലഭങ്ങളിലും ചിത്രശലഭങ്ങളിലും കൂടി 1,40,000 ഇനങ്ങൾ ഉണ്ട് അതിൽ 17, 200 എണ്ണം ചിത്രശലഭങ്ങൾ ആണ് കേരളത്തിൽ ഏതാണ്ട് 322 ലധികം ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണുന്നത് ആറളം വന്യജീവി സങ്കേതത്തിൽ ആണ്.
  
എന്റെ ശേഖരണത്തിലുള്ള ചിത്രശലഭത്തിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




No comments:

Post a Comment