11/11/2018

02-11-2018- തീപ്പെട്ടി ശേഖരണം- അരയന്നം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
11

   അരയന്നം

ഏറ്റവും വലിയ ജല പക്ഷി ആണ് അരയന്നം അഥവാ രാജഹംസം. യൂറോപ്പിലെയും, ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാംരാജഹംസങ്ങൾ അനാറ്റി ഡെ കുടുംബത്തിൽ പെട്ട പക്ഷികൾ ആണ്.

വിമാനങ്ങൾക്ക് പറക്കുവാൻ ആവശ്യമുള്ളതുപോലെ റൺവെ അവശ്യമുള്ള പക്ഷികളാണിവ ഇവയ്ക്ക് 125 മുതൽ 155 സെന്റിമീറ്റർ വരെ നീളം കാണും പൂവന് 12 kg വരെയും പിടയ്ക്ക് 11 Kg വരെയും ഭാരം കാണും നിറവെത്യാസം അനുസരിച്ച് 7 ഓളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടു വരുന്നു വെള്ളത്തിലെ സസ്യങ്ങൾ, ചെറു പ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം പറക്കുവാൻ തുടങ്ങുന്നതിനു മുമ്പ് നീളമുള്ള ചിറകുകൾ നിവർത്തി പിടിച്ച് ജല ഉപരിതലത്തിലൂടെ ഓടുന്നത് ഇവയുടെ പ്രത്യേകതയാണ്.

അരയന്നങ്ങളുടെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




No comments:

Post a Comment