ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തുപരിചയം
|
ലക്കം
| 33 |
കുയ്യല്‍
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കരുവി എന്നറിയപ്പെടുന്ന ദണ്ട് (കള്ളെടുക്കുന്നതിനു കൂമ്പുതല്ലുന്ന ഉപകരണം). പഴയ കാലത്ത് കള്ളുചെത്തുകാര്‍ കള്ളു ചെത്തി തുടങ്ങുന്നതിന് മുമ്പ് തെങ്ങിന്‍റെ കുലയെ 21 ദിവസം തട്ടി കൊടുക്കണം. അങ്ങിനെ ഓരോ ദിവസവും തട്ടികൊടുത്ത് 21 ദിവസമാകുമ്പോഴേക്കും കുല കകള്ളു ചെത്താന്‍ പാകമായിരിക്കും. ഇതിന് വേണ്ടി മരമോ ഇരുംബ് ലോഹമോ ഉപയോഗിക്കാന്‍ പറ്റില്ല. അതിന് വേണ്ടി പഴമകാര്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണിത്. മൃഗങ്ങളുടെ കാലിന്‍റെ മുകളിലെ അസ്ഥിയെടുത്ത് അതിന്‍റെ മധ്യഭാഗത്ത് ഈയം ഒഴിച്ചു കനപ്പെടുത്തിയാണ് ഇത് നിര്‍മിക്കുന്നത്.
No comments:
Post a Comment