28/11/2018

16/11/2018- തീപ്പെട്ടി ശേഖരണം- പ്രാവ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
13
   
പ്രാവ്

പറക്കുവാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ് 300 ഓളം ജാതി പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്, അൽപം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ മെലിഞ്ഞ കാലുകളും അൽപ്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക് . വിത്തുകൾ, പഴങ്ങൾ മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം.

പ്രാവുകൾ ലോകമെമ്പാടും ഉണ്ട് മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുമുണ്ട് .പാൽ ചുരത്താൻ കഴിവുള്ളവയാണ് പ്രാവുകൾ. പ്രാവിൻ കുത്തുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺ പ്രാവും ധാന്യപ്പാൽ (ക്രോപ്പ് മിൽക്ക്) എന്ന പോഷകാഹാരസമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു, ആൺ പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു കൊഴുത്ത ദ്രാവകം ആണ് പ്രാവിന്റെ പാൽ.

എന്റെ ശേഖരണത്തിലെ പ്രാവിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




No comments:

Post a Comment