ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 41 |
അമിതാഭ് ബച്ചൻ
പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് അമിതാഭ് ബച്ചൻ. പ്രശസ്ത ഹിന്ദി കവി ആയിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖു വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്ത സമുദായ അഗവും ആയിരുന്നു. നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിലും കുറച്ചുകാലം ജോലി നോക്കി.
1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിഎന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ല എങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീസംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.
രാജീവ്ഗാന്ധി യുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു 1999-ൽ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങൾ ഇദ്ദേഹത്തെ സ്റ്റാർ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു. ഭാരത സർക്കാർ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ (2001) എന്നിവ നൽകി ആദരിച്ചു. നിരവധി ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചൻ ബി.ബി.സിയുടെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്നീപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ബച്ചന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്ര താരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്രനടി ഐശ്വര്യ റായ് മരുമകളുമാണ്.
എന്റെ ശേഖരണത്തിലുള്ള അമിതാബ് ബച്ചന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......