01/11/2017

21-10-2017- കറൻസി പരിചയം- ഖാദി ഹുണ്ടി നോട്ടുകൾ


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
59


ഖാദി ഹുണ്ടി നോട്ടുകൾ.


1950-1990 കാലഘട്ടങ്ങളിൽ Khadi and Village Industries Commission ഇഷ്യൂ ചെയ്ത പ്രോമിസറി നോട്ടുകളാണ് ഖാദി ഹുണ്ടി നോട്ടുകൾ. ജനങ്ങൾക്കിടയിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ പുറത്തിറക്കിയത്. ഈ നോട്ടുകൾ ഖാദിതുണി ഉത്പാദന വ്യവസായ മേഖലകളിൽ പ്രാദേശിക കറൻസിയായി പ്രചാരത്തിലുണ്ടായിരുന്നു. ഔദ്യോഗിക കൈത്തറി വില്പന കേന്ദ്രങ്ങളായ KHADI BHANDAR -കളിൽ വച്ച് ഖാദിവസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമായുള്ള ഒരു ഉപാധിയായാണ് ഇവ ഉപയോഗിച്ചിരുന്നത്.
ഖാദി നോട്ടുകൾ 2, 5, 10, 100 denomination- കളിൽ  വിവിധ നിറങ്ങളിലും ഡിസൈനുകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഖാദിവസ്ത്രങ്ങൾ നെയ്തിരുന്ന പാവപ്പെട്ട സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ സ്‌മരണ ഈ നോട്ടുകൾ നിലനിര്‍ത്തുന്നു.


17-10-2017- പണത്തിലെ വ്യക്തികൾ- ആന്റൺ ചെഖോവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
21

ആന്റൺ ചെഖോവ് 



ആന്റൺ പാവ്ലോവിച്ച് ചെഖോവ്, ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. നമ്മുടെ ദേശീയ, അന്തർദേശിയ പുരസ്കാരങ്ങൾക്ക് അർഹമായ മലയാളത്തിലെ ചിത്രമായ "ഒറ്റാൽ" , അതിലെ കഥ ചെക്കോവിന്റെതാണ്. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും". ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ, അതായതു ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.

 ആന്റൺ ചെഖോവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു റൂബിൾ പ്രൂഫ് നാണയം.

14-10-2017- കറൻസി പരിചയം- Promissory clause



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
58




ഇന്ത്യൻ നോട്ടുകളിലെ Promissory clause



ഒരു നിശ്ചിത തുകയുടെ ഇന്ത്യൻ ബാങ്ക് നോട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അതെ തുകയുടെ മൂല്യത്തിന് തുല്യമായ തുക മടക്കി നൽകുന്നതിന് ബാങ്ക് ബാധ്യസ്ഥനാണ് എന്ന പ്രസ്താവനയാണ് (വാഗ്ദാനമാണ്) Promissory clause. 

1934-ലെ Reserve Bank of India Act, സെക്ഷൻ 26 പ്രകാരം ബാങ്ക് നോട്ടുകളുടെ മൂല്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്. 

ബ്രിട്ടീഷ് രാജ് മുതൽ 1967 വരെ ഇന്ത്യൻ കറന്സികളിൽ അച്ചടിച്ചിരുന്ന Promissory clause താഴെ ചേർക്കുന്നു: "I promise to pay the bearer on demand The sum of ----- rupee At any office of issue". 

ഈ വാഗ്ദാനത്തിലൂടെ ഗവൺമെന്റിന് മേല്പറഞ്ഞ കറൻസി നോട്ട് നിർത്തി വെക്കുകയോ അല്ലെങ്കിൽ മേല്പറഞ്ഞ തുകക്ക് തുല്യമായ വ്യവസ്ഥാപിതമായ ഒരു പേയ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി വന്നു. 

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെയും 1965-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെയും അനന്തരഫലങ്ങൾ നേരിട്ട ഇന്ത്യ, ശേഷം 1967-ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ.മൊറാർജി ദേസായിയുടെ നേതൃത്വത്തിൽ കള്ളപ്പണവും കള്ളനോട്ടുകളും ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ നോട്ടുകളിലെ Promissory clause- ൽ അടങ്ങിയിരുന്ന 'ON DEMAND' എന്ന വാചകവും 'AT ANY OFFICE OF ISSUE' എന്ന വാചകവും മൂലം ഈ കള്ള നോട്ടുകളുടെ legal tender ability തടയുന്നത് അസാധ്യമായി വന്നു. തൽഫലമായി സർക്കാർ 1967-ൽ ഇന്ത്യൻ കറൻസി നോട്ടുകളിലെ Promissory clause -ല്‍ നിന്ന് ഈ രണ്ട് വാചകങ്ങളും നീക്കം ചെയ്ത് "I promise to pay the bearer the sum of ------ rupee" എന്നാക്കി മാറ്റി. ഇതിലൂടെ ബാങ്ക് തിരിച്ചു നൽകേണ്ട തുകയുടെ സമയപരിധിക്കും പേയ്‌മെന്റ് സ്ഥലം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനും വ്യവസ്ഥകൾ നിർണ്ണയിക്കാൻ ഗവൺമെന്റിന് അധികാരം ലഭിച്ചു.


11-10-2017- പത്ര വർത്തമാനങ്ങൾ- London Gazette



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
26


London Gazette (ലണ്ടൺ ഗസറ്റ് )





ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികമായ പത്രമാണ് ലണ്ടൺ ഗസറ്റ്. 1665 നവംബർ 7-ന് അച്ചടി ആരംഭിച്ച ഈ പത്രം, ഇന്ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തന പാരമ്പര്യമുള്ള പത്രമാണ്. ആദ്യകാലങ്ങളിൽ ലിനൻ-കോട്ടൺ എന്നി ഫാബ്രിക്കുകൾ ചേർത്ത ന്നല്ല ഗുണനിലവാരമുള്ള പേപ്പറിയിരുന്നു ഈ പത്രം അച്ചടിച്ചിരുന്നത്. എന്റെ ശേഖരത്തിലെ ഏറ്റവും പഴക്കമേറിയ ( 349years) പത്രമായ 1668ലെ ലണ്ടൺ ഗസറ്റ് ചിത്രത്തിൽ കാണാം.

10-10-2017- പണത്തിലെ വ്യക്തികൾ- ദിമിത്രി മെൻഡലിയേവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
20



ദിമിത്രി മെൻഡലിയേവ്

ആദ്യത്തെ ആവർത്തനപ്പട്ടിക (periodic table) അവതരിപ്പിച്ച റഷ്യക്കാരനായശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്. രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു. 

മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക. ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയിൽ വരുന്ന രീതിയിലാണ് മെൻഡെലീവ് ആവർത്തനപ്പട്ടിക വിഭാവനം ചെയ്തത്. പുതിയ മൂലകങ്ങളുടെ കണ്ടെത്തൽ, പട്ടികയുടെ രൂപത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂലകങ്ങളുടെവിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവർത്തനപ്പട്ടികകൾ നിലവിലുണ്ടെങ്കിലും മെൻഡലീവിന്റെ ആവർത്തനപ്പട്ടികയുടെ വകഭേദങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള രൂപം. 

ആവർത്തനപ്പട്ടികയുടെ പിതാവായ മെൻഡലീവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു പഴയ കാല ഒരു റൂബിൾ നാണയം.



07-10-2017- കറൻസി പരിചയം- Gulf Rupee (ഗൾഫ് രൂപ)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
57


Gulf Rupee (ഗൾഫ് രൂപ)



  1959-നും 1966-നും ഇടയിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ചില അറേബ്യൻ ഉപദ്വീപുകളും ഉപയോഗിച്ചിരുന്ന കറന്‍സിയായിരുന്നു ഗൾഫ് രൂപ അഥവാ പേര്‍ഷ്യന്‍ ഗള്‍ഫ്‌ രൂപ (Gulf rupee or Persian Gulf rupee). Gulf rupee ഇറങ്ങുന്നതിന് മുൻപ് ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഉപദ്വീപുകളിലും ഇന്ത്യൻ രൂപ(Indian rupee) ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ വ്യാപകമായ ഉപയോഗം ഇന്ത്യയുടെ വിദേശ കരുതൽധനത്തിൽ കുറവ് വരുത്താന്‍ കാരണമായി. ഇതിനെ തുടര്‍ന്ന് 1959-ൽ ഇന്ത്യക്ക് പുറത്തുള്ള സര്‍ക്കുലേഷന് വേണ്ടി Indian rupee -ക്ക് പകരം ഇന്ത്യൻ സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രത്യേകം ഇഷ്യൂ ചെയ്തതായിരുന്നു Gulf rupee. ഇതിന്റെ വിനിമയനിരക്ക് ഇന്ത്യൻ രൂപയ്ക്കു തുല്യമായിരുന്നു. ഈ കറന്‍സി ഇന്ത്യക്കകത്ത് വിനിമയയോഗ്യമായിരുന്നില്ല (not legal tender). 1961-ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കുവൈറ്റും (കുവൈത്തി ദിനാർ) 1965-ൽ ബഹ്‌റൈനും (ബഹ്‌റൈനി ദിനാർ) ഗൾഫ് രൂപക്ക് പകരം സ്വന്തമായി കറൻസി പുറത്തിറക്കി. 1966 ജൂൺ 6-ന് ഇന്ത്യ Gulf rupee പിൻവലിച്ചു. ഇതിനെ തുടർന്ന് Gulf rupee ഉപയോഗിച്ചിരുന്ന വിവിധ രാജ്യങ്ങൾ സ്വന്തമായി കറൻസികൾ പുറത്തിറക്കി. 1966-ൽ ഖത്തറും ദുബായിയും സംയുക്തമായി Qatar-Dubai Currency Agreement 1966 - ഉടമ്പടി പ്രകാരം Qatar and Dubai riyal ഇഷ്യൂ ചെയ്തു. കൂടാതെ അബുദാബി ബഹ്‌റൈനി ദിനാർ സ്വീകരിച്ചു. എന്നാൽ ഒമാൻ മാത്രം 1970-ൽ സ്വന്തമായി Omani riyal പുറത്തിറക്കുന്നത് വരെ Gulf rupee ഉപയോഗിക്കുന്നത് തുടന്നു. Indian രൂപയോട് വളരെയേറെ സാദൃശ്യമുള്ളവയായിരുന്നു Gulf rupees. ഇവ വ്യത്യസ്ത നിറങ്ങളിൽ ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. 1, 10 രൂപ നോട്ടുകൾ ചുവപ്പു നിറത്തിലും 5 രൂപ നോട്ടുകൾ ഓറഞ്ച് നിറത്തിലും 100 രൂപ നോട്ടുകൾ പച്ച നിറത്തിലും ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. എല്ലാ Gulf rueep നോട്ടുകളുടെയും സീരിയൽ നമ്പറിന്റെ Prefix-ൽ ആദ്യം 'Z' പ്രിൻ്റ് ചെയ്തതായി കാണാം. കൂടാതെ അക്കാലത്തെ ഇന്ത്യൻ കറൻസികളുടെ മുൻവശത്ത് രേഖപ്പെടുത്തിയിരുന്ന RBI ഗവർണ്ണറുടെ word of Promise-ലെ “at any office of issue” എന്ന വാചകത്തിന് പകരം Gulf rupee നോട്ടുകളിൽ “at the Office of Issue at Bombay” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 1 Gulf rupee നോട്ടുകൾ ഇഷ്യൂ ചെയ്തത് Indian Goverment -ഉം 5, 10, 100 രൂപ നോട്ടുകൾ ഇഷ്യൂ ചെയ്തത് Reserve Bank of India -യും ആണ്.

04-10-2017- പത്ര വർത്തമാനങ്ങൾ- The Times


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
29



The Times (ദി ടൈംസ്)



ദി ടൈംസ് ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നു അച്ചടിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപ്പത്രമാണ്. 1785 ൽ ദി ഡെയ്ലി യൂണിവേഴ്സൽ റജിസ്റ്റർ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ പത്രം 1788 ജനുവരി ഒന്നിനാണ് നിലവിലുള്ള പേര് സ്വീകരിച്ചത്.