08/03/2018

07-03-2018 - നോട്ടിലെ വ്യക്തികള്‍ - ഫൈസൽ രാജാവ് (KSA)


ഇന്നത്തെ പഠനം
അവതരണം
Latheef Ponnani
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
1

ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്


ജനനം: ഏപ്രില്‍ 14, 1906, റിയാദ്.

മരണം: മാര്‍ച്ച് 25, 1975, റിയാദ്.


1964 മുതൽ 1975 വരെ11 വര്‍ഷം  ആധുനിക സൗദി അറേബ്യയിൽ ഭരണം നടത്തിയത് ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ് (Fayṣal ibn ‘Abd al-‘Azīz Āl Su‘ūd) എന്ന ഫൈസൽ രാജാവായിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.) രൂപവത്കരണത്തിന് മുൻകൈയെടുത്തത് ഫൈസൽ രാജാവായിരുന്നു.

ഫൈസൽ രാജാവിന്റെ കാലത്ത് 1960-1970 വർഷങ്ങളിൽ മധ്യപൗരസ്ഥ ദേശത്തെ മുഴുവൻ കലാപകലുഷിതമാക്കി കൊണ്ട് അറബ് -ഇസ്രയേൽ യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദേഹത്തിന്റെ ഭരണ കാലഘട്ടം സൗദികൾക്ക് പൊതുവെ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു. 1975 മാർച്ച് 25 നു അദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊല ചെയ്യപ്പെട്ടു. 

ഫൈസൽ രാജാവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡാണ് ഫൈസൽ അവാർഡ്. 1979 മുതൽ ഇസ്‌ലാമികസേവനം,ഇസ്‌ലാമികപഠനം, അറബിസാഹിത്യം, വൈദ്യം, ശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഫൈസൽ അവാർഡ് നൽകിവരുന്നു. ഫൈസല്‍ രാജാവിനെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ 1977ല്‍ പുറത്തിറക്കിയ 1 റിയാല്‍ നോട്ട്.



06-03-2018 - പുരാതന നാണയങ്ങള്‍ - കോസാംബം നഗര രാഷ്ട്രം


ഇന്നത്തെ പഠനം
അവതരണം
Leeju Palakad
വിഷയം
പുരാതന നാണയങ്ങള്‍
ലക്കം
6


കോസാംബം നഗര രാഷ്ട്രം

വേദ കാലഘട്ടം മുതൽ മൗര്യ - ഗുപ്ത സാമ്രാജ്യ കലഘട്ടം വരെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായിരുന്നു കോസാംബം. മൗര്യ സാമ്രാജ്യത്തിനു മുൻപുള്ള കാലത്ത് വാട്സ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോസാംബം.

ഗൗതമ ബുദ്ധന്റെ കാലത്ത് വളരെ സമ്പന്നമായ നഗര രാഷ്ട്രമായിരുന്ന കോസാംബയിലെ ചെമ്പിിലും പിച്ചളയിലും തീർത്ത നാണയങ്ങൾ വളരെ പ്രസിദ്ധമാണ്. 

1949 ൽ അലഹാബാദ് യൂണിവേഴ്സിറ്റിയിലെ ശ്രീ. ജി. ആർ. ശർമ്മയും 1951 മുതൽ 1956 വരെ ആർക്കിയോളജിക്കൽ സൊസൈറ്റിയും നടത്തിയ ഖനനവും മറ്റു പനങ്ങളും ഈ പുരാതന നഗര രാഷ്ട്രത്തെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കാൻ കാരണമായി.

കോസാംബി എന്ന പേരിന് ബുദ്ധമതിൽ നൽകുന്ന വ്യാഖ്യാനം കുലപതിയുടെ സ്ഥലമെന്നാണ്. ഇവിടെ നിലനിന്നിരുന്ന ചെമ്പു നാണയത്തിന്റെ വിശദാംശങ്ങളും ഭൂപടവും അടങ്ങിയ വിവരണം  ഇവിടെ ചേർത്തിരിക്കുന്നു.






06/03/2018

05-03-2018 - പുരാവസ്തു പരിചയം - റേഡിയോ ലൈസന്‍സ്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
1

Radio Licence (റേഡിയോ ലൈസന്‍സ്)

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് റേഡിയോ ലൈസന്‍സിംഗ് സമ്പ്രദായം. 1985 കാലഘട്ടം വരെ  Indian postal & Telegram department-ന്‍റെ കീഴില്‍ നിലവിലുണ്ടായിരുന്ന ഒരു ലൈസന്‍സിംഗ് സമ്പ്രദായം. ആ കാലഘട്ടങ്ങളില്‍  റേഡിയോ ഉപയോഗിക്കാന്‍ postal department-ല്‍ നിന്ന് ഈ ലൈസന്‍സ് നേടുകയും  വീടുകളിലെ ഉപയോഗത്തിന് 15 രൂപയും കടകളില്‍ (വ്യാപാര സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ) റേഡിയോ ഉപയോഗിക്കാന്‍ 30 രൂപയും ഫീസായി  നല്‍കി  വര്‍ഷം തോറും  ഈ ലൈസന്‍സ് പുതുക്കുകയും ചെയ്യണമായിരുന്നു.


റേഡിയോ ലൈസന്‍സ്

04/03/2018

04-03-2018 - ചോദ്യോത്തരങ്ങള്‍-1


ഇന്നത്തെ പഠനം
അവതരണം
SRK Ottapalam
വിഷയം
ചോദ്യോത്തരങ്ങള്‍
ലക്കം
1


Questions: 

1- Currency of Ghana ?
2- currency of Argentina ?
3- currency of Ethiopia ?
4- currency of Brazil ?
5- currency of Gambia ?
6- Coin of Republic of  Vanuatu ?
7- currency of Georgia ?
8- currency of Bhutan ?
9- coin of Angola ?
10- coin of Botswana ?


Answers:

1- Cedi
2- peso
3- Birr 
4- Real. (പഴയത് Cruzados/Cruzeiros)
5- Dalasi
6- Vatu 
7- Lari 
8- Ngultrum 
9- Kwanzaa 
10- Pula 

03/03/2018

03-03-2018 - പത്രവര്‍ത്തമാനങ്ങള്‍ - Vindicator


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വര്‍ത്തമാനങ്ങള്‍
ലക്കം
34

Vindicator (വിന്റികേറ്റർ)

അമേരിക്കയിലെ ഒഹായയിൽ, യംഗ്സ്ടൗണിൽ നിന്നും 1869 ൽ പ്രവർത്തനമാരംഭിച്ച ഇംഗ്ലീഷ് ദിനപത്രമാണ് വിന്റികേറ്റർ. യംഗ്സ്ടൗൺ വിന്റികേറ്റർ എന്ന പേരിൽ തുടങ്ങിയ ഈ ബ്രോഡ്ഷീറ്റ് പത്രം, വിന്റികേറ്റർ എന്ന പേരിലാണ് ഇന്ന് ഇറങ്ങുന്നത്.


ശേഖരത്തിൽ ഉള്ള ഈ പത്രതിന്റ 3 കോപ്പികൾ ചിത്രത്തിൽ കാണാം.... അമേരിക്കയുടെ 40ാം പ്രസിഡന്റായ റെണാൾഡ് റീഗന്റെ ആദ്യ തവണ പ്രസിഡന്റ സ്ഥാനം ചുമതലയേൽക്കുന്ന വാർത്തയും, പ്രസിഡന്റായിരിക്കേ വെടിയേറ്റ വാർത്തയും, അദ്ദേഹത്തിന്റെ രണ്ടാം പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയ വാർത്ത അടങ്ങുന്നതാണ് ഇവ.



02-03-2018 - ബര്‍മീസ് കറന്‍സി Part-1


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
70

Burmese currency before annexation of British Empire
( ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ്)

(Part-1)

AD അഞ്ചാം നൂറ്റാണ്ടില്‍ Pyu, Mon ഭരണകൂടങ്ങളാണ്  ബര്‍മ്മയില്‍ ആദ്യമായി നാണയങ്ങള്‍ അടിച്ചിറക്കിയത്. 

ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ അരാക്കന്‍ രാജ്യത്തെ (Kingdom of Arakan) ചന്ദ്ര രാജവംശം സ്വന്തമായി നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു. (ചിത്രം കാണുക). 17-ആം നൂറ്റാണ്ടില്‍ കോണ്‍ബന്‍ഗ് രാജവംശത്തിലെ (Konbaung Dynasty) ബോദവ്പയ രാജാവ് (King Bodawpaya) അരാക്കന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നത് വരെ അരാക്കന്‍ നാണയങ്ങള്‍ പ്രചാരത്തില്‍ നിലനിന്നു.

എന്നാല്‍ ബോദവ്പയ ഇറക്കിയ നാണയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് Pyu, Mon ജനവിഭാഗങ്ങള്‍ അടിച്ചിറക്കിയ നാണയങ്ങളോട് സാദൃശ്യമുള്ളവയായിരുന്നു. ഇതേ സമയത്ത് തന്നെ ബര്‍മ്മയിലെ ടെനസ്സറിം നിവാസികള്‍ (Taninthary region) lead കൊണ്ടുള്ള നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു.

ശേഷം, 1852 –ല്‍ ബര്‍മ്മയില്‍ Kyat നാണയങ്ങള്‍ നിലവില്‍ വന്നു. . വെള്ളികൊണ്ടും സ്വര്‍ണ്ണം കൊണ്ടുമുള്ള നാണയങ്ങളായിരുന്നു അവ. 1889 വരെ ഇവ പ്രചാരത്തില്‍ തുടര്‍ന്നു. 

1 Kyat = 20 pe
1 pe = 4 pya
16 silverkyat = 1 gold kyat
1 silver kyat = 1 Indian rupee

1824-ലും 1852-ലും 1885-ലും നടന്ന മൂന്ന് Anglo-Burmese യുദ്ധങ്ങളിലൂടെ ബര്‍മ്മ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലാവുകയും, തുടര്‍ന്ന് British India (British Raj) യുടെ കീഴില്‍ വരികയും ചെയ്തു. ബ്രിട്ടീഷ് അധീനതയില്‍ ആകുന്നത് വരെ ബര്‍മ്മയില്‍ ബാങ്കിംഗ് ബിസിനസ്സോ ബാങ്ക് നോട്ടുകാളോ ഉണ്ടായിരുന്നില്ല.




To be continued…


01/03/2018

01-03-2018 - നാണയ പരിചയം - 10 ബാത്ത് (10 Baht)


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
നാണയ പരിചയം
ലക്കം


10 ബാത്ത്  (10 Baht)

തായ്‌ലൻഡിലെ കറൻസി ആണ് ബാത്ത്. 

ഏഷ്യയിൽ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. നിയന്ത്രിത രാജവാഴ്ചയാണ് ഇവിടുത്തെ ഭരണരീതി.  മ്യാൻമാർ, വിയറ്റ്‌നാം, കംബോഡിയ, മലേഷ്യ തുടങ്ങിയവയാണ് അയൽരാജ്യങ്ങൾ. 

തലസ്ഥാനം : ബാങ്കോക്ക് 
ഭാഷ                : തായ് 
കറൻസി       : ബാത്ത് 
1 ബാത്ത്        : 100 സതാങ്ങ് 
കോഡ്           : TBH
കറൻസി       : 20, 50, 100, 500, 1000 ബാത്ത് 
നാണയം      : 25, 50 സതാങ്ങ് 
                            1, 2, 5, 10 ബാത്ത് 
കേന്ദ്രബാങ്ക് : Bank of Thailand 



ചിത്രം : ഗണപതിയുടെ ചിത്രം ഉള്ള 10 ബാത്തിന്റെ നാണയം. ബൈ മെറ്റൽ ഗണത്തിൽ പെട്ട  ഈ നാണയം 2012ൽ ആണ് പുറത്തിറക്കിയത്. 
(From my collection)