12/05/2018

11-05-2018- ബര്‍മീസ് കറന്‍സി Part-11


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
80

History of Burmese Currency
Continuation... (Part-11)


🔷  1989 മുതല്‍...

1989 ജൂണ്‍ 20-ന് ബര്‍മ്മയുടെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയതിനു ശേഷം പഴയ ഒറ്റ സംഖ്യയിലുള്ള (odd denomination) നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ കൂടുതല്‍ പ്രായോഗികവും ലളിതവുമായ denomination-കളിലുള്ള പുതിയ kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. പഴയ നോട്ടുകള്‍ കാലക്രമേണ കീറിയും മുഷിഞ്ഞും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. 1990-നും 1998-നും ഇടയില്‍ 1, 5, 10, 20, 50, 100, 200, 500, 1000 kyats നോട്ടുകളും 50 pya നോട്ടും പുറത്തിറക്കി.

2004-ല്‍ എല്ലാ ബര്‍മീസ് നോട്ടുകളും ഒരേ വലിപ്പത്തിലാക്കുവാന്‍ വേണ്ടി 200, 500, 1000 kyats നോട്ടുകള്‍ വലിപ്പം കുറച്ച് ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി.

2009 ഒക്ടോബര്‍ 1-ന് 150 x 70 mm വലിപ്പത്തില്‍ 5000  kyats നോട്ടുകള്‍ ഇഷ്യൂ ചെയ്തു. 2012 ജൂണ്‍ 15-ന് 10000 kyats നോട്ടുകളും പുറത്തിറക്കി. എന്നാല്‍ വ്യാപകമായി 5000 kyats -ന്‍റെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 1-ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പുതിയ 5000 kyats നോട്ടുകള്‍ പുറത്തിറക്കി. 

1952 മുതല്‍ ഇഷ്യൂ ചെയ്ത kyat നോട്ടുകളില്‍ (Third kyats) ഒന്നും തന്നെ ഇഷ്യൂ ചെയ്ത വര്‍ഷമോ ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല.



Burmese Currency - End










09-05-2018- നോട്ടിലെ വ്യക്തികള്‍- വില്യം മക്കിൻലി


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
10

വില്യം മക്കിൻലി

ജനനം: 29 ജനുവരി 1843.
ഒഹിയൊ, യൂ.എസ്.

മരണം: 14 സെപ്റ്റംബർ 1901.
ബഫലോ, അമേരിക്കൻ ഐക്യനാടുകൾ.

അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി. പ്രസിഡണ്ടായിതിരഞ്ഞെടുക്കുന്നതിന് മുമ്പ്  തപാൽ ഗുമസ്തനായും, പിന്നീട് ഒഹായോയിലെ പോളണ്ടിന് സമീപമുള്ള ഒരു സ്കൂളിലും ജോലി ചെയ്തിരുന്നു. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമാവുക്കയും. യുദ്ധശേഷം നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാനും തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ലാണ് അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടുന്നത്.

1891 ലും 1893 ലും ഒഹായോ ഗവർണറിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല 1880 ൽ ഗാർഫീൽഡ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടവെക്തിയാണ് മക്കിൻലി. ഹൗസ് വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഒരു ഒഴിവ് പൂരിപ്പിക്കാൻ മക്കിൻലിയെ തിരഞ്ഞെടുക്കുകയും,രണ്ടു തവണമാത്രമുള്ള ഏറ്റവും ശക്തമായ സമിതിയിൽ സ്ഥാനം നൽക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിൽ മക്കിൻലി കൂടുതൽ ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു. 1880-ൽ അദ്ദേഹം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ ഒഹായോ പ്രതിനിധിയെന്ന നിലയിൽ മക്കിൻലിക് ഹ്രസ്വകാല പദവി നൽകി. 1884-ൽ റിപ്പബ്ലിക്കൻ കൺവെൻഷനിൽ അദ്ദേഹം പ്രതിനിധിസ്ഥാനം ഏറ്റെടുത്തു. അവിടെ അദ്ദേഹം റിപ്പൊളിൻസിന്‍ കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായി. 1889 ൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻമാരുമൊത്ത് മക്കിൻലി ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാത്തിന്‍റെ മൂലധനവും തൊഴിൽ താൽപര്യങ്ങളും തമ്മിലുള്ള ഒരു മിതമായ ഗതിയെ അദ്ദേഹം ഉയർത്തിക്കാട്ടി. 1897 ലെ ഡിങ്ലി ടാരിഫ്, വിദേശ മത്സരത്തിൽ നിന്നും നിർമ്മാതാക്കളെയും  ഫാക്ടറി തൊഴിലാളികളെയും പരിരക്ഷിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും, 1900 ൽ  ഗോൾഡ് സ്റ്റാൻറിങ് ആക്ട്  പാസ്സാക്കുകയും ചെയ്തവെക്തികൂടിയാണ് മക്കിൻലി. 


മക്കിൻലിയെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ 500 ഡോളര്‍ നോട്ട്.



09/05/2018

07-05-2018- പുരാവസ്തു പരിചയം- മഷി ഗുളിക


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
10

മഷി ഗുളിക

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് മഷി ഗുളിക. താഴെ ഫോട്ടോയില്‍ കാണുന്നതാണ് മഷി ഗുളിക. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിക്കാന്‍ വേണ്ടി മഷി ഗുളിക രൂപത്തില്‍ ചുവപ്പ്, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. ഈ മഷി ഗുളിക വെള്ളത്തിലിട്ട് നേര്‍പ്പിച്ചാണ് നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിച്ചിരുന്നത്.



05-05-2018- പത്രവര്‍ത്തമാനങ്ങള്‍- ലങ്കദീപ


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
43

Lankadeepa
(ലങ്കദീപ)


ലങ്കദീപ (ලංකාදීප)  ശ്രീലങ്കയിലെ ഒരു സിംഹള ദിനപത്രമാണ്.  1991 ൽ അച്ചടി ആരംഭിച്ച ഈ പത്രം ബ്രോഡ്ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്. ശേഖരത്തിലെ ഈ പത്രത്തിന്റെ ഒരു കോപ്പി ചിത്രത്തിൽ കാണാം.





04-05-2018- ബര്‍മീസ് കറന്‍സി Part-10


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
79

History of Burmese Currency
Continuation... (Part-10)

Kyat (Third Kyat, 1972-1988)

🔷 1972-1985.

1972-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അധികാരം Union of Burma Bank ഏറ്റെടുത്തു. 1972 നും 1979-നും ഇടയില്‍ 1, 5, 10, 25, 50, 100 kyats നോട്ടുകള്‍ പുറത്തിറക്കി.  ജര്‍മ്മന്‍ പ്രിന്‍റിംഗ് സ്ഥാപനമായ Giesecke & Devrient -ന്‍റെ സാങ്കേതിക നിർദ്ദേശപ്രകാരം ഉത്തര ബര്‍മ്മയിലെ വാസി (wazi) എന്ന പ്രദേശത്തെ Security Printing Works എന്ന സ്ഥാപനമാണ് ഈ നോട്ടുകള്‍ പ്രിന്‍റ് ചെയ്തത്. 1985 നവംബര്‍ 3-നു 50, 100 kyats നോട്ടുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ പിന്‍വലിച്ചു. എങ്കിലും ജനങ്ങള്‍ക്ക്‌ പരിമിതമായ തോതില്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം നല്‍കി.




🔷 1985- 1988.

ബര്‍മ്മയിലെ ഏകാധിപതി General Ne Win സംഖ്യാശാസ്ത്രത്തില്‍ (numerology) താല്പര്യമുള്ള വ്യക്തിയായിരുന്നു. ഒറ്റസംഖ്യയോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്ന അദ്ദേഹം ഒറ്റ സംഖ്യയിലുള്ള വിവിധ denomination-കളില്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്തു.  

ആദ്യമായി തന്‍റെ 75-ആം ജന്മദിനത്തോടനുബന്ധിച്ച് (1985 നവംബര്‍ 10-ന്) 75 kyats  അദ്ദേഹം പുറത്തിറക്കി. പിന്നീട് 25 kyats -ഉം തുടര്‍ന്ന് 1986 ആഗസ്റ്റ് 1-ന് 15, 35 kyats നോട്ടുകളും ഇഷ്യൂ ചെയ്തു. 

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം (5 September 1987-ന്) യാതൊരു മുന്നറിയിപ്പോ മാറിയെടുക്കാനുള്ള അവസരമോ നല്‍കാതെ  25, 35, 75 kyats നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. അങ്ങിനെ രാജ്യത്തെ 75% കറന്‍സികളും മൂല്യമില്ലാതാവുകയും ലക്ഷോപലക്ഷം ജനങ്ങളുടെ സമ്പാദ്യം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.

1987 സെപ്റ്റംബര്‍ 22-ന് 45, 90 kyats നോട്ടുകള്‍ പുറത്തിറക്കി. തന്‍റെ ഇഷ്ട നമ്പരായ 9 ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഈ രണ്ട് denomination-കളും Ne Win തിരഞ്ഞെടുത്തത് എന്നതാണ് ഇതിന് പിന്നിലെ രസകരമായ വസ്തുത. (45-ലെ  4+5=9,  90-ലെ 9+0=9)


ഇത്തരത്തില്‍ Ne Win കൊണ്ട് വന്ന അപ്രായോഗീകമായ സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം രാജ്യം നേരിട്ട സാമ്പത്തിക അസന്തുലിതാവസ്ഥ  ഒരു വലിയ കലാപത്തിനു തിരികൊളുത്തി. തുടര്‍ന്ന് 1988  General Saw Maung -ന്‍റെ നേതൃത്വത്തില്‍ ബര്‍മ്മയില്‍ പട്ടാള ഭരണം നിലവില്‍ വന്നു.





to be continued…








02/05/2018

02-05-2018- നോട്ടിലെ വ്യക്തികള്‍- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
9

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ജനനം: 17 ജനുവരി 1706.
ബോസ്റ്റൺ, മസാച്ചുസെറ്റ്സ് ബേ, ബ്രിട്ടീഷ് അമേരിക്ക.

മരണം: 17 ഏപ്രിൽ 1790.
ഫിലാഡെൽഫിയ, പെൻസിൽവാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്.

യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. അമേരിക്കന്‍ പ്രബുദ്ധതയുടെ (American Enlightenment) പ്രമുഖനായ വക്താവുകൂടിയായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെട്ടിരുന്നത്. മാത്രമല്ല ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭകൂടിയായിരുന്നു ഇദ്ദേഹം. ഭൗതികശാസ്ത്ര ചരിത്രത്തിന്‍റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങ്ങളിലൂടെയും അദ്ദേഹം സ്ഥാനമുറപ്പിച്ചുരുന്നു. മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടുത്തങ്ങൾ. അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു. 

ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്തവരായിരുന്നു. ഫ്രങ്ക്ലിന്‍റെ കുടുംബം. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്‍റെ അച്ചടിശാലയിൽ ജോലി ചെയ്തു തുടങ്ങി. ഫ്രാങ്ക്ലിന്‍റെ ചേട്ടൻ അന്ന് നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്‍റ്` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹം എഴുത്തിന്‍റെ ലോകത്തേക് തുടക്കംകുറിക്കുന്നത്. ശക്തമായ മിന്നൽ ഉള്ള സമയത്ത് പട്ടം പറപ്പിച്ചുകൊണ്ട് മിന്നലില്‍ വൈദ്യുതി ഉണ്ടെന്ന് തെളിയിച്ച വെക്തിയാണ് ഫ്രാങ്ക്ലിൻ. 1752ലാണ് ഈ പരീക്ഷണം നടത്തിയത്. കോളനിയിലെ പ്രമുഖ നഗരമായ ഫിലാഡൽഫിയയിലെ ഒരു വിജയകരമായ പത്രത്തിന്‍റെ എഡിറ്ററും പ്രിന്‍ററും ആയിരുന്ന ഫ്രാങ്ക്ലിൻ, തന്‍റെ23-ആമത്തെ വയസ്സിൽ പെൻസിൽവേനിയ ഗസറ്റ് പ്രസിദ്ധീകരിച്ചു. അകാലത്തുതന്നെ "റിച്ചാർഡ് സൌണ്ടേഴ്സ്" എന്ന തൂലികാനാമത്തിൽ ഇദ്ദേഹം രചിച്ച "പാവ റിച്ചാർഡ്സ് അൽമാനാക്ക്" എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.1751 ൽ ആരംഭിച്ച കോളേജ് ഓഫ് ഫിലാഡൽഫിയ എന്ന അക്കാഡമിയുടെ ആദ്യ പ്രസിഡന്റായിരുന്ന ഇദ്ദേഹം, അമേരിക്കയിലെ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ സെക്രട്ടറികൂടിയായിരുന്നു. 1769 ൽ അദ്ദേഹത്തെ സൊസൈറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാത്രമല്ല 1785 മുതൽ 1788 വരെ അദ്ദേഹം പെൻസിൽവാനിയയുടെ ഗവർണറുകൂടിയായിരുന്നു. ഫ്രാങ്ക്ളിൻ ഒരു നല്ല ചെസ്സ് കളിക്കാരനുംകൂടിയായിരുന്നു. 1733 ആയപ്പോഴേക്കും ചെസ്സ് കളിച്ച് കളിച്ചു അമേരിക്കൻ കോളനികളിലെ പേരുകേട്ട ആദ്യ ചെസ്സ് കളിക്കാരനായിമാറി. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ചെസ്സ് ക്ലബ്ബായ ഫിലാഡാൽഫിയയിലെ ഫ്രാങ്ക്ലിൻ മെർക്കന്റൈൽ എന്ന ചെസ്സ് ക്ലബ്ബിന് ഫ്രാങ്ക്ലിൻന്‍റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്‍റെ പേര് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.1787 ൽ യു.എസ് ഭരണഘടനയിൽ ഒപ്പമുണ്ടായിരുന്ന സമയത്താണ് മോശം ആരോഗ്യപ്രശ്നം മൂലം അദ്ദേഹം മരണമടയുന്നത്.


ബെഞ്ചമിൻ ഫ്രാങ്ക്ലിൻനെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ നൂര്‍ ഡോളര്‍ നോട്ട്.




01/05/2018

30-04-2018- പുരാവസ്തു പരിചയം- നിസ്കാര കുട്ട


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
9

നിസ്കാര കുട്ട

മുസ്ലിം മത വിശ്വാസികളുടെ ഒരു മതാചാരമാണ് നിസ്കാരം. ഇത് നിര്‍വഹിക്കുന്നതിന് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് നിസ്കാരക്കുപ്പായം.  പണ്ട് കാലത്ത് കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ ഈ നിസ്കാരകുപ്പായം സൂക്ഷിക്കാന്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കുട്ടയാണ് നിസ്കാര കുട്ട.