ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറന്‍സി പരിചയം
|
ലക്കം
| 80 |
History of Burmese Currency
Continuation... (Part-11)
🔷 1989 മുതല്‍...
1989 ജൂണ്‍ 20-ന് ബര്‍മ്മയുടെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയതിനു ശേഷം പഴയ ഒറ്റ സംഖ്യയിലുള്ള (odd denomination) നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ കൂടുതല്‍ പ്രായോഗികവും ലളിതവുമായ denomination-കളിലുള്ള പുതിയ kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. പഴയ നോട്ടുകള്‍ കാലക്രമേണ കീറിയും മുഷിഞ്ഞും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. 1990-നും 1998-നും ഇടയില്‍ 1, 5, 10, 20, 50, 100, 200, 500, 1000 kyats നോട്ടുകളും 50 pya നോട്ടും പുറത്തിറക്കി.
2004-ല്‍ എല്ലാ ബര്‍മീസ് നോട്ടുകളും ഒരേ വലിപ്പത്തിലാക്കുവാന്‍ വേണ്ടി 200, 500, 1000 kyats നോട്ടുകള്‍ വലിപ്പം കുറച്ച് ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി.
2009 ഒക്ടോബര്‍ 1-ന് 150 x 70 mm വലിപ്പത്തില്‍ 5000 kyats നോട്ടുകള്‍ ഇഷ്യൂ ചെയ്തു. 2012 ജൂണ്‍ 15-ന് 10000 kyats നോട്ടുകളും പുറത്തിറക്കി. എന്നാല്‍ വ്യാപകമായി 5000 kyats -ന്‍റെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 1-ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പുതിയ 5000 kyats നോട്ടുകള്‍ പുറത്തിറക്കി.
1952 മുതല്‍ ഇഷ്യൂ ചെയ്ത kyat നോട്ടുകളില്‍ (Third kyats) ഒന്നും തന്നെ ഇഷ്യൂ ചെയ്ത വര്‍ഷമോ ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല.
Burmese Currency - End
No comments:
Post a Comment