09/05/2018

04-05-2018- ബര്‍മീസ് കറന്‍സി Part-10


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
79

History of Burmese Currency
Continuation... (Part-10)

Kyat (Third Kyat, 1972-1988)

🔷 1972-1985.

1972-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അധികാരം Union of Burma Bank ഏറ്റെടുത്തു. 1972 നും 1979-നും ഇടയില്‍ 1, 5, 10, 25, 50, 100 kyats നോട്ടുകള്‍ പുറത്തിറക്കി.  ജര്‍മ്മന്‍ പ്രിന്‍റിംഗ് സ്ഥാപനമായ Giesecke & Devrient -ന്‍റെ സാങ്കേതിക നിർദ്ദേശപ്രകാരം ഉത്തര ബര്‍മ്മയിലെ വാസി (wazi) എന്ന പ്രദേശത്തെ Security Printing Works എന്ന സ്ഥാപനമാണ് ഈ നോട്ടുകള്‍ പ്രിന്‍റ് ചെയ്തത്. 1985 നവംബര്‍ 3-നു 50, 100 kyats നോട്ടുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ പിന്‍വലിച്ചു. എങ്കിലും ജനങ്ങള്‍ക്ക്‌ പരിമിതമായ തോതില്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം നല്‍കി.




🔷 1985- 1988.

ബര്‍മ്മയിലെ ഏകാധിപതി General Ne Win സംഖ്യാശാസ്ത്രത്തില്‍ (numerology) താല്പര്യമുള്ള വ്യക്തിയായിരുന്നു. ഒറ്റസംഖ്യയോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്ന അദ്ദേഹം ഒറ്റ സംഖ്യയിലുള്ള വിവിധ denomination-കളില്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്തു.  

ആദ്യമായി തന്‍റെ 75-ആം ജന്മദിനത്തോടനുബന്ധിച്ച് (1985 നവംബര്‍ 10-ന്) 75 kyats  അദ്ദേഹം പുറത്തിറക്കി. പിന്നീട് 25 kyats -ഉം തുടര്‍ന്ന് 1986 ആഗസ്റ്റ് 1-ന് 15, 35 kyats നോട്ടുകളും ഇഷ്യൂ ചെയ്തു. 

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം (5 September 1987-ന്) യാതൊരു മുന്നറിയിപ്പോ മാറിയെടുക്കാനുള്ള അവസരമോ നല്‍കാതെ  25, 35, 75 kyats നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. അങ്ങിനെ രാജ്യത്തെ 75% കറന്‍സികളും മൂല്യമില്ലാതാവുകയും ലക്ഷോപലക്ഷം ജനങ്ങളുടെ സമ്പാദ്യം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.

1987 സെപ്റ്റംബര്‍ 22-ന് 45, 90 kyats നോട്ടുകള്‍ പുറത്തിറക്കി. തന്‍റെ ഇഷ്ട നമ്പരായ 9 ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഈ രണ്ട് denomination-കളും Ne Win തിരഞ്ഞെടുത്തത് എന്നതാണ് ഇതിന് പിന്നിലെ രസകരമായ വസ്തുത. (45-ലെ  4+5=9,  90-ലെ 9+0=9)


ഇത്തരത്തില്‍ Ne Win കൊണ്ട് വന്ന അപ്രായോഗീകമായ സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം രാജ്യം നേരിട്ട സാമ്പത്തിക അസന്തുലിതാവസ്ഥ  ഒരു വലിയ കലാപത്തിനു തിരികൊളുത്തി. തുടര്‍ന്ന് 1988  General Saw Maung -ന്‍റെ നേതൃത്വത്തില്‍ ബര്‍മ്മയില്‍ പട്ടാള ഭരണം നിലവില്‍ വന്നു.





to be continued…








No comments:

Post a Comment