02/05/2018

02-05-2018- നോട്ടിലെ വ്യക്തികള്‍- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
9

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ജനനം: 17 ജനുവരി 1706.
ബോസ്റ്റൺ, മസാച്ചുസെറ്റ്സ് ബേ, ബ്രിട്ടീഷ് അമേരിക്ക.

മരണം: 17 ഏപ്രിൽ 1790.
ഫിലാഡെൽഫിയ, പെൻസിൽവാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്.

യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. അമേരിക്കന്‍ പ്രബുദ്ധതയുടെ (American Enlightenment) പ്രമുഖനായ വക്താവുകൂടിയായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെട്ടിരുന്നത്. മാത്രമല്ല ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭകൂടിയായിരുന്നു ഇദ്ദേഹം. ഭൗതികശാസ്ത്ര ചരിത്രത്തിന്‍റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങ്ങളിലൂടെയും അദ്ദേഹം സ്ഥാനമുറപ്പിച്ചുരുന്നു. മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടുത്തങ്ങൾ. അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു. 

ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്തവരായിരുന്നു. ഫ്രങ്ക്ലിന്‍റെ കുടുംബം. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്‍റെ അച്ചടിശാലയിൽ ജോലി ചെയ്തു തുടങ്ങി. ഫ്രാങ്ക്ലിന്‍റെ ചേട്ടൻ അന്ന് നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്‍റ്` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹം എഴുത്തിന്‍റെ ലോകത്തേക് തുടക്കംകുറിക്കുന്നത്. ശക്തമായ മിന്നൽ ഉള്ള സമയത്ത് പട്ടം പറപ്പിച്ചുകൊണ്ട് മിന്നലില്‍ വൈദ്യുതി ഉണ്ടെന്ന് തെളിയിച്ച വെക്തിയാണ് ഫ്രാങ്ക്ലിൻ. 1752ലാണ് ഈ പരീക്ഷണം നടത്തിയത്. കോളനിയിലെ പ്രമുഖ നഗരമായ ഫിലാഡൽഫിയയിലെ ഒരു വിജയകരമായ പത്രത്തിന്‍റെ എഡിറ്ററും പ്രിന്‍ററും ആയിരുന്ന ഫ്രാങ്ക്ലിൻ, തന്‍റെ23-ആമത്തെ വയസ്സിൽ പെൻസിൽവേനിയ ഗസറ്റ് പ്രസിദ്ധീകരിച്ചു. അകാലത്തുതന്നെ "റിച്ചാർഡ് സൌണ്ടേഴ്സ്" എന്ന തൂലികാനാമത്തിൽ ഇദ്ദേഹം രചിച്ച "പാവ റിച്ചാർഡ്സ് അൽമാനാക്ക്" എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.1751 ൽ ആരംഭിച്ച കോളേജ് ഓഫ് ഫിലാഡൽഫിയ എന്ന അക്കാഡമിയുടെ ആദ്യ പ്രസിഡന്റായിരുന്ന ഇദ്ദേഹം, അമേരിക്കയിലെ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ സെക്രട്ടറികൂടിയായിരുന്നു. 1769 ൽ അദ്ദേഹത്തെ സൊസൈറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാത്രമല്ല 1785 മുതൽ 1788 വരെ അദ്ദേഹം പെൻസിൽവാനിയയുടെ ഗവർണറുകൂടിയായിരുന്നു. ഫ്രാങ്ക്ളിൻ ഒരു നല്ല ചെസ്സ് കളിക്കാരനുംകൂടിയായിരുന്നു. 1733 ആയപ്പോഴേക്കും ചെസ്സ് കളിച്ച് കളിച്ചു അമേരിക്കൻ കോളനികളിലെ പേരുകേട്ട ആദ്യ ചെസ്സ് കളിക്കാരനായിമാറി. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ചെസ്സ് ക്ലബ്ബായ ഫിലാഡാൽഫിയയിലെ ഫ്രാങ്ക്ലിൻ മെർക്കന്റൈൽ എന്ന ചെസ്സ് ക്ലബ്ബിന് ഫ്രാങ്ക്ലിൻന്‍റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്‍റെ പേര് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.1787 ൽ യു.എസ് ഭരണഘടനയിൽ ഒപ്പമുണ്ടായിരുന്ന സമയത്താണ് മോശം ആരോഗ്യപ്രശ്നം മൂലം അദ്ദേഹം മരണമടയുന്നത്.


ബെഞ്ചമിൻ ഫ്രാങ്ക്ലിൻനെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ നൂര്‍ ഡോളര്‍ നോട്ട്.




No comments:

Post a Comment