ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 12 |
ഫഹദ് ബിൻ അബ്ദുൽ അസീസ്
ജനനം: 16 മാർച്ച് 1921.
റിയാദ്, നെജ്ദ് സുൽത്താനേറ്റ്.
മരണം: 1 ആഗസ്റ്റ് 2005.
റിയാദിലെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ.
1982 മുതൽ 2005 വരെ 23 വര്ഷം സൗദി അറേബ്യ ഭരിച്ച രാജാവാണ് ഫഹദ് ബിൻ അബ്ദുൽ അസീസ്. ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി 1982 ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് അധികാരത്തിലെത്തുന്നത്. ഫഹദ് രാജാവ് വൈജ്ഞാനിക - രാഷ്ട്രീയ - സാമ്പത്തിക - വ്യാവസായിക രംഗങ്ങളിൽ വരുത്തിയ പരിവർത്തനങ്ങൾ സൗദിയുടെ മുഖച്ഛായയിൽ നല്ല മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അത് വരെ കൃഷിയിൽ അധിഷ്ടിതമായി നില നിന്നിരുന്ന ഒരു രാജ്യത്തെ പ്രകൃതിയുടെ വരദാനമായ പെട്രോളിയം എങ്ങനെ രാഷ്ട്ര പുരോഗതിയുടെ ചാലകമാക്കാമെന്ന് രാജാവ് ലോകത്തിനു കാണിച്ചുകൊടുത്തു. ഗൾഫ് യുദ്ധ ശേഷവും ആ പ്രഭ മങ്ങാതെ നിലനിർത്താൻ സാധിച്ചത് ഫഹദ് രാജാവിന്റെ വിജയമായിട്ടാണ് കണക്കാക്കുന്നത്. സൗദിയിൽ ആദ്യമായി സാർവത്രിക വൈജ്ഞാനിക മുന്നേറ്റത്തിന് അദ്ദേഹം തിരികൊളുത്തി. ഇപ്പോൾ രാജ്യത്ത് ഭൗതികവും ആത്മീയവുമായ അറിവ് നൽകുന്ന ആയിരക്കണക്കിനു വിദ്യാലയങ്ങൾ ഉണ്ട്. രാഷ്ട്രീയ രംഗത്ത് വിസ്മയം സൃഷ്ടിച്ച ഫഹദ് രാജാവ്, അയൽ രാജ്യങ്ങളുമായി സുന്ദരവും സുഭദ്രവുമായ ബന്ധമാണ് കൊണ്ടുനടന്നത്. ഫഹദ് രാജാവിന്റെ നയതന്ത്രജ്ഞത ലെബനാനിൽ സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അത് വരെ പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടിരുന്ന വികസനങ്ങൾ സൗദിയിലും ഇടംതേടി. അംബര ചുംബികളായ കെട്ടിടങ്ങളും രാജകീയ വാഹനങ്ങളും മറ്റു ആധുനിക സൗകര്യങ്ങളും രാജ്യത്ത് വൻ തോതിൽ വ്യാപിച്ചത് ഫഹദ് രാജാവിന്റ കാലത്താണ്. 1986-ൽ സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ച കിംഗ് ഫഹദ് കോസ്വേ സൗദി അറേബ്യക്കും ബഹ്റൈനുമിടയിൽ സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. മുസ്ലിം തീർത്ഥാടക കേന്ദ്രമായ മക്കയെയും മദീനയെയും വിപുലപ്പെടുത്തുകയും അതുല്യമാം വിധം സുന്ദരമാക്കുകയും ചെയ്തതിലൂടെ ലോക മുസ്ലിം ഹൃദയങ്ങളിൽ ഫഹദ് രാജാവ് ഇടംതേടി. ഫഹദ് രാജാവ് തന്റെ ഭരണത്തിൻ കീഴിൽ മദീന പള്ളി 82000 ചതുരശ്ര മീറ്ററാണ് വ്യാപ്തി കൂട്ടിയത്.

ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിനെ ആദരിച്ചുകണ്ട് സൗദി അറേബ്യ പുറത്തിറക്കിയ അന്‍മ്പത് റിയാല്‍ നോട്ട്.
No comments:
Post a Comment