31/01/2019

16-01-2019- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 5 രൂപ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
23

  അഞ്ച് രൂപ  നാണയങ്ങൾ










14/01/2019

15/01/2019- മുഗളന്‍ ചെമ്പുനാണയങ്ങൾ- അക്ബറിന്‍റെ നാണയം


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
01





📚 ഇന്നത്തെ പഠനം
അവതരിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി അബ്ബാസ്

നാണയ പഠനം തപസ്യയാക്കിയ അബ്ബാസിൻ്റെ പക്കൽ പുരാതന നാണയങ്ങളുടെ വൻ ശേഖരമുണ്ട്. ഗുർജാര, പ്രത്തിഹാര നാണയങ്ങൾ മുഗൾ - സുൽത്താനേറ്റ് - ഗുജറാത്ത് സുൽത്താനേറ്റ്  നാണയങ്ങൾ, വിവിധ മുസ്ലിം രാജവംശങ്ങളുടെ നാണയങ്ങൾ എന്നിവ മിൻ്റ് അടിസ്ഥാനമാക്കി ക്രമത്തിൽ ശേഖരിച്ചിട്ടുണ്ട്.

നാണയങ്ങൾക്ക് പുറമേ കറൻസി  പുരാവസ്തുക്കൾ ന്യൂസ് പേപ്പറുകൾ എന്നിവയും ശേഖരിക്കുന്നുണ്ട്. 

ചരിത്ര വിദ്യാർത്ഥിയായിരിക്കെയാണ് നാണയ ശേഖരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ച നാണയങ്ങളാണ് പിന്നീട് അമൂല്യ ശേഖരമായി മാറിയത്. 

ചരിത്ര പഠനത്തോടൊപ്പം ചിത്ര രചനയും വഴങ്ങും ആർട്ടിസ്റ്റ് കൂടിയായ അബ്ബാസിന്.




13/01/2019- നോട്ടിലെ വ്യക്തികള്‍ - ഡയാന സ്പെൻസർ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
37

ഡയാന സ്പെൻസർ


ജനനം:1 ജൂലൈ 1961.
പാർക്ക് ഹൗസ്, നോർഫോക്ക്, ഇംഗ്ലണ്ട്
മരണം:31 ഓഗസ്റ്റ് 1997.
പാരീസ്, ഫ്രാൻസ്.

ചാൾസ് രാജകുമാരന്‍റെ  ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ. ബ്രിട്ടീഷ് ഉന്നത കുടുംബമായ സ്പെൻസർ കുടുംബത്തിലാണ് ഡയാന ജനിച്ചത്. ഇംഗ്ലണ്ടിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1975 ൽ, പിതാവ് എർൾ സ്പെൻസറിന്‍റെ പേരിൽ പാരായണം ചെയ്ത ശേഷം, ലേഡി ഡയാന സ്പെൻസർ എന്നറിയപ്പെട്ടു. വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു ഇടയായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു. 

ഡയാന സ്പെൻസർനെ ആദരിച്ചുകൊണ്ട് വേല്‍സ് എന്ന രാജ്യം പുറത്തിറക്കിയ അന്‍മ്പത് പൗണ്ട്.


12/01/2019

11/01/2019- തീപ്പെട്ടിശേഖരണം- ഭഗത് സിംഗ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
20
   
ഭഗത് സിംഗ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിൽ ഒരാളായിരുന്നു ഭഗത് സിംഗ്. 1907 സെപ്റ്റംബർ 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ) പഞ്ചാബിലെ ലായൽ പൂർ ജില്ലയിലെ ബങ്ക ഗ്രാമത്തിലെ ഒരു സിക്ക് കർഷക കുടുംബത്തിൽ സർദാർ കിഷൻ സിംഗിന്റെയും വിദ്യവതിയുടെയും 2 മത്തെ പുത്രൻ ആയിട്ടായിരുന്നു ജനനം.

                    ഭഗത് സിംഗിന് 12 വയസ്സ് ഉള്ളപ്പോൾ ആണ് ജാലിയൻ വാലാബാഗ് കൂട്ടകൊല നടന്നത് നിരപരാധികൾ വെടിയേറ്റു വീണ ഈ സംഭവം ഈ ചെറുപ്പക്കാരനിലെ ദേശഭക്തി ആളി കത്തിച്ചു, പിറ്റെ ദിവസം ജാലിയൻവാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്ന് ശേഖരിച്ച മണ്ണും ചോരയും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ച് തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിനു പരി വിപ്ലവം കൊണ്ട് മാത്രമെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ കഴിയു എന്ന് ഭഗത് വിശ്വസിച്ചു തുടങ്ങി ഗാന്ധിജിയുടെ അക്രമരഹിത സമര രീതിയോട് പൊരുത്തപെടുവാൻ പിന്നീട് ഭഗതിന് കഴിഞ്ഞില്ല.

   ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെ കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിൽ ഒരാളായും ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഭഗത് സിംഗ്. ലാഹോർ ഗൂഡാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ 1931 മാർച്ച് 23ന് വധശിക്ഷയ്ക്ക് വിധേയനാക്കി.

                       എന്റെ ശേഖരണത്തിൽ നിന്നും ഭഗത് സിംഗിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.




08/01/2019- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- രണ്ടു രൂപ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
22

  രണ്ടു രൂപ  നാണയങ്ങൾ








04/01/2019- തീപ്പെട്ടി ശേഖരണം- ചന്ദ്രശേഖർ ആസാദ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
20
   
ചന്ദ്രശേഖർ ആസാദ്

ചന്ദ്രശേഖർ ആസാദിന്റെ ജനനം 1906 ജൂലൈ 23 ന് മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്റ എന്ന സ്ഥലത്താണ്.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു പ്രധാന വിപ്ലവകാരി ആയിരുന്നു അദ്ദേഹം. ഭഗത് സിംങ്ങിന്റെ ഗുരു ആയും ഇദ്ദേഹത്തെ കണക്കാക്കുന്നു.

                 വളരെ ചെറിയ പ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖർ വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത് നിസ്സഹകരണ പ്രസ്ത്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങൾ ആയിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗം വിപ്ലവത്തിലൂടെ ആണ് എന്ന് മനസിലാക്കുകയും ആ വഴിക്ക് തിരിയുകയും ചെയ്തു.

        ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ ,നൗ ജവാൻ ഭാരത് സഭ ,കീർത്തി കിസാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധി കേന്ദ്രവും ആയിരുന്നു ചന്ദ്രശേഖർ ആസാദ്.
ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിൽ എത്തുകയും ചെയ്തു ആ കോടതി മുറിയിൽ അദ്ദേഹം കാണിച്ച ധൈര്യം ജഡ്ജിയെ പോലും അതിശയിപ്പിച്ചു അവിടെ വെച്ചാണ് അദ്ദേഹത്തിന് ആസാദ് എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ സീതാറാം തിവാരി ചന്ദ്രശേഖർ ആസാദ് എന്ന് അറിയപ്പെടുവാൻ തുടങ്ങി.

    ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 Feb 27 ന് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ച് പോലീസ് അദ്ദേഹത്തെ വളഞ്ഞു തുടർന്ന് നടന്ന വെടിവെയ്പ്പിൽ ആസാദ് മൂന്ന് പോലീസുകാരെ വധിക്കുകയുണ്ടായി രക്ഷപെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ആസാദ് തന്റെ കൈ തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. മരണസമയത്ത് ഉപയോഗിച്ച കൈ തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യുസിയത്തിൽ പ്രദർശനത്തിനായി വച്ചിട്ടുണ്ട്.

           എന്റെ ശേഖരണത്തിലെ ചന്ദ്രശേഖർ ആസാദിന്റെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു.






01/01/2019- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- ഒരു രൂപ നാണയങ്ങൾ ഭാഗം രണ്ട്


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
21

  ഒരു രൂപ  നാണയങ്ങൾ ഭാഗം രണ്ട്