ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 20 |
ഭഗത് സിംഗ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിൽ ഒരാളായിരുന്നു ഭഗത് സിംഗ്. 1907 സെപ്റ്റംബർ 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ) പഞ്ചാബിലെ ലായൽ പൂർ ജില്ലയിലെ ബങ്ക ഗ്രാമത്തിലെ ഒരു സിക്ക് കർഷക കുടുംബത്തിൽ സർദാർ കിഷൻ സിംഗിന്റെയും വിദ്യവതിയുടെയും 2 മത്തെ പുത്രൻ ആയിട്ടായിരുന്നു ജനനം.
ഭഗത് സിംഗിന് 12 വയസ്സ് ഉള്ളപ്പോൾ ആണ് ജാലിയൻ വാലാബാഗ് കൂട്ടകൊല നടന്നത് നിരപരാധികൾ വെടിയേറ്റു വീണ ഈ സംഭവം ഈ ചെറുപ്പക്കാരനിലെ ദേശഭക്തി ആളി കത്തിച്ചു, പിറ്റെ ദിവസം ജാലിയൻവാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്ന് ശേഖരിച്ച മണ്ണും ചോരയും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ച് തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിനു പരി വിപ്ലവം കൊണ്ട് മാത്രമെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ കഴിയു എന്ന് ഭഗത് വിശ്വസിച്ചു തുടങ്ങി ഗാന്ധിജിയുടെ അക്രമരഹിത സമര രീതിയോട് പൊരുത്തപെടുവാൻ പിന്നീട് ഭഗതിന് കഴിഞ്ഞില്ല.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെ കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിൽ ഒരാളായും ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഭഗത് സിംഗ്. ലാഹോർ ഗൂഡാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ 1931 മാർച്ച് 23ന് വധശിക്ഷയ്ക്ക് വിധേയനാക്കി.
എന്റെ ശേഖരണത്തിൽ നിന്നും ഭഗത് സിംഗിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.

No comments:
Post a Comment