12/01/2019

04/01/2019- തീപ്പെട്ടി ശേഖരണം- ചന്ദ്രശേഖർ ആസാദ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
20
   
ചന്ദ്രശേഖർ ആസാദ്

ചന്ദ്രശേഖർ ആസാദിന്റെ ജനനം 1906 ജൂലൈ 23 ന് മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്റ എന്ന സ്ഥലത്താണ്.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു പ്രധാന വിപ്ലവകാരി ആയിരുന്നു അദ്ദേഹം. ഭഗത് സിംങ്ങിന്റെ ഗുരു ആയും ഇദ്ദേഹത്തെ കണക്കാക്കുന്നു.

                 വളരെ ചെറിയ പ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖർ വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത് നിസ്സഹകരണ പ്രസ്ത്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങൾ ആയിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗം വിപ്ലവത്തിലൂടെ ആണ് എന്ന് മനസിലാക്കുകയും ആ വഴിക്ക് തിരിയുകയും ചെയ്തു.

        ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ ,നൗ ജവാൻ ഭാരത് സഭ ,കീർത്തി കിസാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധി കേന്ദ്രവും ആയിരുന്നു ചന്ദ്രശേഖർ ആസാദ്.
ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിൽ എത്തുകയും ചെയ്തു ആ കോടതി മുറിയിൽ അദ്ദേഹം കാണിച്ച ധൈര്യം ജഡ്ജിയെ പോലും അതിശയിപ്പിച്ചു അവിടെ വെച്ചാണ് അദ്ദേഹത്തിന് ആസാദ് എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ സീതാറാം തിവാരി ചന്ദ്രശേഖർ ആസാദ് എന്ന് അറിയപ്പെടുവാൻ തുടങ്ങി.

    ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 Feb 27 ന് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ച് പോലീസ് അദ്ദേഹത്തെ വളഞ്ഞു തുടർന്ന് നടന്ന വെടിവെയ്പ്പിൽ ആസാദ് മൂന്ന് പോലീസുകാരെ വധിക്കുകയുണ്ടായി രക്ഷപെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ആസാദ് തന്റെ കൈ തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. മരണസമയത്ത് ഉപയോഗിച്ച കൈ തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യുസിയത്തിൽ പ്രദർശനത്തിനായി വച്ചിട്ടുണ്ട്.

           എന്റെ ശേഖരണത്തിലെ ചന്ദ്രശേഖർ ആസാദിന്റെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു.






No comments:

Post a Comment