ഇന്നത്തെ പഠനം
| |
അവതരണം
|
അബ്ബാസ് മഞ്ചേരി
|
വിഷയം
|
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
|
ലക്കം
| 01 |
📚 ഇന്നത്തെ പഠനം
അവതരിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി അബ്ബാസ്
നാണയ പഠനം തപസ്യയാക്കിയ അബ്ബാസിൻ്റെ പക്കൽ പുരാതന നാണയങ്ങളുടെ വൻ ശേഖരമുണ്ട്. ഗുർജാര, പ്രത്തിഹാര നാണയങ്ങൾ മുഗൾ - സുൽത്താനേറ്റ് - ഗുജറാത്ത് സുൽത്താനേറ്റ് നാണയങ്ങൾ, വിവിധ മുസ്ലിം രാജവംശങ്ങളുടെ നാണയങ്ങൾ എന്നിവ മിൻ്റ് അടിസ്ഥാനമാക്കി ക്രമത്തിൽ ശേഖരിച്ചിട്ടുണ്ട്.
നാണയങ്ങൾക്ക് പുറമേ കറൻസി പുരാവസ്തുക്കൾ ന്യൂസ് പേപ്പറുകൾ എന്നിവയും ശേഖരിക്കുന്നുണ്ട്.
ചരിത്ര വിദ്യാർത്ഥിയായിരിക്കെയാണ് നാണയ ശേഖരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ച നാണയങ്ങളാണ് പിന്നീട് അമൂല്യ ശേഖരമായി മാറിയത്.
ചരിത്ര പഠനത്തോടൊപ്പം ചിത്ര രചനയും വഴങ്ങും ആർട്ടിസ്റ്റ് കൂടിയായ അബ്ബാസിന്.
No comments:
Post a Comment