ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 22 |
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്ര ബോസ് നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത് തുടർച്ചയായി 2 തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജി യുടെ അഹിംസാ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്രൃം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപികരിച്ചു.
1897 ൽ ബ്രിട്ടീഷ് ഇന്ത്യൻ അധീനതയിലുള്ള ബംഗാൾ പ്രവിശ്യയിലെ ഒറീസയിലെ കട്ടക്ക് എന്ന സ്ഥലത്ത് ജാനകി നാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു.പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യഭ്യസത്തിനായി ചേർന്നത്.ബ്രിട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രീതിയിൽ സുഭാഷ് സംതൃപ്തൻ ആയിരുന്നില്ല.
1920 ൽ ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സായിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കുവാൻ വേണ്ടി അദ്ദേഹം സിവിൽ സർവ്വീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. എന്നാൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തവുമായി യോജിച്ച് പോകുവാൻ ബോസിന് കഴിഞ്ഞില്ല. 1924 ൽ തീവ്രവാദി ആണെന്ന സംശയത്തിൽ ബോസിനെ അറസ്റ്റ് ചെയ്യുകയും ആദ്യം അലിപ്പൂർ ജയിലിലും പിന്നീട് ബർമ്മയിലേക്കും നാട് കടത്തി .
1943 ജൂലൈ 4 ന് റാഷ് ബിഹാരി ബോസ് സിംങ്കപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാഷ് ചന്ദ്ര ബോസിന് കൈമാറി അടുത്ത ദിവസം അദ്ദേഹം ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷണൽ ആർമ്മി രൂപവത്കരിച്ചു. I N A യുടെ രൂപികരണത്തിലും പ്രവർത്തനങ്ങളിലും ഒത്തിരി മലയാളികളും പങ്ക് വഹിച്ചു.
1945 ഓഗസ്റ്റ് 18ന് ബോസ് തായ് വാനിലെ തെയ്ഹോക്കു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവർൺമെന്റിന്റെ ഔദ്യോഗിക ഭാഷ്യം ഇതിനെ പറ്റി അന്വേഷിക്കുവാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷനും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഖോസ്ലാ കമ്മീഷനും നിയോഗിക്കപ്പെട്ടിരുന്നു. ഈ രണ്ട് കമ്മീഷനും ബോസ് വിമാന അപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. പിന്നീട് ഇതിനെ പറ്റി കുറെ ഉഹാപോഹങ്ങൾ നിലനിന്നിരുന്നെങ്കിലും വേറെ കൃത്യമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല.
എന്റെ ശേഖരണത്തിലെ സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.
No comments:
Post a Comment