ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 38 |
സർ ഐസക് ന്യൂട്ടൺ
ജനനം:4 ജനുവരി 1642, വൂള്‍സ്തോര്‍പ്പ്, ലിങ്കണ്‍ഷെയര്‍, ഇംഗ്ലണ്ട്.
മരണം:31 മാര്‍ച്ച് 1727, കെന്‍സിങ്ടണ്‍, ഇംഗ്ലണ്ട്.
പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റുംആയിരുന്നു സർ ഐസക് ന്യൂട്ടൻ. പന്ത്രണ്ടാമത്തെ വയസ്സിലാണ് ഐസക് ന്യൂട്ടൻ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. എന്നാല്‍ പതിനഞ്ചാമത്തെ വയസ്സിൽ ന്യൂട്ടന് പഠനം നിർത്തിവയ്കേണ്ടിവന്നു. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദർശിച്ച അമ്മാവന്‍ 1660-ല്‍ തന്‍റെ 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർക്കുകയും, 1665-ല്‍ ട്രിനിറ്റി കോളേജിൽനിന്ന് ന്യൂട്ടന് ബിരുദമെടുക്കുകയും ചെയ്തു. 1666- ൽ ഗുരുത്വാകർഷണ നിയമംപ്രഖ്യാപിച്ചവെക്തിയാണ് സർ ഐസക് ന്യൂട്ടൻ. 1665-ൽ ആപ്പിൾമരത്തിന്‍റെ ചുവട്ടിലിരിക്കുമ്പോൾ ആപ്പിൾ താഴെവീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേയ്ക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്‍റെ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണസിദ്ധാന്തമായി 1687- ൽ പിന്നീട് പുറത്തുവന്നത്. 2005-ൽ റോയൽ സൊസൈറ്റിനടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺനെ ആണ്, ബലത്തിന്‍റെ യൂണിറ്റ് ന്യൂട്ടന്‍റെ പേരിലാണ് അറിയപ്പെടുന്നത്. രാഷ്ട്രത്തിന്‍റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടൻ. സർ ഐസക് ന്യൂട്ടൺനെ ആദരിച്ചുകൊണ്ട് ഇംഗ്ലണ്ട് പുറത്തിറക്കിയ ഒരു പൗണ്ട്.
No comments:
Post a Comment