31/01/2019

19/01/2019- തീപ്പെട്ടി ശേഖരണം- ഛത്രപതി ശിവാജി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
21
   
ഛത്രപതി ശിവാജി

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജാവ് എന്നറിയപ്പെടുന്ന ശിവാജി ശഹാജി ഭോസ്ലേ .1627 ഫെബ്രുവരി 19 ആം തീയതി മഹാരാഷ്ട്രയിലെ പുനെക്ക് സമീപമുള്ള ശിവനേരി കോട്ടയിൽ ഷ ഹാജി ഭോസ്ലേയുടെയും ജിജാഭായി യുടെയും ഇളയ മകനായി ശിവാജി ജനിച്ചത്.

മാതാവിൽ നിന്നും ഇതിഹാസ കഥകൾ കേട്ടു വളർന്ന ശിവാജി ഒരു തികഞ്ഞ യോദ്ധാവും രാഷ്ട്രതന്ത്രജ്ഞനും ആയി വളർന്നു. തന്റെ വിദ്യാഭ്യസത്തോടൊപ്പം ഹെന്ദവ ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി. ശിവാജിയുടെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ, മുഗൾ സാമാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. ചത്രപതി ശിവാജി യുടെ കാലഘട്ടം 1627-1680 ആയിരുന്നു എന്ന് കണക്കാക്കി വരുന്നു.1674 ജൂൺ 6ന് ആണ് ശിവാജി മഹാരാജാവ് ഛത്രപതി ആയത്. അദ്ദേഹം തന്റെ സാമ്രാജ്യത്തെ ഹിന്ദു സാമ്രാജ്യം എന്ന് വിളിച്ചിരുന്നത്.


എന്റെ ശേഖരണത്തിൽ ഛത്രപതി ശിവാജിയുടെ ചിത്രമുള്ള തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു .


No comments:

Post a Comment