22/03/2020

08-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(28) - അന്താരാഷ്ട്ര വനിതാദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
28

 അന്താരാഷ്ട്ര വനിതാദിനം 

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women's day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.





07/03/2020- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-12 - ദക്ഷിണാഫ്രിക്കൻ റാൻഡ്


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
12
   
ദക്ഷിണാഫ്രിക്കൻ റാൻഡ്

ദക്ഷിണാഫ്രിക്കയുടെ ഔദ്യോഗിക കറൻസി ആണ് റാൻഡ്. റാൻഡിനെ 100 സെന്റായി തിരിച്ചിരിക്കുന്നു . 

നാണയങ്ങൾ - 1 , 2 , 5 , 10 , 20 , 50 സെന്റ്സ് 1 , 2 , 5 റാൻഡ്സ് . 
കറൻസികൾ - 10 , 20 , 50 , 100 , 200 , 1000 

ദക്ഷിണാഫ്രിക്ക 1961 ൽ റിപ്പബ്ലിക്കായി മാറിയപ്പോളാണ് റാൻഡ് അവരുടെ കറൻസിയായി അവതരിപ്പിച്ചത്. അന്ന് മുതൽ 1982 വരെ റാൻഡിനു ഡോളറിനെക്കാൾ ഉയർന്ന മൂല്യം ഉണ്ടായിരുന്നു എങ്കിലും അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെ ഫലമായി ഇത് കുറയാൻ തുടങ്ങി. രാജ്യത്തു നിലനിന്നിരുന്ന വർണ വിവേചന നയങ്ങൾ ഒരു പരിധിവരെ ഇതിനു കാരണമായി. അന്ന് മുതൽ രാജ്യത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ മുന്നേറ്റങ്ങൾക്ക് അനുസരിച്ചു വിനിമയ നിരക്കിൽ നിരവധി ഏറ്റക്കുറച്ചിലുകൾ റാൻഡിനു ഉണ്ടായിട്ടുണ്ട് .

നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഉപയോഗിക്കുന്ന നാണയങ്ങളുടെയും കറൻസികളുടെ ചില ചിത്രങ്ങൾ എന്റെ ശേഖരത്തിൽ നിന്ന്...





06/03/2020- തീപ്പെട്ടി ശേഖരണം- വാട്സ്ആപ്പ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
79
   
വാട്സ്ആപ്പ്

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖന സന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയ്ഡ്, ബ്ലാക്ക്ബറി, ആപ്പിൾ,എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, സിംബിയൻ, നൊക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇതു പ്രവർത്തിക്കും. 2009ൽ അമേരിക്ക ക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം  എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹൂവിന്റെ മുൻ ജോലിക്കാർ ആയിരുന്നു.  2014 ഫെബ്രുവരി 19 നു ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനലൂടെ, 1,14,000 കോടി രൂപയ്ക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തതായി അറിയിച്ചു.

ഇത് പൂർണമായും സൗജന്യം ആണ്. നിലവിൽ ലോകത്താകമാനം ഉള്ള ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്ത്യയിൽ 30കോടിയിലധികം  ഉപയോക്താക്കളുണ്ട്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.കൂടാതെ ഇപ്പോൾ വാട്സാപ്പ് ഫ്രീ ദൃശ്യ/ശ്രവ്യ  സംബോധനം (Audio/Video call) കൂടി ആരംഭിച്ചിരിക്കുന്നു.

                    എന്റെ ശേഖരണത്തിലെ വാട്ട് സാപ് ന്റ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു....








04/03/2020- ANCIENT INDIAN COINS- MAHAJANAPADAS- 10.Asmaka Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
60

16 MAHAJANAPADAS
10. Asmaka Mahajanapada

Asaka, Asmaka or Ashmaka Mahajanapada was located on the banks of Godavari river, between the rivers of Godavari and Manjira. It was the only Mahajanapada situated to the south of the Vindhya Range, and was in the region commonly referred to as Dakshina - Patha. It corresponds to the districts Nizamabad and parts of Adilabad in Telungana and Nanded, Yavatmal in Maharashtra states in present - day India. The capital is variously called Potali or Podana, present - day Bodhan in Maharashtra. Asmaka is derived from the Sanskrit word "Ashma" which means Stone or Gem, in fact one finds thousands of hillocks and stones in this region and thus it is aptly called Ashmaka (stony region).

The coins  bear 4 punches, closely resembles issue of the neighbouring Andhra/Vidharbha janapada, weighs approximately 1.5 g (1/2 Karshapana Standard) and date to 500 - 350 BC. 
They are found mostly in Godavari Valley.


03/03/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ആന്റീഗ & ബാർബ്യൂഡ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
30
   
 ആന്റീഗ & ബാർബ്യൂഡ

ആന്റീഗയും ബാർബ്യൂഡയും.കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. കരീബിയൻ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റീഗയും ബാർബ്യൂഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കൻ, ബ്രിട്ടീഷ്, പോർച്ചുഗീസ് പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോൺസ് ആണ് തലസ്ഥാനം

ലോക ക്രിക്കറ്റിന് സ ർ വിവിയർ റിച്ചാർഡ്സിനെപ്പൊലെ ഒട്ടേറെ മഹാന്മാരെ സമ്മാനിച്ച ഈ രാഷ്ട്രം കരീബിയയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. അതു തന്നെയാണ് മുഖ്യ വരുമാനവും. കരീബിയൻ നിലവാരമനുസരിച്ച് മികച്ച ജീവിത ചുറ്റുപാടും ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുമുണ്ട് - സ്പാനിഷ്, ഇംഗ്ലീഷ് കോളനിയായ ദീർഘകാലം കഴിച്ചു കൂട്ടിയ ആന്റിഗ& ബർബുഡ 1981 ലാണ് ബ്രിട്ടാനിൽ നിന്ന് സ്വതന്ത്രമായത്.





02-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(27) - മൗലാന അബ്ദുൾ കലാം ആസാദ്


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
27

മൗലാന അബ്ദുൾ കലാം  ആസാദ് 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ അബുൽ കലാം ആസാദ് അഥവാ മൗലാന അബുൽ കലാം മൊഹിയുദ്ദീൻ അഹമ്മദ്. മൗലാന ആസാദ് എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്.  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചാരികുന്നത് തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തന കൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്നം നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ എക്കാലത്തേയും ആത്മാഭിമാനങ്ങളിലൊന്നാണ്‌ മൗലാനാ അബുല്‍കലാം ആസാദ്‌. ഇന്ത്യയുടെ ധീരമക്കളിലൊരാളായി ജീവിച്ച്‌, സ്വരാജ്യത്തിനായി ജീവിതമര്‍പ്പിച്ച്‌, സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഇന്ത്യയിലും വിപുലമായ കര്‍മ വസന്തങ്ങള്‍ സമ്മാനിച്ച്‌ അനിതരമായ ചരിത്രവും പൈതൃകവും ബാക്കിയാക്കിയാണ്‌ ആസാദ്‌ യാത്രയായത്‌.

1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മാതാവ് അറബ് വംശജയാണ്. ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറി താമസിച്ചിരുന്നത്. അവിടെ വച്ച് വിവാഹിതനായ അദ്ദേഹം 1890 ൽ ഇന്ത്യയിൽ തിരിച്ചെത്തി. പതിമൂന്നാം വയസ്സിൽ അബുൽ കലാം സുലേഖ ബീഗത്തെ വിവാഹം കഴിച്ചു. പണ്ഡിതനായ പിതാവും ഭക്തയായ ഉമ്മയും തന്നെയായിരുന്നു ആസാദിന്റെ ആദ്യത്തെ ഗുരുനാഥന്മാര്‍. 16 വയസ്സുവരെ വീട്ടില്‍ തന്നെ പഠിച്ചു. വിവിധ വിഷയങ്ങളില്‍ പ്രാഥമിക ജ്ഞാനം നേടിയെടുത്ത ആ വിദ്യാര്‍ഥി ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കുകയും ചെയ്‌തു. ഈജിപ്‌തില്‍ നിന്നും ബയ്‌റൂത്തില്‍ നിന്നും വന്നിരുന്ന മാഗസിനുകളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും സമകാലത്തെ വായിച്ചറിയാനും ആസാദിനു സാധിച്ചിരുന്നു. 1901-ല്‍ ബോംബെയിലേക്ക്‌ താമസം മാറിയതോടെ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ലഭിക്കാനുള്ള അവസരമുണ്ടായി. ആ ഗ്രന്ഥങ്ങളിലൂടെയാണ്‌ സര്‍ സയ്യിദിനെയും ജമാലുദ്ദീന്‍ അഫ്‌ഗാനിയെയും മുഹമ്മദ്‌ അബ്‌ദയെയുമൊക്കെ പരിചയപ്പെടുന്നത്‌. ആധുനിക വിദ്യാഭ്യാസത്തെ സംബന്ധിച്ച സര്‍ സയ്യിദിന്റെ പ്രോത്സാഹനമാണ്‌ ഇംഗ്ലീഷ്‌ പഠിക്കാന്‍ ആസാദിനെ പ്രചോദിപ്പിച്ചത്‌. സര്‍ സയ്യിദ്‌ തന്നെയാണ്‌ ആസാദിനെ ഏറ്റവും സ്വാധീനം ചെലുത്തിയതും. പരന്ന വായനയിലൂടെ ചെറുപ്പത്തില്‍ തന്നെ പത്ര പ്രവര്‍ത്തകൻ അകാനായിരുന്നു ആസാദിന്റെ മോഹം. പതിനൊന്നാമത്തെ വയസ്സിലാണ്‌ അദ്ദേഹത്തിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്‌. അതേ വയസ്സില്‍ തന്നെ നയീ രംഗേ ആലം എന്നൊരു മാഗസിന്‍ പ്രസിദ്ധീകരിച്ചെങ്കിലും അധിക കാലം മുന്നോട്ടുപോയില്ല.

മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടായിത്തീര്‍ന്ന ആസാദ്‌, വിഖ്യാതനായൊരു ഖുര്‍ആന്‍ വ്യാഖ്യാതാവും അറബി, പേര്‍ഷ്യന്‍ ഭാഷാ വിദഗ്‌ധനും അഗാധ ജ്ഞാനിയായ പണ്ഡിതനും വിസ്‌മയിപ്പിക്കുന്ന പ്രഭാഷകനും വിശ്രുതനായ എഴുത്തുകാരനും ധീരനായ പത്രപ്രവര്‍ത്തകനും വിപ്ലവകാരിയായ ദാര്‍ശനികനും സന്ധിയില്ലാത്ത നവോത്ഥാന നായകനുമായിരുന്നു. ഫിറൂസ്‌ ബക്ത്‌ എന്ന യഥാര്‍ഥ പേര്‌ ഒഴിവാക്കി, സ്വാതന്ത്ര്യദാഹം തുടിച്ച ആ രാജ്യസ്‌നേഹി, `ആസാദ്‌’ (സ്വാതന്ത്ര്യം) എന്ന തൂലികാനാമം സ്വീകരിച്ചതോടെ `അബുല്‍കലാം ആസാദ്‌’ആയിത്തീരുകയായിരുന്നു.

അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ചു. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ വേളയിൽ ഗാന്ധിയുമായി അടുത്തിടപഴകി. “അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്.” -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽ നിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെ ക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ “അൽ ഹിലാൽ” എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിട്ടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം “അൽ ബലാഗ്” എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: “അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു .”

ഗാന്ധിജിയുടെ ആത്മ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആസാദ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വത്തിലേക്ക്‌ ഗാന്ധിജി വന്നതു മുതല്‍ പിന്തുണയും സഹായവുമായി ആസാദിന്റെ കൂട്ടുകെട്ടുണ്ടായിരുന്നു. റാഞ്ചിയിലെത്തിയ ഗാന്ധിജിക്ക്‌ ആസാദുമായി സന്ധിക്കാനുള്ള അവസരം അധികാരികള്‍ നിഷേധിച്ചിരുന്നു. 1920-ല്‍ ദല്‍ഹിയില്‍ വെച്ചാണ്‌ ഇരുവരും ആദ്യമായി തമ്മില്‍ കാണുന്നത്‌. അതിനുമുമ്പ്‌ തന്നെ അല്‍ ഹിലാലിലൂടെ ആസാദ്‌ ഉയര്‍ത്തിവിട്ട ആശയങ്ങളെ ഗാന്ധിജി ശ്രദ്ധിച്ചിരുന്നതിനാല്‍ ഇരുവര്‍ക്കുമിടയിലെ ആശയപ്പൊരുത്തം വേഗത്തിലായി.`തര്‍ക്കുല്‍ മുവാലാത്‌’ എന്ന പേരില്‍ ആസാദ്‌ മുന്നോട്ടുവെച്ച സമര മാര്‍ഗമാണ്‌ പിന്നീട്‌`നിസ്സഹകരണ പ്രസ്ഥാന’മായി ഗാന്ധിജി രൂപാന്തരപ്പെടുത്തിയത്‌. കലവറയില്ലാത്ത പിന്തുണയോടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആസാദ്‌, അതിന്റെ പേരില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട ദേശീയ നേതാവ്‌ കൂടിയാണ്‌. 1921ഡിസംബര്‍ 10-നായിരുന്നു ആ അറസ്റ്റ്‌. ഈ കേസില്‍ അദ്ദേഹം രേഖാമൂലം സമര്‍പ്പിച്ച വിശദീകരണം ഖൗലേ ഫൈസല്‍ എന്ന പേരില്‍ വിഖ്യാതമാണ്‌. ഇതിന്റെ അറബി പരിഭാഷ ഥൗറതുല്‍ ഹിന്ദി അസ്സിയാസിയ്യ എന്ന പേരില്‍ 1922-ല്‍ തന്നെ കെയ്‌റോവില്‍ നിന്ന്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ വിശ്വവിഖ്യാതമായ അല്‍ഈമാനു വല്‍ഹയാത്ത്‌ എന്ന ഗ്രന്ഥത്തില്‍ ഈ പുസ്‌തകത്തില്‍ നിന്ന്‌ ധാരാളം വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്‌.

1923-ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ, കോണ്‍ഗ്രസ്‌ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായിത്തീരുകയായിരുന്നു ആസാദ്‌. 1936, 1940വര്‍ഷങ്ങളില്‍ വീണ്ടും അതേ പദവിയില്‍ അദ്ദേഹമിരുന്നു. 1946വരെ ആസാദ്‌ തന്നെയായിരുന്നു പ്രസിഡണ്ട്‌. സ്വാതന്ത്ര്യ സമരം നിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആസാദിന്റെ കരുത്തുറ്റ നേതൃത്വം കോണ്‍ഗ്രസ്സിന്‌ ശക്തി പകര്‍ന്നു.

ഇന്ത്യന്‍ മുസ്‌ലിംകളെ കോണ്‍ഗ്രസ്സിനൊപ്പം നിര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട ആസാദ്‌ വിഭജനത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. വിഭജനം സംഭവിച്ചതില്‍ അതീവദുഖിതനുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ആസാദ്‌ പറഞ്ഞതിങ്ങനെ:“ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്‌, കുതബ്‌മീനാറിന്റെ മുകളില്‍ കയറി നിന്ന്‌ എന്നോട്‌ സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്‌ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയായിരിക്കും.”

സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തില്‍ നടന്ന സുപ്രധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ എന്ന നിലയില്‍ ആസാദിന്റെ സാന്നിധ്യമുണ്ടായിരുന്നു.1945-ലെ വട്ടമേശ സമ്മേളനത്തിലും1946-ല്‍ കാബിനറ്റ്‌ മിഷന്‍ കൂടിക്കാഴ്‌ചയിലും സ്റ്റാഫോര്‍ഡ്‌ ക്രിപ്‌സ്‌ കൂടിക്കാഴ്‌ചയിലും അദ്ദേഹം പങ്കു കൊണ്ടു. അന്നെല്ലാം വിഭജനമെന്ന ആശയത്തോട്‌ അദ്ദേഹം കടുത്ത വിരോധം പ്രകടിപ്പിക്കുകയും ചെയ്‌തു. 1946-ല്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ ആസാദായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മരണം വരെയും ആസാദ്‌ തന്നെയായിരുന്നു വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തത്‌. രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അദ്ദേഹം നിയോഗിച്ച വിവിധ കമ്മീഷനുകള്‍ നിര്‍ണായകമായിരുന്നു. 1948-ല്‍ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷനും 1952-ല്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ കമ്മീഷനും രൂപീകരിച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍ രൂപീകരിച്ചതിനു പിന്നിലും അദ്ദേഹം തന്നെയായിരുന്നു. 1947-ല്‍ രണ്ടുകോടി രൂപയായിരുന്ന കേന്ദ്രവിദ്യാഭ്യാസ ബജറ്റ്‌ അദ്ദേഹത്തിന്റെ ഭരണത്തിലൂടെ മുപ്പത്‌ കോടിയായി ഉയര്‍ന്നു. 1951, 1952, 1955 കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഉപാധ്യക്ഷനുമായിരുന്നു. 1958ഫെബ്രുവരി 22-നാണ്‌ ആ മഹാജീവിതം പൊലിഞ്ഞത്‌.

പൊതു ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ഇസ്‌ലാമിക നിഷ്‌ഠയും മുസ്‌ലിം വിദ്യാഭ്യാസത്തിനായി ചെയ്‌ത സേവനങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഇസ്‌ലാമിക ദര്‍ശനങ്ങളെ ആഴത്തില്‍ അറിഞ്ഞ ആസാദ്‌, ഇസ്‌ലാമിക സാഹിത്യത്തിന്‌ ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഏറെ പ്രസിദ്ധമാണ്‌.` തര്‍ജുമാനുല്‍ ഖുര്‍ആന്‍ നിരവധി ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഉസ്‌മാനിയ സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന ഡോ. സയ്‌ദ്‌ അബ്ദുല്ലത്തീഫ്‌ നിര്‍വഹിച്ച ഇംഗ്ലീഷ്‌ പരിഭാഷ ഇതില്‍ ഏറെ സവിശേഷതയുള്ളതും ലോക പ്രസിദ്ധവുമാണ്‌.
ആസാദിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഈ വിവര്‍ത്തനം ആസാദിന്റെ തന്നെ പ്രശംസ നേടി.

അദ്ദേഹം ഖുര്‍ആന്‍ ഉര്‍ദു ഭാഷയിൽ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ചിന്തയിലും ജീവിതത്തിലും ശക്തമായ മതനിഷ്‌ഠ പുലര്‍ത്തിയ ആസാദ്‌ കരുത്തനായൊരു പ്രബോധകനായിരുന്നു. ഇസ്‌ലാമികമായ അന്തസ്സില്‍ അഭിമാനിക്കുന്നതില്‍ അദ്ദേഹത്തിന്‌ ആരുടെ മുന്നിലും മടിയുണ്ടായിരുന്നില്ല. ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള ദേശീയ നേതാക്കള്‍ക്ക്‌ ഇസ്‌ലാമിനെ ക്കുറിച്ച അറിവും മതിപ്പും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം ആകും വിധം ശ്രമിച്ചു.





01-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(26) - (ഉസ്താദ് അലാവുദ്ധീൻ ഖാൻ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
26

ഉസ്താദ് അലാവുദ്ധീൻ ഖാൻ

ഇന്ത്യൻ സംഗീതത്തിലെ വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ (1862 – 1972). ഒരു നൂറ്റാണ്ടിലധികം കാലം നീണ്ടുനിന്ന ആ സംഗീത ജീവിതം ഇന്ത്യൻ സംഗീതത്തിന്‌ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഇരുനൂറിലധികം വ്യത്യസ്ത വാദ്യ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനറിയമായിരുന്നു അദ്ധേഹത്തിന്. സംഗീതത്തിലും ജീവിതത്തിലും സൂഫി സംസ്ക്കാരം പിൻപറ്റിയിരുന്ന അദ്ദേഹത്തിന്റെ ജീവിതകാലം ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണയുഗമായിരുന്നു. മെയ്ഹറിലെ പള്ളിയിൽ നിന്ന് സുബഹി നിസ്കാരം കഴിഞ്ഞ് ശാരദാക്ഷേത്രത്തിൽ സംഗീതാർച്ചന നടത്തുമായിരുന്നു അദ്ധേഹം! പണ്ഡിറ്റ് രവിശങ്കറുൾപ്പെടെയുള്ള പ്രഗല്ഭരായ ശിഷ്യനിരയെ വാർത്തെടുത്തതിലൂടെ തന്റെ സംഗീതം കാലഘട്ടങ്ങൾക്കതീതമായി നിലകൊള്ളുമെന്നദ്ദേഹം തെളിയിച്ചു. യൗവ്വനത്തിൽ തന്നെ സംഗീത ജീവിതം അവസാനിപ്പിച്ച് എന്നേക്കുമായി മൗനവാത്മീകത്തിലേക്ക് ഉൾവലിഞ്ഞ വിശ്രുത സംഗീതജ്ഞ അന്നപൂർണ്ണാദേവിയെന്ന രോഷനാരാ ബീഗം അലാവുദ്ധീൻ ഖാന്റെ മകളാണ്. സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ മകനും. ഇന്ത്യൻ ചലച്ചിത്ര പ്രതിഭ ഋത്വിക് ഖട്ടക്ക് ഉസ്താദ് അലാവുദ്ധീൻ ഖാനെ കുറിച്ച് അപൂർവ്വ സുന്ദരമായ ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.