27/06/2021

സ്മാരക നാണയങ്ങൾ (41) - ഒന്‍പതാമത് ഏഷ്യന്‍ ഗയിംസ് - ഡെല്‍ഹി 1982

                                        

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
41

ഒന്‍പതാമത് ഏഷ്യന്‍ ഗയിംസ് - ഡെല്‍ഹി 1982

നാല് വർഷത്തിലൊരിക്കൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന വിവിധ കായിക മത്സരങ്ങളുൾപ്പെടുത്തിയുള്ള കായിക മാമാങ്കമാണ് ഏഷ്യാഡ് എന്നുകൂടി  പേരുള്ള ഏഷ്യൻ ഗെയിംസ്.

1912 മുതൽ തന്നെ ജപ്പാൻ, ഫിലിപ്പീൻസ്, ചൈന എന്നീ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച്  "ഫാർ ഈസ്റ്റ് ചാംപ്യൻഷിപ് ഗെയിംസ് " എന്ന പേരിൽ കായിക മത്സരങ്ങൾ നടന്നു വന്നിരുന്നു. 1913 ൽ ആറു രാഷ്ട്രങ്ങൾ പങ്കെടുത്തു തുടങ്ങിയ ഈ പ്രസ്ഥാനം സീനോ - ജാപ്പനീസ് യുദ്ധത്തിന്റെയും, മഞ്ചുകുവോയെ (ജപ്പാന് അധീനമായിരുന്ന മഞ്ചൂറിയ പ്രദേശം) ഒരു പ്രത്യേക രാഷ്ട്രമായി മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന ജപ്പാന്റെ കടുംപിടിത്തത്തിന്റെയും പശ്ചാത്തലത്തിൽ 1938 ലെ മത്സരം റദ്ദാക്കിയതോടെ ഈ മത്സരങ്ങള്‍ അവസാനിച്ചു.

1949 ഫെബ്രുവരിയിൽ ദില്ലിയിൽ ഉത്ഘാടനം ചെയ്ത "ഏഷ്യൻ അത് ലറ്റിക് ഫെഡറേഷൻ", ഏഷ്യൻ രാഷ്ട്രങ്ങൾക്കായി ദില്ലിയിൽ വച്ച് 1950 ൽ കായികമത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അത് നടന്നത് 1951 ലായിരുന്നുവെങ്കിലും 1950 മുതലുള്ള ഓരോ നാല് വർഷത്തിലും ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ മേൽനോട്ടത്തിൽ ഏഷ്യൻ ഗെയിംസ് ഇന്നും നടന്നു വരുന്നു.

1951 ൽ നടന്ന 1950 ലെ ഏഷ്യാഡിനു ശേഷം 1982 ലാണ് ഭാരതത്തിൽ ഇതിന് വേദിയൊരുങ്ങിയത്. നവംബർ 19 മുതൽ ഡിസംബർ 4 വരെ നടന്ന മത്സരങ്ങളിൽ മെഡൽ നിലയിൽ അഞ്ചാം സ്ഥാനം കൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ, എം.ഡി.വത്സമ്മ തുടങ്ങി ഒരുപിടി കായികതാരങ്ങളെ 1982 ലെ ഏഷ്യാഡ് ലോക ശ്രദ്ധയിലെത്തിച്ചു.

അന്നത്തെ ഭാഗ്യചിഹ്നമായിരുന്ന "അപ്പു" ഏറെ ജനപ്രിയമാകുകയും 1984 ൽ ദില്ലിയിലെ “അപ്പുഘർ”  എന്ന അമ്യൂസ്മെന്റ് പാർക്കിന്റെ ആരംഭത്തിന് കാരണമാകുകയും ചെയ്തു.

ഭാരതം ഈ അവസരത്തെ  നാണയങ്ങളിലൂടെ അവിസ്മരണീയമാക്കി. 10 പൈസ, 25 പൈസ, 2 രൂപ, 10 രൂപ,100 രൂപ നാണയങ്ങളാണ് തദവസരത്തിൽ നിർമ്മിച്ചത്.

നാണയ വിവരണം

നാണയത്തിന്‍റെ  പിൻവശത്ത് ഒളിമ്പിക് കൗൺസിലിന്റെ ചിഹ്നത്തിന് താഴെ ദില്ലിയിലെ ജന്തർ മന്തറിലുള്ള "മിശ്രയന്ത്ര" എന്ന നിർമ്മിതി ചിത്രീകരിച്ചിരിക്കുന്നു. (അവിടെയുള്ള വിവിധ ജ്യോതിശാസ്ത്ര യന്ത്രങ്ങളിൽ നിന്ന് പ്രസ്തുത ഉപകരണമായിരുന്നു  1982 ഏഷ്യാഡിന്റെ അടയാളചിഹ്നമായി സ്വീകരിക്കപ്പെട്ടിരുന്നത്).

സാങ്കേതിക വിവരണം

1 മൂല്യം - 10 പൈസ , ഭാരം - 2.3 ഗ്രാം, വ്യാസം - 12 മില്ലിമീറ്റര്‍ (notched), ലോഹം - അലൂമിനിയം.
2 മൂല്യം - 25 പൈസ, ഭാരം - 2.6 ഗ്രാം, വ്യാസം - 19.2 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
3 മൂല്യം - 2 രൂപ, ഭാരം -  8.1ഗ്രാം, വ്യാസം - 28 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
4 മൂല്യം - 10 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
5 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%
നിക്കൽ - 5%, നാകം - 5%.







26/06/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (87) - അന്താരാഷ്ട്ര കുടുംബ വർഷം. 1994

                           

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
87

അന്താരാഷ്ട്ര കുടുംബ വർഷം. 1994 

ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1994 അന്താരാഷ്ട്ര കുടുംബ വർഷമായി, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ, ഇന്ത്യയിലും ആചരിച്ചു. 

ഈ അവസരത്തിൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.







"ഒരു മേൽക്കൂരക്ക് താഴെ, ജീവൻറെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായി, ഊഷ്മളതയും കരുതലും സുരക്ഷയും ഒരുമയും വിട്ടുവീഴ്ചയും സ്വീകിര്യതയും  ഒരുമിച്ച് കാണുന്ന പരസ്പരം ബന്ധപ്പെട്ടുള്ള ഹൃദയങ്ങൾ." ഇതാണ് അന്താരാഷ്ട്ര കുടുംബവർഷത്തിൻറെ ചിഹ്നം പ്രതീകവത്കരിക്കുന്നത്.




കറൻസിയിലെ വ്യക്തികൾ (53) - ബെർത്ത വോൺ സട്ട്നർ

         

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
53
   
ബെർത്ത വോൺ സട്ട്നർ

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർത്ത വോൺ സട്ട്നർ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർത്ത ഫെലിസിറ്റാസ് സോഫീ വോൺ സട്ട്നർ (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. 'ആയുധങ്ങൾ അടിയറ പറയൂ ' എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്. 1891-ൽ ഓസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ഓസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. മേരി ക്യൂറിക്കുശേഷം നോബെൽ പുരസ്കാരത്തിനർഹയാ  വനിത കൂടിയായിരുന്നു ബെർത്ത.

1966 ൽ ഓസ്ട്രിയൻ നാഷണൽ ബാങ്ക് പുറത്തിറക്കിയ 1000 ഓസ്ട്രിയൻ ഷില്ലിംഗ് കറൻസി നോട്ട്. 1983 ൽ അവ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 

മുൻവശം (Obverse): ബെർത്ത വോൺ സട്ട്നറുടെ ഛായാചിത്രം ഓസ്ട്രിയയുടെ നാഷണൽ എംബ്ലവും ചിത്രീകരിച്ചിരിക്കുന്നു. 

പിൻവശം (Reverse):ഓസ്ട്രിയയിലെ ലിയോപോൾഡ്‌സ്‌ക്രോണിലെ ഹോഹെൻസാൽസ്ബർഗ് കാസിലിൻ്റെ ചിത്രം.







കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (97) - അൻഡോറാ

                 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
97

മൊണാക്കോ

മൊണാക്കോ പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം

ഗ്രീക്ക് ബി.സി. ആറാം നൂറ്റാണ്ടു മുതൽ  കോളനിയായിരുന്ന ചെറു പ്രദേശം മാണ് മൊണാക്കോ .1.95 ച.കി.മീ മാത്രം . ജനസാന്ദ്രതയേറിയ ലോകത്തിലെ ഒന്നാം മത്തെ നാട്.മറ്റ് ജനതകളും മായി ബന്ധം മില്ലാതെ ഒറ്റപ്പെട്ട് കിടന്ന ഈ നാട്ടുകാരെ ഗ്രീക്ക് കാർ മോണി യോ ക്കോസ് (Moniokos) എന്ന് വിളിച്ചു പോന്നു ക്രമേണ നാടിന് മോണോക്കോ എന്ന പേര് വന്നത്. ഈ നാട്ടുകാരെക്കാൾ കൂടുതൽ വിദേശീയർ ആണ് ഇവിടെ പാതിയും ഫ്രഞ്ച് കാർ. തദ്ദേശീയർ     15% മാത്രം. യൂറോപ്പിൽ സാമ്രാജ്യശക്തികൾ പരസ്പരം പടവെട്ടി അതിർത്തികൾ മാറ്റിമറിച്ചിരുന്ന കാലം 1191 ഫ്രാൻസിലെ ഹെന്റി ആറാമൻ ചക്രവർത്തി മോണോക്കോയെ ര പ്രത്യേക മേഖലയാക്കി. ഗ്രിമാൾഡി പ്രഭുകുടുംബം മാണ് മോണോക്കോ ഭരിച്ചിരുന്നത്. തുടർന്ന് സർ ഡീനിയ രാജഭരണ പ്രദേശത്തിന്റെ സംരക്ഷിത മേഖല (Protectorate) ആയി അത് ജനങ്ങൾക്ക് അതായിരുന്നു. ഇഷ്ടം . ഫ്രഞ്ച് രാജവിന് ആ വട്ടേ ഫ്രാൻസി നോട് ചേർക്കാനും . ഒടുവിൽ രാജാവും . ജനങ്ങളും തമ്മിലുള്ള ബന്ധം ചർച്ചകളെ തുടർന്ന് നാല്പതു ലക്ഷം ഫ്രാങ്കും . നാടിന്റെ 95% ഭൂമിയും ഫ്രാൻസിനു വിട്ട് കൊടുത്തു. ബാക്കി ഭാഗത്ത് സ്വയംഭരണ അധികാരം ഉള്ള രാജകുമാരനാൽ ഭരിക്കപ്പെടുന്ന പ്രദേശം (Principality) നിലവിൽ വന്നു. ഫ്രാൻസ്. അത് അംഗീകരിച്ചു. രാജവംശം അന്യംനിന്നാലും . നാട് പ്രിൻസിപാലിറ്റി യായി നിലനിൽക്കും. എന്നും

. തലസ്ഥാനവും . പ്രധാന നഗരവും . മോണ്ടി കാർലോ . ഈ നഗരം . ലോക പ്രശസ്തമായ ചൂതാട്ട കേന്ദ്രവും . അതിസമ്പന്നരുടെ പറുദീസയും മാണ്. നാടു മുഴുവൻ പാതിയും ചൂതാട്ട കേന്ദ്രങ്ങൾ .ബാറുകൾ ഫാഷൻ സൗന്ദര്യ മത്സര വേദികൾ . ഗ്രാൻഡ് പ്രി ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ വേദി . മോണ്ടി കാലോ ബൗട്ട് എന്ന ലോക ബോക്സിങ് വേദിയും. മോണ്ടി  കാർലോ മാസ്റ്റേഴ്സ് എന്ന ഫാഷൻ പരേഡിനും വേദിയാവാറുണ്ട് ഈ ആഗോള കോടിശ്വര പറുദീസ നഗരം. മൊണോക്കോ തുറമുഖം മെഡിറ്റേറിയനിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. യൂറോപ്പിയൻ യൂണിയനിൽ സ്ഥിരം അംഗം മാവാത്തപ്പോഴും ഫ്രാൻസ് മുഖാന്തരം . അത് നികത്തപ്പെടുന്നു. യൂറോ ആണ് നാണയം . പ്രതിരോധം. വിദേശ കാര്യം ഫ്രാൻസ് നോക്കുന്നു. ഭാഷ. ഫ്രഞ്ച്. മോണെഗാസ് ക്. മതം. റോമൻ കത്തോലിക്കാ വിശ്വാസം.







സ്മാരക നാണയങ്ങൾ (40) - ഐക്യരാഷ്ട്രസഭ - സുവര്‍ണ ജൂബിലി

                                       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
40

ഐക്യരാഷ്ട്രസഭ - സുവര്‍ണ ജൂബിലി

ആഗോള തലത്തിൽ സമാധാനവും സുരക്ഷിതത്വവും നിലനിർത്താനും രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ സഹവർത്തിത്വവും പ്രവർത്തനങ്ങളിൽ ഏകീകരണവും നടപ്പാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ. ഇതിന്റെ ഓഫീസുകൾ ന്യൂയോർക്ക്, ജനീവ, നൈറോബി, വിയന്ന, ഹേഗ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോക സമാധാനത്തിനും യുദ്ധങ്ങൾ ഒഴിവാക്കാനും ഒരു രാഷ്ട്രാന്തര സംവിധാനം വേണമെന്ന് അമേരിക്കയും ഇംഗ്ലണ്ടും ആവശ്യമുന്നയിച്ചിരുന്നു. 1920 ജനുവരി 10 ന് ലീഗ് ഓഫ് നേഷൻസ് എന്ന ഒരു സംഘടനയുടെ ഉദ്ഘാടനവും  നടന്നു. 1933 ലെ മഞ്ചൂറിയ ആക്രമണത്തിൽ നിന്ന് ജപ്പാനെ പിന്തിരിപ്പിക്കാനോ  ഇറ്റലിയുടെ എത്യോപ്യ ആക്രമണം തടയാനോ കഴിയാത്ത സാഹചര്യത്തിൽ ഒരു പരാജയമായി ഇത് വിലയിരുത്തപ്പെട്ടു. 1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ സംഘടനയുടെ പ്രവർത്തനം നിലയ്ക്കുകയുമുണ്ടായി.

രണ്ടാം ലോകമഹായുദ്ധം അതിന്റെ കെടുതികൾ നിരത്തി ലോക മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിച്ചു. 1941 ൽ "ലോക സമാധാനത്തിനായി"  ഒരു സംഘടനയെപ്പറ്റി ഗൗരവമായ കൂടിയാലോചനകൾ നടന്നു. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ സഖ്യകക്ഷി രാഷ്ട്രങ്ങളാണ് ഇതിന്റെ മുൻപന്തിയിൽ നിന്നത്. ഒരിക്കൽ ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് സഖ്യകക്ഷികളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച "യുണൈറ്റഡ് നേഷൻസ്" എന്ന പേര് സ്വീകരിച്ചു കൊണ്ട് അത്തരം ഒരു സംഘടനയ്ക്ക് അവർ രൂപം നൽകി. ഈ നാല് രാഷ്ട്രങ്ങളും "പോലീസ്" ആയി നിന്ന്, ഒരു നിർവ്വാഹക സമിതിയുടെ സഹായം ഉപയോഗിച്ച് മറ്റു രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന വിധം ("ലോക പോലീസ്") ആയിരുന്നു ഇതിന്റെ സംഘടനാ സമ്പ്രദായം.

1944 മുതൽ നടന്ന സുദീർഘമായ ചർച്ചകൾക്ക് ശേഷം ഫ്രാൻസിനെയും "ലോക പോലീസിൽ" അംഗമാക്കുകയും 1945 ഒക്ടോബർ 24ാം തിയതി 51 അംഗ രാഷ്ട്രങ്ങളുമായി (5 + 46) ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഭരണത്തലവൻ സെക്രട്ടറി ജനറൽ ആണ്.

ഐക്യരാഷ്ട്ര പൊതുസഭ (UN General Assembly), ഐക്യരാഷ്ട്ര സുരക്ഷാ സമിതി (UN Security Council), സാമ്പത്തിക സാമൂഹ്യ കൗൺസിൽ (Economic and Social Council - ECOSOC), അന്താരാഷ്ട്ര നീതിന്യായ കോടതി(International Court of Justice - ICJ), സെക്രട്ടേറിയറ്റ് എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് ഇതിനുള്ളത്. ഐ.സി.ജെ. ഹേഗിലും മറ്റുള്ളവ ന്യൂയോർക്കിലുമാണ് പ്രവർത്തിക്കുന്നത്.

വിവിധ വകുപ്പുകൾക്ക് കീഴിലായി കാര്യനിർവ്വഹണ സംഘങ്ങളും (Agency) പ്രവർത്തിക്കുന്നു. ഏജൻസികൾ ജനീവ, നെയ്റോബി, വിയന്ന തുടങ്ങി മറ്റു നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. (രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് കോളനികളെ  സ്വയംഭരണത്തിന് പ്രാപ്തരാക്കാൻ വേണ്ടി  “ഇന്റർനാഷണൽ ട്രസ്റ്റീ കൗൺസിൽ” എന്ന ഒരു വകുപ്പു കൂടി തുടക്കത്തിൽ ഉണ്ടായിരുന്നു. ഇത്തരം കോളനികളെ "ട്രസ്റ്റീഷിപ് ടെറിട്ടറീസ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവയുടെ ഭരണ നിയന്ത്രണം താൽകാലികമായി ഐക്യരാഷ്ട്രസഭയാണ് നടത്തിവന്നത്. 1994 നവംബർ 1 ന് അവസാന ടെറിട്ടറിയും സ്വയംഭരണത്തിൽ എത്തിയപ്പോൾ ഇത് നിർത്തലാക്കി).

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) തുടങ്ങിയ ഒരുപിടി കാര്യനിർവ്വഹണ സംഘങ്ങള്‍ വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനം നടത്തുന്നു.

രണ്ട് ഒലിവ് മരച്ചില്ലകൾക്കിടയിൽ ചിത്രീകരിച്ചിട്ടുള്ള  ലോക ഭൂപടം ആണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ചിഹ്നം. നീല നിറമുള്ള പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ ഈ ചിഹ്നം പതിപ്പിച്ചതാണ് ഇതിന്റെ പതാക. ഇന്ന് 193 രാഷ്ട്രങ്ങൾ ഈ സഭയിൽ അംഗങ്ങളാണ്. 

ലോകത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനും, സാമൂഹ്യ സുരക്ഷക്കും സാമ്പത്തിക പുരോഗതിക്കും സഹായകമായിട്ടുണ്ടെങ്കിലും പക്ഷപാതപരമായ തീരുമാനങ്ങളും, ചില പ്രശ്നങ്ങളോടുള്ള നിസ്സംഗമായ നിലപാടുകളും രൂക്ഷ വിമർശനങ്ങൾക്ക് തിരി കൊളുത്തുന്ന അവസ്ഥയുമുണ്ട്, അന്നും ഇന്നും.

ജന്മദിനമായ ഒക്ടോബർ 24, എല്ലാ വർഷവും ഐക്യരാഷ്ട്രസഭാ ദിനമായി ആചരിച്ചു വരുന്നു.

ഐക്യരാഷ്ട്രസഭയുടെ സുവർണ്ണ ജൂബിലി വർഷമായ 1995 ൽ ഭാരതം 5 രൂപയുടെ സ്മാരക നാണയം പുറത്തിറക്കിയിരുന്നു.

നാണയ വിവരണം

 "5", "0" എന്നീ അക്കങ്ങൾ കോർത്തു പിടിച്ച് അഞ്ചിനകത്തായി യു.എൻ.ചിഹ്നം പതിപ്പിച്ച്, 1995 എന്നും രേഖപ്പെടുത്തിയ മദ്ധ്യഭാഗത്തിന് മുകളിൽ ഹിന്ദിയിൽ "സംയുക്ത രാഷ്ട്ര സംഘ്  കീ 50 വീം ജയന്തി" എന്നും താഴെ ഇംഗ്ലീഷിൽ "50 ത് ആനിവേഴ്സറി ഓഫ് യുണൈറ്റഡ് നേഷൻസ്" എന്നും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.






റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (86) - 2nd International Crop Science Congress - 1996

                          

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
86

2nd International Crop Science Congress (രണ്ടാം അന്താരാഷ്ട്ര ഭക്ഷ്യവിള സമ്മേളനം) 1996 

ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സാങ്കേതിക വിദ്യകൾ, ഗവേഷണം, ഗവേഷണം നടത്തേണ്ട വിഷയങ്ങൾ മുതലായ കാര്യങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യത്തോടെ, International Crop Science Society, നാലു വർഷത്തിലൊരിക്കൽ 1992 മുതൽ സമ്മേളനങ്ങൾ നടത്തി വരുന്നു. ഇതിൻറെ രണ്ടാമത്തെ സമ്മേളനം 1996ൽ, ദില്ലിയിൽ വെച്ച് നടന്നു.

ഈ അവസരത്തിൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിക്കപ്പെട്ട നാണയത്തെ പോലെ, ഈ നാണയവും റിപ്പബ്ലിക് ഇന്ത്യ പുറത്തിറക്കിയതിൽ ലഭ്യത ഏറ്റവും വിരളമായ നാണയങ്ങളിൽ ഒന്നായി കരുതുപ്പെടുന്നു.




തീപ്പെട്ടി ശേഖരണം- ഡേവിഡ് ബെക്കാം

                         

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
126

ഡേവിഡ് ബെക്കാം

ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം എന്ന മുഴുവൻ പേരുള്ള  ഒരു ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരനാണ് ഡേവിഡ് ബെക്കാം . 1992-ൽ 17 വയസുള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് ബെക്കാം തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്ന കാലയളവിൽ യുണൈറ്റഡ്, പ്രീമിയർ ലീഗ് 6 തവണയും എഫ്.എ. കപ്പ് രണ്ട് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ഒരു തവണയും നേടി. 2003-ൽ യുണൈറ്റഡ് വിട്ട ബെക്കം റയൽ മാഡ്രിഡിലെത്തി. നാല് സീസൺ റയൽ മഡ്രിഡിനായി കളിച്ച ബെക്കാമിന്റെ അവസാന സീസണിൽ അവർ ലാ ലിഗ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

2007 ജൂലൈ 1-ന് ബെക്കാം അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയുമായി എം.എൽ.എസ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കരാറിലേർപ്പെട്ടു. എം.എൽ.എസിൽ മത്സരങ്ങളില്ലാത്തപ്പോൾ കായിക ക്ഷമത നിലനിർത്താനായി ബെക്കാം വായ്പ താരമായി എ.സി. മിലാനിലെത്തി. 

ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ തെരഞ്ഞെടുപ്പിൽ ബെക്കാം 2 തവണ രണ്ടാം സ്ഥാനത്തെത്തി. 2004-ൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ കളിക്കാരൻ ഇദ്ദേഹമായിരുന്നു. 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ആദ്യ ഇംഗ്ലണ്ട് താരവും ഇദ്ദേഹമാണ്. 2000 മുതൽ 2006 വരെ ഇംഗ്ലണ്ട് ടീമിന്റെ നായകനായിരുന്ന ബെക്കാം ആ പദവിയിൽ 58 മത്സരങ്ങൾ കളിച്ചു. 2008 മാർച്ച് 26-ന് ഫ്രാൻസിന് എതിരെയുള്ള  മത്സരത്തിലൂടെ ബെക്കാം ഇംഗ്ലണ്ടിനുവേണ്ടി 100 മത്സരങ്ങൾ തികച്ചു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം തവണ മത്സരിച്ച് കളിക്കാരൻ എന്ന പദവി ബോബി മൂറുമായി ഇദ്ദേഹം പങ്കുവയ്ക്കുന്നു.

പോപ്പ് സംഗീത സംഘമായ സ്പൈസ് ഗേൾസ് അംഗം വിക്ടോറുയ ബെക്കാം ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്. എന്റെ ശേഖരണത്തിലെ ബെക്കാമിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...