09/04/2018

09-04-2018- പുരാവസ്തു പരിചയം- അടച്ചുറ്റി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
6

അടച്ചുറ്റി/ അടപലക
ഇന്നത്തെ പുരാവസ്തു പരിചയപ്പെടുത്തലില്‍ പരിചയപ്പെടുത്തുന്നത് ഒരു പഴയ കാല ഗ്രഹോപകരണം  അടച്ചുറ്റി.  പഴക്കാലത്ത്  മൺകലങ്ങളിൽ വെന്ത് പാകമായ കഞ്ഞിയില്‍ നിന്ന് ചോര്‍ ഊറ്റിയെടുക്കാന്‍ കഞ്ഞികലത്തിെന്‍റെ മുകളിൽ അടപ്പിന്  ബദലായി ഫോട്ടോയിൽ കാണുന്ന പോലെ ആകൃതിയിലുള്ള പലക ഉപയോഗിച്ചിരുന്നു. ഇതിനെയാണ്  അടച്ചൂറ്റി എന്ന് പറയുന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം   അയനി പിലാവ്.




08/04/2018

07-04-2018 - പത്രവര്‍ത്തമാനങ്ങള്‍ - El Nuevo Herald


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
39

El Nuevo Herald
(എൽ ന്യൂവോ ഹെറാൾട്)

അമേരിക്കയിലെ ഫ്ലോറിടയിൽ നിന്നും ഇറങ്ങുന്ന ഒരു സ്പാനിഷ് ദിനപത്രമാണ് എൽ ന്യൂവോ ഹെറാൾട് . 1977 ൽ പ്രവർത്തനമാരംഭിച്ച ഈ പത്രം കോംപാക്ട് ഫോർമാറ്റിലാണ് തയ്യാറാക്കുന്നത്.







06-04-2018 - ബര്‍മീസ് കറന്‍സി Part-6


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
75

History of Burmese currency

continuation... (Part-6)

ജപ്പാൻ അധിനിവേശകാലത്തെ ബർമീസ് കറൻസികള്‍ (1942 മുതൽ 1945 വരെ)

Cent & Rupee (1942 - 1944)

1942-ൽ ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് തുരത്തി ജപ്പാൻ ബർമ്മയിൽ ആധിപത്യം സ്ഥാപിച്ചു. അതേ വർഷം 1, 5, 10 എന്നീ denomination- കളിൽ cent എന്ന നാമത്തിൽ അവർ പുതിയ പേപ്പർ കറൻസി പുറത്തിറക്കി. അതോടൊപ്പം തന്നെ ½, ¼, 1, 5, 10, 100 denomination- കളിൽ പുതിയ Rupee നോട്ടുകളും ഇഷ്യൂ ചെയ്തു (1 rupee = 100 cents). 

പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുന്‍വശത്ത് 'The Japanese Government'  എന്ന് പ്രിന്‍റ്  ചെയ്തിരിക്കുന്നു. കൂടാതെ മുൻവശത്ത്  ഇടതും വലതും ഭാഗങ്ങളിലായി ചുവപ്പ് നിറത്തിൽ  'B' എന്ന അക്ഷരത്തിൽ തുടങ്ങുന്ന കോഡ് (code letters) കാണാം. ഈ കോഡിലെ ആദ്യത്തെ 'B' എന്ന അക്ഷരം ഈ നോട്ട്‌ ബർമ്മക്ക്  വേണ്ടി ഇഷ്യൂ ചെയ്തവയാണ് എന്ന് സൂചിപ്പിക്കുന്നു. പിന്നീട് വരുന്ന അക്ഷരം/അക്ഷരങ്ങൾ നോട്ടിൻ്റെ  പ്രിന്‍റിംഗ് ബാച്ചിനെയും (block) സൂചിപ്പിക്കുന്നു. നോട്ടിൻ്റെ  താഴെ Government of great imperial Japan എന്ന് ജപ്പാനീസ് ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.



kyat (1944 - 1945)

1944-ല്‍ ഈ നോട്ടുകള്‍ക്ക് (cents & rupees) പകരം ജപ്പാന്‍ 1, 5, 10, 100 എന്നീ denomination- കളിൽ kyat എന്ന കറന്‍സി  പുറത്തിറക്കി (1 kyat = 100 cents). പിന്നീട് 1945-ൽ  ഡോ: ബാമോയുടെ (Head of State) ഛായാചിത്രത്തോട് കൂടിയ പുതിയ 100 kyat ഇഷ്യൂ ചെയ്തു.

പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുൻവശത്ത്  സൂര്യോദയവും മയിലിൻ്റെ ചിത്രവും  പിന്‍വശത്ത്‌ Mandalay കൊട്ടാരത്തിന്‍റെ ചിത്രവും കാണാം. നോട്ടിന്‍റെ denomination ബര്‍മീസ് ഭാഷയില്‍ മുന്‍വശത്ത് രേഖപ്പെടുത്തിയിരിക്കുന്നു.

ജപ്പാനീസ് ഗവണ്മെന്റ് ബര്‍മ്മക്ക് വേണ്ടി നാണയങ്ങള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. 1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരച്ചു പിടിച്ചപ്പോള്‍ kyat നോട്ടുകൾ പിൻവലിക്കുകയും അവയിൽ വലിയ ദ്വാരങ്ങൾ (punch holes) ഉണ്ടാക്കി ആ നോട്ടുകളുടെ മൂല്യം നഷ്ടപ്പെട്ടതായി സൂചിപ്പിക്കുകയും ചെയ്തു.



to be continued…



05/04/2018

04-04-2018- നോട്ടിലെ വ്യക്തികള്‍- അബ്രഹാം ലിങ്കൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
5

അബ്രഹാം ലിങ്കൺ

ജനനം: 1809 ഫെബ്രുവരി 12
ഹാർഡിൻ കൗണ്ടി,കെന്റക്കി

മരണം: 1865 ഏപ്രിൽ 15 
വാഷിങ്ടൺ, ഡി.സി.

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്‍റെും  16-ആം പ്രസിഡന്‍റെുമാണ് എബ്രഹാം ലിങ്കൺ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി  സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1860 ലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ  സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത്  രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ.

മാത്രമല്ല അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി പിന്നീട് ഈ വിമോചന വിളം‌ബരം. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്‍റെും കൂടിയാണ് അബ്രഹാം  ലിങ്കൺ. അബ്രഹാം ലിങ്കനെ ആദരിച്ചുകൊണ്ട്  അമേരിക്ക പുറത്തിറക്കിയ അഞ്ച്  ഡോളര്‍ നോട്ട് താഴെ...




02/04/2018

02-04-2018- പുരാവസ്തു പരിചയം- ചെണ്ടക്കപ്പി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
5

ചെണ്ടക്കപ്പി
ഇന്ന് കാണുന്ന ഇരുമ്പ് കപ്പിയുടെ ബദലായി പഴയ കാലങ്ങളില്‍ കിണറുകളില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍ മരത്തില്‍ നിര്‍മ്മിച്ച ഒരു ഉപകരണം(സംവിധാനം) ആണ് ചെണ്ടകപ്പി. ഇതിന്‍റെ വൃത്തത്തിന് വ്യാസം കൂടുതല്‍ ഉള്ളത് കൊണ്ട് വെള്ളം കോരുന്ന ആള്‍ക്ക് കയ്യിന് വെള്ളത്തിന്റെ ഭാരക്കുറവ് അനുഭവപ്പെടുന്ന ഒരു പ്രത്യേകതയും ഈ സംവിധാനത്തില്‍ ഉണ്ട്. 




01/04/2018

01-04-2018- ചോദ്യോത്തരങ്ങള്‍-2


ഇന്നത്തെ പഠനം
അവതരണം
SRK Ottapalam
വിഷയം
ചോദ്യോത്തരങ്ങള്‍
ലക്കം
2


Questions: 

1 Currency of China ?
2 currency of Japan ?
3 currency of south Korea ?
4 currency of Malaysia ?
5 currency of  Indonesia ?
6 coin of Georgia ?
7 coin of Kazakhistan ?
8 coin of Malta ?
9 coin of  Cyprus ?
10 coin of  French Polynesia ?


Answers:

1 Yuan
2 Yen
3 Won
4 Ringitt 
5 Seribu Rupiah 
6 Lari 
7 Tenge
8 Malteese Lira 
9 Cyprus Pound 
10 F.P. Franc




31/03/2018

30-03-2018 - ബര്‍മീസ് കറന്‍സി Part-5


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
74



History of Burmese currency

continuation... (Part-5)

First banknotes of RBI issued for Burma (1938)

(ബർമ്മക്ക് വേണ്ടി RBI ആദ്യമായി ഇഷ്യൂ ചെയ്ത ബാങ്ക് നോട്ടുകൾ)

1938 മെയ് മാസത്തിൽ ബർമ്മക്കു വേണ്ടി RBI ആദ്യമായി ബാങ്ക് നോട്ടുകൾ പുറത്തിറക്കി. 5, 10, 100, 1,000, 10,000 എന്നീ denomination -കളിൽ 1939 ജൂലൈ വരെ ഈ നോട്ടുകൾ ബർമ്മയിൽ വിനിമയത്തിൽ തുടർന്നു. Rupee എന്ന പേരിൽ തന്നെയാണ് ഈ നോട്ടുകളും ഇഷ്യൂ ചെയ്തത്. എന്നാല്‍ ഈ നോട്ടുകളുടെ മുൻവശത്ത് ‘I promise to pay the bearer on demand the sum of ___ Rupees at any office of issue in Burma’ എന്ന Promissory clause കാണാം. അതിനർത്ഥം ഈ നോട്ടുകൾ RBI ഇഷ്യൂ ചെയ്തവയാണെങ്കിൽ കൂടി ഇന്ത്യയിൽ വിനിമയയോഗ്യമായിരുന്നില്ല (not legal tender). 

ഈ ബർമീസ് നോട്ടുകളിൽ ഇംഗ്ലീഷ്, ബർമീസ്, ഷാൻ എന്നീ മൂന്നു ഭാഷകളിൽ അവയുടെ denomination രേഖപ്പെടുത്തിയിരിക്കുന്നു. George VI- ൻ്റെ ഛായാചിത്രത്തോടു കൂടിയ ഈ നോട്ടുകൾ എല്ലാം RBI ഗവർണ്ണർ J. B. Taylor ഒപ്പു വെച്ചവയാണ്. മയിൽ, കൊമ്പനാന, ഇര തേടുന്ന കടുവ, പായ്‌ക്കപ്പല്‍, കാളവണ്ടി, വെള്ളച്ചാട്ടം എന്നിവയുടെ ചിത്രങ്ങൾ ഈ നോട്ടുകളിൽ കാണാം. ഇവയിൽ മയിലിൻ്റെ ചിത്രമുള്ള നോട്ടുകളെ പൊതുവെ 'Peacock Note' -കൾ എന്നറിയപ്പെടുന്നു.




To be continued…