ഇന്നത്തെ പഠനം
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 58 |
ഇന്ത്യൻ നോട്ടുകളിലെ Promissory clause
ഒരു നിശ്ചിത തുകയുടെ ഇന്ത്യൻ ബാങ്ക് നോട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അതെ തുകയുടെ മൂല്യത്തിന് തുല്യമായ തുക മടക്കി നൽകുന്നതിന് ബാങ്ക് ബാധ്യസ്ഥനാണ് എന്ന പ്രസ്താവനയാണ് (വാഗ്ദാനമാണ്) Promissory clause.
1934-ലെ Reserve Bank of India Act, സെക്ഷൻ 26 പ്രകാരം ബാങ്ക് നോട്ടുകളുടെ മൂല്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്.
ബ്രിട്ടീഷ് രാജ് മുതൽ 1967 വരെ ഇന്ത്യൻ കറന്സികളിൽ അച്ചടിച്ചിരുന്ന Promissory clause താഴെ ചേർക്കുന്നു: "I promise to pay the bearer on demand The sum of ----- rupee At any office of issue".
ഈ വാഗ്ദാനത്തിലൂടെ ഗവൺമെന്റിന് മേല്പറഞ്ഞ കറൻസി നോട്ട് നിർത്തി വെക്കുകയോ അല്ലെങ്കിൽ മേല്പറഞ്ഞ തുകക്ക് തുല്യമായ വ്യവസ്ഥാപിതമായ ഒരു പേയ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി വന്നു.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെയും 1965-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെയും അനന്തരഫലങ്ങൾ നേരിട്ട ഇന്ത്യ, ശേഷം 1967-ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ.മൊറാർജി ദേസായിയുടെ നേതൃത്വത്തിൽ കള്ളപ്പണവും കള്ളനോട്ടുകളും ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ നോട്ടുകളിലെ Promissory clause- ൽ അടങ്ങിയിരുന്ന 'ON DEMAND' എന്ന വാചകവും 'AT ANY OFFICE OF ISSUE' എന്ന വാചകവും മൂലം ഈ കള്ള നോട്ടുകളുടെ legal tender ability തടയുന്നത് അസാധ്യമായി വന്നു. തൽഫലമായി സർക്കാർ 1967-ൽ ഇന്ത്യൻ കറൻസി നോട്ടുകളിലെ Promissory clause -ല്‍ നിന്ന് ഈ രണ്ട് വാചകങ്ങളും നീക്കം ചെയ്ത് "I promise to pay the bearer the sum of ------ rupee" എന്നാക്കി മാറ്റി. ഇതിലൂടെ ബാങ്ക് തിരിച്ചു നൽകേണ്ട തുകയുടെ സമയപരിധിക്കും പേയ്‌മെന്റ് സ്ഥലം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനും വ്യവസ്ഥകൾ നിർണ്ണയിക്കാൻ ഗവൺമെന്റിന് അധികാരം ലഭിച്ചു.