29/11/2018

27/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 20 Paisa


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
16

  ഇരുപത് പൈസ  നാണയങ്ങൾ 










28/11/2018

24/11/2018- Collection Errors- 5 Rupees


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
3

Error note  

5₹ 
C Rangarajan Issue
Tractor issue
Error type - partial dry print .
(Part of my collection)







23/11/2018- തീപ്പെട്ടി ശേഖരണം- കംഗാരു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
14
   
കംഗാരു

ഒസ്ട്രേലിയയിൽ ഏകദേശം 47 ജൈവ വർഗങ്ങളിലെ സഞ്ചി മൃഗങ്ങളെയെല്ലാം പൊതുവെ കംഗാരു എന്ന് വിളിക്കുന്നു. മാക്രോ പോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്നവയും , സസ്യഭുക്കുകളും ആണ് മിക്കവയും ഓസ്ട്രേലിയയിലെ സമതലങ്ങളിൽ മേയുന്നു.

ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും, പാദങ്ങളും കീഴറ്റം തടിച്ചു നീണ്ട ഒരു വാലും ഉണ്ട്. പിൻ കാലുകൾ ഇവയെ സ്വയം പ്രധിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു . പെൺകംഗാരുക്കൾക്ക് ഓരോ വർഷവും കംഗാരു കുഞ്ഞുങ്ങൾ ജനിക്കുന്നു 6 മാസക്കാലം അവ അമ്മയുടെ വയറ്റിലുള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു . പിന്നിട് പലപ്പോഴും പുറത്തിറങ്ങുകയും ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിന് 30 അടിയിൽ കൂടുതൽ ചാടുവാൻ കഴിയും.

മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തിൽ ആഹാരത്തിന്നായി മത്സരിക്കേണ്ടതുകൊണ്ടും കംഗാരുക്കളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു വരുന്നു.

കംഗാരുവിന്റെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




20/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 10 Paisa-part-2


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
15

  പത്ത് പൈസ  നാണയങ്ങൾ 
ഭാഗം രണ്ട്









17/11/2018- Collection Errors- Indian stamp 2


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
2

Indian stamp 

5₹ MS
Year 2008
Topic - Madhubala
Error type - Double perforation .
(Part of my collection)




16/11/2018- തീപ്പെട്ടി ശേഖരണം- പ്രാവ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
13
   
പ്രാവ്

പറക്കുവാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ് 300 ഓളം ജാതി പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്, അൽപം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ മെലിഞ്ഞ കാലുകളും അൽപ്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക് . വിത്തുകൾ, പഴങ്ങൾ മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം.

പ്രാവുകൾ ലോകമെമ്പാടും ഉണ്ട് മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുമുണ്ട് .പാൽ ചുരത്താൻ കഴിവുള്ളവയാണ് പ്രാവുകൾ. പ്രാവിൻ കുത്തുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺ പ്രാവും ധാന്യപ്പാൽ (ക്രോപ്പ് മിൽക്ക്) എന്ന പോഷകാഹാരസമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു, ആൺ പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു കൊഴുത്ത ദ്രാവകം ആണ് പ്രാവിന്റെ പാൽ.

എന്റെ ശേഖരണത്തിലെ പ്രാവിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




14/11/2018- നോട്ടിലെ വ്യക്തികള്‍- ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
34

ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ

ജനനം: 15 ഒക്ടോബര്‍ 1916.
ലുഗായ, ബ്രിട്ടീഷ് സൊമാലിയിലാൻഡ്.
മരണം: 21 നവംബർ 2006. ടിജിബൗട്ടി.

1977 മുതൽ 1999 വരെ ടിജിബൗട്ടിയുടെ ആദ്യ പ്രസിഡന്‍റ് ആയിരുന്നു ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ. സോമാലിയയിലെ ലഗായ ജില്ലയിൽ ഗരീസ എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ടിജിബൗട്ടിയുടെ പോരാട്ടത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച വെക്തികൂടിയാണ് ഹസ്സൻ ഗുൽഡ്. 1958 മുതൽ 1959 വരെ ഗവൺമെന്‍റ് കൌൺസിലിന്‍റെ  ഉപരാഷ്ട്രപതികൂടിയായിരുന്നു ഇദ്ദേഹം. ഫ്രഞ്ച് നാഷണൽ അസ്സോസിയേഷനിൽ 1959-1962, ഫ്രഞ്ച് സെനറ്റ് 1952-1958 എന്നീ വർഷങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 മുതൽ 1967 വരെ അലി ആരഫ് ബൂർഹന്‍റെ  നേതൃത്വത്തിൽ ഒരു സർക്കാറിൽ വിദ്യാഭ്യാസ മന്ത്രിയായും, 1960 കളിൽ ഡെമോക്രാറ്റിക് യൂണിയൻ ഇസയെ നയിച്ച വെക്തിയുംകൂടിയാണ് ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ. പിന്നീട് 1977 മേയ് 1977 നും ജൂലൈ 1977 നും ഇടയിൽ പ്രധാനമന്ത്രിയാവുകയും ച്യ്തു.



13/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 10 Paisa-part-1


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
14

  പത്ത് പൈസ  നാണയങ്ങൾ 
ഭാഗം ഒന്ന്










11/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 5 Paisa-part-2


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
13

  അഞ്ചു പൈസ  നാണയങ്ങൾ 
ഭാഗം രണ്ട്










11/11/2018

10/11/2018- Collection Errors- Indian stamp 1


ഇന്നത്തെ പഠനം
അവതരണം
Sooraj Pai Tripunithura
വിഷയം
Collection Errors
ലക്കം
1

Indian stamp 

5₹ block of 4 
Year 2006 
Topic - Stop child labour 
Error type - Perf shift horizontally to right .
(Part of my collection)









ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി സൂരജ് പൈ Merchant navyil യിൽ ജോലി ചെയ്യുന്നു.

Ernakulam philately club ലെ ലൈഫ് മെമ്പറായ സൂരജ് വിദ്യാർത്ഥിയായിരിക്കെ കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച നാണയങ്ങളാണ്  ശേഖരണത്തിലേക്കുള്ള താൽപര്യമായി മാറിയത്. ഇപ്പോൾ പ്രധാനമായും ശേഖരിക്കുന്നത് travancore, cochin സ്റ്റാമ്പുകളും നാണയങ്ങളുമാണ്.

മറ്റു ശേഖരണങ്ങൾ :
Error notes
British india notes, coins
Travancore and Cochin stamps
Cochin / Travancore/ Qv also kerala antiques.



09/11/2018- പുരാവസ്തുപരിചയം- കുയ്യല്‍


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
33

കുയ്യല്‍

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കരുവി എന്നറിയപ്പെടുന്ന ദണ്ട് (കള്ളെടുക്കുന്നതിനു കൂമ്പുതല്ലുന്ന ഉപകരണം). പഴയ കാലത്ത് കള്ളുചെത്തുകാര്‍ കള്ളു ചെത്തി തുടങ്ങുന്നതിന് മുമ്പ് തെങ്ങിന്‍റെ കുലയെ 21 ദിവസം തട്ടി കൊടുക്കണം. അങ്ങിനെ ഓരോ ദിവസവും തട്ടികൊടുത്ത് 21 ദിവസമാകുമ്പോഴേക്കും കുല കകള്ളു ചെത്താന്‍ പാകമായിരിക്കും. ഇതിന് വേണ്ടി മരമോ ഇരുംബ് ലോഹമോ ഉപയോഗിക്കാന്‍ പറ്റില്ല. അതിന് വേണ്ടി പഴമകാര്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണിത്. മൃഗങ്ങളുടെ കാലിന്‍റെ മുകളിലെ അസ്ഥിയെടുത്ത് അതിന്‍റെ മധ്യഭാഗത്ത് ഈയം ഒഴിച്ചു കനപ്പെടുത്തിയാണ് ഇത് നിര്‍മിക്കുന്നത്. 



08/11/2018- തീപ്പെട്ടി ശേഖരണം- ചിത്രശലഭം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
12
   ചിത്രശലഭം

പൂമ്പാറ്റ എന്ന് വിളിക്കുന്ന പ്രാണി ലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്പദങ്ങൾ ആണ് ചിത്രശലഭങ്ങൾ. മനുഷ്യർ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു 1973 ൽ ഫ്രാൻസിൽ നിന്നും കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.

ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ ആർ ത്രോപോഡയിലെ ഇൻസ്റ്റെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്‌റ്റിറ എന്ന ഗോത്രത്തിലാണ്‌ ചിത്രശലഭങ്ങൾ വരുന്നത് ഇന്ത്യയിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഏറ്റവും വലുത് ഗരുഡശലഭങ്ങൾ ആണ്.ഇവയുടെ ചിറകളവ് 140 മുതൽ 190 വരെ മില്ലീമീറ്റർ ആണ് .പൂവുകളിലെ തേൻ ആണ് ഇവയുടെ പ്രധാന ഭക്ഷണം.

ചിത്രശലഭങ്ങളുടെ ആയുസ്സിനെകുറിച്ച് സമഗ്രമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല 2 ആഴ്ച്ച മുതൽ 6 ആഴ്ച്ച വരെ ആണ് മിക്ക ശലഭങ്ങളുടെയും ആയുസ്സ്. ദേശാടനശലഭങ്ങൾ മാസങ്ങൾ ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് നിശാശലഭങ്ങളിലും ചിത്രശലഭങ്ങളിലും കൂടി 1,40,000 ഇനങ്ങൾ ഉണ്ട് അതിൽ 17, 200 എണ്ണം ചിത്രശലഭങ്ങൾ ആണ് കേരളത്തിൽ ഏതാണ്ട് 322 ലധികം ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണുന്നത് ആറളം വന്യജീവി സങ്കേതത്തിൽ ആണ്.
  
എന്റെ ശേഖരണത്തിലുള്ള ചിത്രശലഭത്തിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




07/11/2018- നോട്ടിലെ വ്യക്തികള്‍-മരിയ മോണ്ടിസോറി


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
33

മരിയ മോണ്ടിസോറി

ജനനം: 31 ഓഗസ്റ്റ് 1870. ചിരിയവല്ല,
മാർചെ, ഇറ്റലി.
മരണം: 6 മേയ് 1952. നെതർലാന്‍റ്സിലെ നൂർദ്വിജ്ക്, സൗത്ത് ഹോളണ്ട്.

ഒരു ഇറ്റാലിയൻ വൈദ്യനും വിദ്യാഭ്യാസവിദഗ്ദ്ധനും വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ആയിരുന്നു മരിയാ മേണ്ടിസോറി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച വെക്തികൂടിയാണ് മരിയ മോണ്ടിസോറി. വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു.

തന്‍റെ പേര് വഹിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ തത്ത്വചിന്തയ്ക്കും ശാസ്ത്രീയ മാതൃകയിൽ എഴുതിയ രചനകൾക്കും പ്രശസ്തയായ വെക്തികൂടിയാണ് മരിയാ മേണ്ടിസോറി. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്. സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത്  ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു. 

കുട്ടികളെ യുദ്ധത്തിൽ ചേർക്കുന്നത് തടഞ്ഞുകൊണ്ടും സ്വന്തം ആദർശങ്ങളിൽ നിന്ന് വിട്ടുമാറാൻ വിസമ്മതിച്ചതുകൊണ്ടും മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. ലോകമെമ്പാടുമുള്ള പല പൊതു, സ്വകാര്യ സ്കൂളുകളിലും ഇന്ന് അവളുടെ വിദ്യാഭ്യാസ രീതി ഉപയോഗത്തിലുണ്ട്. മരിയ മോണ്ടിസോറിയെ ആദരിച്ചുകൊണ്ട് ഇറ്റലി  പുറത്തിറക്കിയ അഞ്ഞൂര്‍ ലിറേ.




02-11-2018- തീപ്പെട്ടി ശേഖരണം- അരയന്നം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
11

   അരയന്നം

ഏറ്റവും വലിയ ജല പക്ഷി ആണ് അരയന്നം അഥവാ രാജഹംസം. യൂറോപ്പിലെയും, ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാംരാജഹംസങ്ങൾ അനാറ്റി ഡെ കുടുംബത്തിൽ പെട്ട പക്ഷികൾ ആണ്.

വിമാനങ്ങൾക്ക് പറക്കുവാൻ ആവശ്യമുള്ളതുപോലെ റൺവെ അവശ്യമുള്ള പക്ഷികളാണിവ ഇവയ്ക്ക് 125 മുതൽ 155 സെന്റിമീറ്റർ വരെ നീളം കാണും പൂവന് 12 kg വരെയും പിടയ്ക്ക് 11 Kg വരെയും ഭാരം കാണും നിറവെത്യാസം അനുസരിച്ച് 7 ഓളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടു വരുന്നു വെള്ളത്തിലെ സസ്യങ്ങൾ, ചെറു പ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം പറക്കുവാൻ തുടങ്ങുന്നതിനു മുമ്പ് നീളമുള്ള ചിറകുകൾ നിവർത്തി പിടിച്ച് ജല ഉപരിതലത്തിലൂടെ ഓടുന്നത് ഇവയുടെ പ്രത്യേകതയാണ്.

അരയന്നങ്ങളുടെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




01/11/2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 5 Paisa-part-1


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
12

  അഞ്ച് പൈസ  നാണയങ്ങൾ 
ഭാഗം ഒന്ന്