ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 37 |
ലോക പുകയില വിരുദ്ധദിനം
മെയ് 31
ലോകാരോഗ്യ സംഘടന എല്ലാവർഷവും മേയ് 31
ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു. പുകയില ഉൽപ്പന്നങ്ങൾ ലോകത്ത് വൻകിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമാണ്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നടക്കുന്നത്.
പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു[അവലംബം ആവശ്യമാണ്]. പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു
പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന മരണത്തെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് ലോകാരോഗ്യ സംഘടന മെയ് 31ന് ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നത്.
ലോകത്ത് നിന്നും പുകവലി എന്ന കരിമേഘത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആഹ്വാനം ചെയ്യുകയെന്നതാണ് പുകയില വിരുദ്ധദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണം പ്രതിപക്ഷം ഏഴ് ദശലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുന്നു. ഇതില്‍ അമ്പത് ശതമാനത്തിന് മുകളില്‍ മരണം സംഭവിക്കുന്നത് ഇന്ത്യ,അമേരിക്ക,ചൈന,റഷ്യ എന്നീ രാജ്യങ്ങളിലാണ്.
ലോകമൊട്ടാകെ വന്‍പ്രചാരമുള്ള പുകയില ഉപയോഗിച്ച് പലതരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഒരു മിനിറ്റില്‍ വിറ്റുപോകുന്ന പത്ത് ദശലക്ഷം സിഗരറ്റുകള്‍ തന്നെയാണ് പുകയിലയുടെ പ്രചാരത്തിന്റെ തെളിവ്. പുകയില ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അറിയാമെങ്കിലും അത് ഉപേക്ഷിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയാറില്ല.
ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരും ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യവും വലുതാണ്. ലോകെമൊട്ടാകെയുള്ള ജനങ്ങളില്‍ ഒരു ബില്യണ്‍ ആളുകളാണ് പുകവലിക്കുന്നത്. ഓരോ എട്ട് സെക്കന്റിലും ഒരാള്‍ വീതം ഇതുമൂലം മരിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര പുകയില ഉപയോഗം കുറച്ചില്ലായെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നായിത് തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.